എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനായി മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ നടത്തിയ നിരാഹാര സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലയാള സിനിമാ താരങ്ങളും പ്രവര്‍ത്തകരും രംഗത്തെത്തിയത് കൌതുകകരമായി.
അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും കടുത്ത പാരിസ്ഥിതിക സാമൂഹ്യ ദുരന്തത്തിന് എതിരെ പ്രതികരിക്കാന്‍ ഏറ്റവും ശക്തമായ മാധ്യമമായ സിനിമാ ലോകം തയ്യാറാവാഞ്ഞതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
സംഗീത സംവിധായകന്‍ ബിജിപാല്‍ സംവിധായകന്‍ ആഷിഖ് അബുവിന് അയച്ച ഒരു എസ്. എം. എസ്. സന്ദേശത്തോടെ ആണ് സംഭവങ്ങളുടെ തുടക്കം. നമുക്കും മുഖ്യമന്ത്രിയുടെ നിരാഹാരത്തില്‍ പങ്കെടുത്താലോ എന്ന ഈ സന്ദേശം പെട്ടെന്നാണ് ഫോര്‍വേഡ് ചെയ്യപ്പെട്ട് സിനിമാക്കാരുടെ മുഴുവനും മൊബൈല്‍ ഫോണുകളില്‍ തെളിഞ്ഞത്.
സിനിമാ നടി റീമ കല്ലിങ്കല്‍ ആണ് ആദ്യം മറൈന്‍ ഡ്രൈവില്‍ എത്തി സിനിമാക്കാരുടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ഐക്യദാര്‍ഢ്യം ഉറപ്പാക്കിയത്. ഒരു ദിവസം നിരാഹാരം ഇരിക്കുക എന്ന ചെറിയ കാര്യമെങ്കിലും ചെയ്യണം എന്ന് ആഷിഖ് ഭായ് വിളിച്ചു പറഞ്ഞപ്പോള്‍ തനിക്ക് തോന്നി എന്ന് റീമ പറഞ്ഞു.
ഫെഫ്ക യുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പലരും തങ്ങളുടേതായ നിലയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ് ചെയ്തത്. സംവിധായകരായ ലാല്‍ ജോസ്, ബി. ഉണ്ണികൃഷ്ണന്‍, അമല്‍ നീരദ്, കമല്‍, അന്‍വര്‍ റഷീദ് എന്നിവരും അഭിനേതാക്കളായ കാവ്യാ മാധവന്‍, ഭാവന, അര്‍ച്ചന കവി, ആസിഫ് അലി എന്നിവരുമൊക്കെ ആഷിഖ് അബു പറഞ്ഞതനുസരിച്ച് നിരാഹാര സമരത്തില്‍ പങ്കു ചേര്‍ന്നു. പെട്ടെന്നുള്ള പരിപാടി ആയതിനാല്‍ പലര്‍ക്കും സംഭവ സ്ഥലത്ത് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. എന്നാലും തങ്ങളുടെ ജോലി സ്ഥലത്തും ഷൂട്ടിംഗ് ലൊക്കേഷനുകളിലും പ്രവര്‍ത്തന നിരതരായി തന്നെ പലരും നിരാഹാരത്തില്‍ പങ്കെടുത്തു.
മോഹന്‍ലാല്‍ തന്റെ ബ്ലോഗിലെ ഏറ്റവും പുതിയ പോസ്റ്റില്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തെ കുറിച്ച് പ്രതിപാദിച്ചത് ഈ പ്രശ്നത്തില്‍ കൂടുതല്‍ ജന ശ്രദ്ധ ആകര്‍ഷിക്കുവാന്‍ സഹായകരമായി.
സുരേഷ് ഗോപി മുഖ്യമന്ത്രി യുടെ സമര പന്തലില്‍ എത്തി അദ്ദേഹത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചിരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, archana, bhavana, filmmakers, kavya, politics, സാമൂഹ്യ സേവനം