ചെന്നൈ: വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ച ചെന്നൈ വിമാനത്താവളത്തിന്റെ റൺവേയിൽ നിന്നും വെള്ളം പൂർണ്ണമായി വാർന്നതോടെ വിമാനത്താവളം തുറക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ന് മുതൽ ഭാഗികമായി വിമാനത്താവളം പ്രവർത്തിപ്പിക്കാനാണ് നീക്കം. ചെന്നൈയിൽ നിന്നും പുറത്തേക്ക് വിമാനങ്ങൾ പറക്കാനുള്ള അനുമതിയാണ് തൽക്കാലം നൽകിയത്. ടെർമിനൽ പൂർണ്ണമായി പ്രവർത്തന സജ്ജമായിട്ടില്ലെങ്കിലും തൽക്കാലം പറക്കാൻ ആവാതെ കുടുങ്ങി കിടക്കുന്ന 22 വിമാനങ്ങൾക്ക് പറക്കാൻ ഈ അനുമതി സഹായകരമാവും. വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണമായി പൂർവ്വ സ്ഥിതിയിൽ ആവാൻ കാലതാമസം ഉണ്ടാവും.
- ജെ.എസ്.