കെ. എസ്. ആര്‍. ടി. സി. യുടെ സി. എം. ഡി. സ്ഥാനത്തു നിന്നും തച്ചങ്കരിയെ മാറ്റി

January 31st, 2019

ksrtc-logo-airport-smart-bus-service-launching-ePathram
തിരുവനന്തപുരം : കെ. എസ്. ആര്‍. ടി. സി. ചെയർമാനും മാനേജിംഗ് ഡയറക്ടറു മായ (സി. എം. ഡി) ടോമിന്‍ ജെ. തച്ച ങ്കരിയെ തല്‍ സ്ഥാന ത്തു നിന്നും മാറ്റു വാന്‍ മന്ത്രി സഭാ യോഗ ത്തില്‍ തീരുമാനിച്ചു. എറണാകുളം സിറ്റി പോലീസ് കമ്മീ ഷണര്‍ എം. പി. ദിനേ ശി നാണ് പുതിയ ചുമതല ഏല്‍പ്പിച്ചിരി ക്കുന്നത്.

സി. ഐ. ടി. യു. അടക്കം ട്രേഡ് യൂണിയനു കളുമായി ടോമിന്‍ ജെ. തച്ചങ്കരി യുടെ അഭിപ്രായ വിത്യാസ ങ്ങ ളുടെ പ്രതി ഫല നമാണ് ഈ സ്ഥാന ചലനം എന്നു പറയ പ്പെടുന്നു. നഷ്ടത്തില്‍ ഓടി യിരുന്ന കെ. എസ്. ആര്‍. ടി. സി. യെ ലാഭത്തില്‍ എത്തി ക്കാന്‍ വിവിധ പദ്ധതി കള്‍ ആവി ഷ്കരി ച്ചിരുന്നു.

ഇതിന്റെ ഭാഗമായി ഡബിൾ ഡ്യൂട്ടി അവസാനിപ്പിച്ചു, മെക്കാനിക്കൽ വിഭാഗ ത്തിലെ താൽക്കാലിക ജീവന ക്കാരെ പിരിച്ചു വിട്ടു, അദർ ഡ്യൂട്ടി അവസാനിപ്പിച്ചു എന്നിങ്ങനെയുള്ള നിരവധി വിഷയങ്ങൾ കൊണ്ടാണ് യൂണിയനുകള്‍ തച്ചങ്കരിക്ക് എതിരെ തിരിഞ്ഞത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സാമ്പത്തിക സംവരണ ബില്‍ : എസ്. എന്‍. ഡി. പി. സുപ്രീം കോടതി യിലേക്ക്

January 13th, 2019

vellappally-natesan-epathram
ആലപ്പുഴ : സാമ്പത്തിക സംവരണ ബില്ലിന് എതി രെ എസ്. എന്‍. ഡി. പി. സുപ്രീം കോട തിയെ സമീ പിക്കും എന്ന് ജനറല്‍ സെക്ര ട്ടറി വെള്ളാ പ്പള്ളി നടേശന്‍.

ഭരണ ഘടനാ വിരുദ്ധമാണ് സാമ്പത്തിക സംവ രണ ബില്ല്. ഭരണ ഘടന യില്‍ ഡോ. അംബേദ് കര്‍ എഴു തി യത് സാമ്പത്തിക സംവരണം വേണം എന്നല്ല. സാമൂഹി ക മായും വിദ്യാ ഭ്യാസ പരമായും പിന്നാക്കം നില്‍ക്കു ന്നവര്‍ ക്ക് മാത്ര മാണ് സംവരണം വേണ്ടത്.

ഇന്ത്യന്‍ ഭരണ ഘടനയെ പൊളി ച്ചെഴു താന്‍ പാര്‍ല മെന്റി ന് അധി കാര മില്ല. മുന്‍പും ഇത്തര ത്തിലുള്ള ശ്രമ ങ്ങള്‍ ചില സര്‍ ക്കാറു കള്‍ നടത്തി എങ്കിലും അതെല്ലാം സുപ്രീം കോടതി തടയുക യായിരുന്നു.

ഏഴു ദിവസം കൊണ്ട് ബില്ല് പാസ്സാക്കിയത് തെര ഞ്ഞെ ടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ് എന്നും വെള്ളാപ്പള്ളി ആരോ പിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മിന്നൽ ഹർത്താലുകൾ പാടില്ല : ഹൈക്കോടതി

January 7th, 2019

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : മിന്നൽ ഹർത്താലുകൾ നിരോധിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവ് ഇറക്കി. ഹർത്താൽ, പൊതു പണി മുടക്ക് തുട ങ്ങിയ വക്ക് ഏഴു ദിവസം മുന്‍പേ നോട്ടീസ് നൽകിയ ശേഷമേ പ്രഖ്യാപി ക്കാവൂ എന്നും സമര ങ്ങൾ പൗരന്റെ മൗലിക അവകാ ശത്തെ ബാധി ക്കുന്ന തരത്തില്‍ ആവരുത് എന്നും കോടതി.

പ്രതിഷേധി ക്കുവാനുള്ള അവകാശ ത്തേക്കാൾ മുകളി ലാണു പൗരനു ജീവിക്കു വാനുള്ള അവകാശം എന്ന് അടി വര യിട്ടു കോടതി ചൂണ്ടി ക്കാണിച്ചു.

ഹർത്താലിനെ തുടർന്ന് ഉണ്ടാവുന്ന അക്രമ ങ്ങൾ ഭരണ ഘടനാ വിരുദ്ധം എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

നാശ നഷ്ട ങ്ങൾക്ക് ഹർത്താൽ നടത്തിയ സംഘടന യില്‍ നിന്നോ രാഷ്ട്രീയ പാർട്ടി യില്‍ നിന്നോ നഷ്ട പരിഹാരം ഇടാക്കാം.

അടിക്കടി ഉണ്ടാകുന്ന ഹർത്താ ലുകള്‍ കേരള ത്തി ന്റെ വ്യവസായ – വ്യാപാര മേഖലക്ക് കനത്ത നഷ്ടം വരു ത്തി വെക്കുന്നു എന്നതിനാല്‍ ഹർ ത്താൽ നിരോധി ക്കണം എന്ന് ആവശ്യ പ്പെട്ട് കേരള ചേംബർ ഓഫ് കോമേ ഴ്‌സ് ആൻഡ് ഇൻ ഡസ്ട്രി ചെയർ മാൻ ഡോ. ബിജു രമേശ് ആണ് കോടതി യെ സമീപിച്ചത്.

നാളെ നടക്കുന്ന പണി മുടക്കിൽ ജന ങ്ങൾക്ക് ബുദ്ധി മുട്ടു കള്‍ ഉണ്ടാ കാതി രി ക്കാൻ എന്തു നട പടി കള്‍ സ്വീക രിച്ചു, വിഷയ ത്തിൽ എന്തു കൊണ്ട് നിയമ നിർമ്മാണം നടത്തുന്നില്ല എന്നും കോടതി ചോദിച്ചു.

അക്രമ ങ്ങൾ തട യാൻ സമഗ്രമായ പദ്ധതി വേണം എന്ന് നിരീക്ഷിച്ച കോടതി, വിഷയ ത്തിൽ സർ ക്കാറി ന്‍റെ നില പാട് തേടുകയും ചെയ്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പുതു വര്‍ഷം പിറന്നു : ആദ്യ ഹര്‍ത്താല്‍ വ്യാഴാഴ്ച

January 2nd, 2019

hartal-idukki-epathram
കൊച്ചി : യുവതികളുടെ ശബരിമല ദര്‍ശന ത്തില്‍ പ്രതി ഷേധിച്ച് ജനുവരി  3 വ്യാഴാഴ്ച സംസ്ഥാന വ്യാപക മായി ഹര്‍ ത്താല്‍ നടത്തു വാന്‍ ശബരി മല കര്‍മ്മ സമിതി ആഹ്വാനം ചെയ്തു.

രാവി ലെ ആറു മണി മുതല്‍ വൈകു ന്നേരം ആറു മണി വരെ യാണ് ഹര്‍ത്താല്‍. ശബരി മല കർമ്മ സമിതി ക്കു വേണ്ടി ഹിന്ദു ഐക്യ വേദി അദ്ധ്യക്ഷ കെ. പി. ശശികല യാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

വ്യാഴാഴ്ചത്തെ ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി അർദ്ധ വാർഷിക പരീക്ഷ ജനുവരി നാലാം തീയ്യതി യി ലേക്ക് മാറ്റി വെച്ചു എന്ന് ഹയർ സെക്കണ്ടറി ഡയറക്ടർ അറി യിച്ചു.

എന്നാല്‍ നാളെത്തെ ഹർത്താ ലു മായി സഹ കരി ക്കുക യില്ല എന്ന് വ്യാപാരി വ്യവസായി ഏകോ പന സമിതി അറി യിച്ചു. നിർബ്ബന്ധിച്ച് കടകൾ അടപ്പി ക്കുവാനുള്ള ശ്രമ ത്തെ ചെറുക്കും എന്നും വ്യാപാരികള്‍ പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വനിതാ മതില്‍ വന്‍മതിലായി

January 2nd, 2019

vanitha-mathil-womens-wall-in-kerala-ePathram
തിരുവനന്തപുരം : നവോത്ഥാന പ്രതിജ്ഞ യു മായി കേരള ത്തില്‍ വനിതാ മതില്‍ ഉയര്‍ന്നു. 2019 ഡിസംബര്‍ 1 ന്, കാസർ കോട് മുതല്‍ തിരു വനന്ത പുരത്തെ വെള്ള യമ്പലം അയ്യങ്കാളി സ്ക്വയര്‍ വരെ അമ്പതു ലക്ഷ ത്തോ ളം പേർ ചേര്‍ന്നാണ് 620 കിലോ മീറ്റന്‍ നീളത്തില്‍ വനിതാ മതില്‍ ഒരു വന്‍ മതില്‍ ആക്കി യത്.

ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ കാസർ കോട് വനിതാ മതിലിന്‍റെ ആദ്യ കണ്ണി യും വെള്ളയ മ്പലത്ത് സി. പി. എം. പൊളിറ്റ് ബ്യൂറോ അഗം വൃന്ദ കാരാട്ട് അവ സാന കണ്ണി യുമായി.

ചൊവ്വാഴ്ച വൈകുന്നേരം നാലു മണി മുതൽ 15 മിനിട്ടു നേരം ദൈർഘ്യം ഉണ്ടാ യിരുന്ന വനിതാ മതിലില്‍ ഒത്തു ചേരു വാ നായി മൂന്നു മണി മുതല്‍ ആളുകള്‍ ദേശീയ പാത യില്‍ എത്തിയിരുന്നു. സ്ത്രീ – പുരുഷ വിത്യാസ മില്ലാതെ രാഷ്ട്രീയ – കലാ – സാംസ്കാരിക രംഗത്തെ പ്രമുഖരും വനിതാ വന്‍ മതിലില്‍ ഭാഗമായി.

ശബരിമല യുവതീ പ്രവേശ ത്തിലെ സുപ്രീം കോടതി വിധി യായിരുന്നു നവോത്ഥാന മൂല്യ സംരക്ഷണ സമിതി മുഖ്യ സംഘാടകരായ വനിതാ മതിലിന്റെ പശ്ചാത്തലം.

Image Credit : Nithin (Indian Express) 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സൈമൺ ബ്രിട്ടോ അന്തരിച്ചു
Next »Next Page » യുവതികള്‍ ശബരി മല യില്‍ ദര്‍ശനം നടത്തി »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine