ഹൈദരാബാദ്: സാമ്പത്തിക തട്ടിപ്പു നടത്തിയെന്നും, നിയമപരമല്ലാത്ത രീതിയില്‍ പണമിടപാട് നടത്തിയെന്നും ഉള്ള പരാതിയിന്മേല്‍ ആംവേ ഇന്ത്യയുടെ സി. ഇ. ഒ. വില്യം സ്കോട്ട് പിങ്കിനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ഉപഭോക്താവിന്റെ പരാതിയെ തുടര്‍ന്നാണ് ഹൈദരാബാദ് പോലീസ് ഗുര്‍ഗോണില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് കുര്‍ണൂല്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഐ. പി. സി. സെക്ഷന്‍ 420 (വഞ്ചന), കൂടാതെ 1978-ലെ മണി സര്‍ക്കുലേഷന്‍ സ്കീം (തടയല്‍) നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. പിങ്കിനിയെ ഉടനെ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കുമെന്നാണ് സൂചന.
ഇത് രണ്ടാം തവണയാണ് ആംവെ ഇന്ത്യ സി. ഇ. ഒ. അറസ്റ്റിലാകുന്നത്. ഒരു വര്‍ഷം മുമ്പ് കേരള പോലീസ് ആംവെ ഇന്തയുടെ രണ്ട് ഡറക്ടര്‍മാരേയും സി. ഇ. ഒ. യെയും സാമ്പത്തിക തിരിമറി നടത്തിയ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തട്ടിപ്പ്, സാമ്പത്തികം