കൊച്ചി : ശബരിമല തീര്‍ത്ഥാടകർ ഒറ്റക്കോ കൂട്ടമായോ എത്തി ശരണം വിളിക്കുന്നത് തടയരുത് എന്ന് ഹൈ ക്കോടതി ഉത്തരവ്. ശബരിമല യിലെ പോലീസ് നിയ ന്ത്രണം ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹർജികൾ പരി ഗണിച്ചു കൊണ്ടാണ് കോടതി ഉത്തരവ് പുറ പ്പെടു വിച്ചത്.
ശബരിമല യിലെ നിരോധനാജ്ഞ ഭക്തരെ തട യുവാനല്ല, തീര്‍ത്ഥാടനം സുഗമ മാക്കുവാ നാണ്. അക്കാര്യം പോലീ സിന് മനസ്സി ലായി ട്ടുണ്ടോ എന്നും ജസ്റ്റിസ് പി. ആർ. രാമ ചന്ദ്ര മേനോനും ജസ്റ്റിസ് എൻ. അനിൽ കുമാറും ഉൾ പ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചു.
പ്രാർത്ഥനാ യജ്ഞം പ്രതിഷേധ ത്തിന്റെ രൂപ ത്തില്‍ ഉള്ളതാകാം. എന്നാൽ, ശരണം വിളി തടയാന്‍ ആവില്ല എന്നും കോടതി ഓര്‍മ്മ പ്പെടുത്തി.
എന്നാല്‍ ഭക്തരുടെ ശരണ മന്ത്രം തടഞ്ഞിട്ടില്ല എന്ന് എ. ജി. അറിയിച്ചു. ഇന്റലിജൻസ് റിപ്പോർട്ടി ലും മറ്റും പരാ മർശിക്ക പ്പെട്ട വർക്കു മാത്രമാണ് സമയ നിയന്ത്ര ണമുള്ള നോട്ടീസ് നൽകുന്നത് എന്നും എ. ജി. ബോധി പ്പിച്ചു. എന്നാൽ, അത് വ്യാപക തെറ്റിദ്ധാരണക്കു കാരണം ആയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.