Friday, May 9th, 2014

അഭ്യൂഹങ്ങള്‍ക്ക് വിരാമം; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായി

Thechikottukavu_Ramachandran_ePathram

തൃശ്ശൂര്‍: ഇലഞ്ഞി പൂത്ത മണം പരന്ന് കിടക്കുന്ന വടക്കം നാഥന്റെ അന്തരീക്ഷം. തെക്കേ ഗോപുര നടയില്‍ അക്ഷമരായി ആകാംഷയോടെ കാത്തു നില്‍ക്കുന്ന ആയിരക്കണക്കിനു പേര്‍. ഒടുവില്‍ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് തെക്കേ ഗോപുര വാതില്‍ തുറന്ന് തലയെടുപ്പോടെ നെയ്തലക്കാവിലമ്മയെ ശിരസ്സിലേറ്റി പ്രൌഡിയോടെ തലയെടുപ്പിന്റെ തമ്പുരാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പുറത്തേക്ക്. ഇതോടെ കാത്തു നിന്ന ആയിരക്കണക്കിനു ആരാധകരുടെ ആവേശം അണ പൊട്ടി. മഴയെ അവഗണിച്ച് തടിച്ചു കൂടിയവര്‍ വായ്ക്കുരവയിട്ടും കൈകളുയര്‍ത്തിയും കുടകള്‍ ഉയര്‍ത്തിയും ആഹ്ളാദ നൃത്തം ചവിട്ടി. ആരാധകരെ തുമ്പിയുയര്‍ത്തി വണങ്ങി രാമചന്ദ്രന്‍ നന്ദി പ്രകടിപ്പിച്ചു. തുടര്‍ന്ന് ആരാധകരുടെ നടുവിലേക്ക്. ചടങ്ങ് അവസാനിച്ചപ്പോള്‍ രാമചന്ദ്രനെ തന്റെ തട്ടകമായ പേരാമംഗലത്തേക്ക് എത്തിച്ചിട്ടാണ് ആരാധകര്‍ മടങ്ങിയത്. കേരളത്തില്‍ മറ്റൊരാനയ്ക്കും ഇല്ല ഇത്രയധികം ആരാധകര്‍.

ഈ സീസണില്‍ പ്രസിദ്ധമായ നിരവധി പൂരങ്ങളില്‍ പങ്കെടുത്തു വരികയായിരുന്നു രാമചന്ദ്രന്‍. എന്നാല്‍ കഴിഞ്ഞ ആഴ്ച പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ ആനയെ പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിക്കൊണ്ട് ഒരു ഉത്തരവ് വരുന്നു. രാമചന്ദ്രന്‍ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നതില്‍ ചിലര്‍ക്കുള്ള വിയോജിപ്പിന്റെ ഫലമായിരുന്നു അത്.

ആനയെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കുവാന്‍ കോടതി ഉത്തരവും വെറ്റിനറി ഡോക്ടര്‍മാരുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഡി. എഫ്. ഒ. യുടെ അനുമതിയും ഉണ്ടെന്നിരിക്കെ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ലാതെ ആനയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നത് എന്തിനാണെന്ന ചോദ്യം ഉയര്‍ന്നു. നെയ്തലക്കാവ് ക്ഷേത്ര പ്രതിനിധികളും തെച്ചിക്കോട്ടുകാവ് ദേവസ്വം പ്രതിനിധികളും അധികൃതരുമായി ചര്‍ച്ച നടത്തി. കമ്മറ്റിക്കാര്‍ കളക്ടറെ കണ്ട് ചര്‍ച്ച നടത്തിയെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. ഇതോടെ ആരാധകരുടെ പ്രതിഷേധം ശക്തമായി. സെലിബറേഷന്‍ കമ്മിറ്റിയിലും ആനയെ പങ്കെടുപ്പിക്കണം എന്ന നിലപാടില്‍ ഭൂരിപക്ഷവും ഉറച്ചു നിന്നു. ഒടുവില്‍ കളക്ടര്‍ ചില നിബന്ധനകളോടെ ആനയെ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. എങ്കിലും ചടങ്ങു നടക്കും വരെ ആരാധകരുടെ ആശങ്കകള്‍ അകന്നിരുന്നില്ല. അത്രയ്ക്കും ശക്തമായിരുന്നു രാമചന്ദ്രനെതിരെ ഉള്ള അണിയറ നീക്കങ്ങള്‍.

പത്തു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഉത്സവങ്ങളില്‍ രാമചന്ദ്രന്‍ നിറസാന്നിദ്ധ്യമാണ്. ബുക്കിങ്ങ് ഏറിയപ്പോള്‍ ലേലം വിളിച്ച് ഉയര്‍ന്ന തുകയ്ക്കാണ് ഇവനെ ഉത്സവങ്ങള്‍ക്കായി വിടുന്നത്. ഒരു ഉത്സവത്തില്‍ പങ്കെടുക്കുവാനായി നാലു ലക്ഷത്തിലധികം രൂപയ്ക്ക് വരെ ഇവന്‍ ലേലത്തില്‍ പോയിട്ടുണ്ട്.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine