Saturday, April 23rd, 2011

മമ്മുട്ടിയും മോഹന്‍ലാലും എന്‍ഡോസള്‍ഫാനെ കുറിച്ച്

mohanlal-mammootty-epathram

കേരളം ആവേശപൂര്‍വ്വം ഏറ്റെടുക്കുകയും ആരാധിക്കുകയും ചെയ്യുന്ന രണ്ട് താര രാജാക്കന്മാരാണ് മമ്മുട്ടിയും മോഹന്‍ലാലും. എന്നാല്‍ കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ എന്ന ഭീകര കീടനാശിനിയെ പറ്റി ഇവര്‍ക്കൊന്നും പറയാനില്ലേ?

ചോര്‍ന്ന് ഒലിക്കുന്ന പാവങ്ങളുടെ കുടിലുകളില്‍ നാനയില്‍ നിന്നും ചിത്രഭൂമിയില്‍ നിന്നും വെട്ടി വെയ്ക്കുന്ന ഇവരുടെ ചിത്രങ്ങള്‍ ആ പാവങ്ങളുടെ ചുവരില്‍ ഇരിപ്പുണ്ടെന്ന് സപ്രമഞ്ചത്തില്‍ ഇരിക്കുന്ന ഇവര്‍ അറിയാതെ പോകുകയാണോ? ഇവര്‍ക്കു വേണ്ടിയാണോ ഫാന്‍സ് അസോസിയേഷനുകള്‍ രൂപീകരിച്ച് നമ്മുടെ യുവാക്കള്‍ ഫ്ലക്സ് ബോര്‍ഡുകള്‍ തൂക്കുന്നത്? അത്രയും പരിസ്ഥിതി മലിനീകരണം കൂടുന്നതല്ലാതെ എന്തു ഗുണം? തിയ്യറ്ററിലെ മൂട്ട കടി കൊണ്ട് ആവേശപൂര്‍വ്വം കയ്യടിക്കുന്ന ഈ പാവങ്ങളെ എങ്ങിനെ നിങ്ങള്‍ക്ക് മറക്കാനാവും? ഇവര്‍ കെട്ടിപ്പൊക്കിയ താര പരിവേഷത്തിലാണ് നിങ്ങള്‍ ഡയലോഗുകള്‍ കാച്ചി വിടുന്നത്. ആ ഡയലോഗുകളില്‍ ഒരു ആത്മാര്‍ത്ഥതയും ഇല്ലെന്ന് നിങ്ങളുടെ പ്രതികരണ ശേഷി (ക്കുറവ്) സൂചിപ്പിക്കുന്നു.

ഏറ്റവും കൂടുതല്‍ പേര്‍ വായിക്കുന്ന വാര്‍ത്തകള്‍ സിനിമാക്കാരുമായി ബന്ധപ്പെട്ടുള്ളവയാണ്. അതിനാല്‍ ഈ രംഗത്തുള്ളവര്‍ എന്തു പറഞ്ഞാലും കൂടുതല്‍ പേരിലേക്ക് എത്തിപ്പെടും. എന്നാല്‍ ഈ വിഷയങ്ങള്‍ ഒന്നും കേട്ടതായി പോലും ഇവര്‍ നടിക്കുന്നില്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍…

അമ്മ എന്ന സംഘടന മിണ്ടരുത്. അമ്മ എന്ന വാക്കും.

അര്‍ത്ഥം അറിഞ്ഞു വേണം പേരിടാന്‍.

ഇനിയും ഇവര്‍ക്കു വേണ്ടി നാം ഫ്ലക്സുകള്‍ ഉയര്‍ത്തണം അല്ലേ?

വോട്ട് രേഖപ്പെടുത്താന്‍ ക്യൂ നില്‍ക്കാന്‍ മടിച്ച കാവ്യക്ക് പക്ഷെ മുന്‍ മന്ത്രിയും നടനുമായ ഗണേശന് വേണ്ടി വോട്ട് ചോദിക്കാന്‍ സമയമോ തിരക്കോ പ്രശ്നമായിരുന്നില്ല. എന്നിട്ടും സ്വന്തം നാട്ടുകാര്‍ അനുഭവിക്കുന്ന ഈ ദുരന്തത്തെ നേരിടാന്‍ സിനിമാക്കാരെ രംഗത്തിറക്കാനോ ചുരുങ്ങിയ പക്ഷം പൊതുജനാഭിപ്രായം സ്വാധിനിക്കാന്‍ ഇവരുടെ താര പൊലിമ ഉപയോഗപ്പെടുത്തുവാനോ കഴിഞ്ഞില്ല.

ഈ കാര്യങ്ങള്‍ ഇവരില്‍ മാത്രം ഒതുക്കുന്നില്ല. ഇത്തവണ തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ രാഷ്ട്രീയക്കാര്‍ക്ക്‌ വേണ്ടി രംഗത്തിറങ്ങിയ ദിലീപ്‌, മണി, ജഗദീഷ്‌, സുരേഷ് ഗോപി, സലിം കുമാര്‍, മറ്റു നടന്മാര്‍, നടിമാര്‍ എന്നിങ്ങനെ എല്ലാവര്‍ക്കും ബാധകമാണ്. സാമൂഹിക പ്രതിബദ്ധത എന്നത് ഒരു മോശം കാര്യമല്ലെന്ന് ഈ മഹാ കലാകാരന്മാരും കാരികളും മനസിലാക്കിയാല്‍ കൊള്ളാം.

ആക്ഷേപകന്‍

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

9 അഭിപ്രായങ്ങള്‍ to “മമ്മുട്ടിയും മോഹന്‍ലാലും എന്‍ഡോസള്‍ഫാനെ കുറിച്ച്”

  1. വാര്‍ത്തകള്‍ ഇടുമ്പോള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയാല്‍ നന്നായിരിക്കും , മലയാളത്തിലെ സൂപര്‍ താരങ്ങളെ കുറിച്ച് പറയുമ്പോള്‍ ഈ ലിങ്ക് കൂടി ഒന്ന് നോക്ക് http://oneclick.indiatimes.com/article/02JAdmx8x77Rz?q=Manmohan+Singh
    ഇത് പോലെയുള്ള വാര്‍ത്തകള്‍ നോക്കിയിട്ട് വാര്‍ത്തകള്‍ ഇട്ടാല്‍ ആ വാര്‍ത്തയ്ക് ഒരു സത്യസന്തത ഉണ്ടാകും … ഞാന്‍ ഈ വാര്‍ത്ത‍ കണ്ടപ്പോള്‍ ഒന്ന് ഗൂഗിളില്‍ ചെക്ക്‌ അത് ചെയ്തപ്പോള്‍ കിട്ടിയതാണിത് അത് പോലെ എത്ര എത്ര ഉണ്ടാകും …..

  2. S D Shivan says:

    ഇവന്മാരില്‍ നിന്നൊക്കെ എന്ത് പ്രതീക്ഷിക്കാന്‍
    വൈകീട്ടെന്താ പരിപാടിയെന്നോ?
    എസ് ഡി ശിവന്‍

  3. sindhu says:

    How to this possible. They are vvip,that means very very important persone.this not categery for mamooty & mohanlal.

  4. praveen says:

    ആരെകുറിച്ചും എന്തും വിളിച്ച് പറയരുത് . അവര്‍ അതിനു എന്തെങ്ങിലും ശ്രമിച്ചിട്ടുണ്ടോ എന്നു കൂടി പരിശോധിക്കുന്നവനാണ് യഥാര്‍ത്ഥ വിമര്‍ശകന് . ഇന്ന് അത് കണ്ടെത്താന്‍ നിരവധി സര്‍ച്ച് എഞ്ജിന്‍ ഉള്ളപ്പോള്‍ ദയവായി ഒരാളെയും കള്ളനെന്ന് വിളിക്കരുത്

  5. suneeth says:

    http://www.mohanlalonline.com/Content/Mohanlal_joins_drive_against_endosulfan/

    ഈ ലിങ്ക് ഒന്ന് നൊക്കു.
    വിമര്‍ശനം നല്ലതാണ് പക്ഷെ ആദ്യം സത്യാവസ്താ എന്താണെന്ന് അറിഞ്ഞിട്ട് വിമര്‍ശിക്കുക

  6. Akhi says:

    Arada ivare kurich parayune.ee parayuna alkar endosalfanu vendi enthu cheythu.ivarano endosalfan kandupidiche.laletan thante blogil ezhuthile endosalfanethire poradan.enthinum nhan kude undakum ene.ithil kuduthal entha cheyende.endosalfan nirodikanonum ivarkakilalo.veruthe ivard parayaruth.MINDE UR WORDS

  7. Dileep says:

    എങ്ങിനെ ഒരു ലേഖനം എഴുതുന്നതിനു മുന്‍പ് ലേഖഖന്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗും അമ്മയും ഫെഫ്കയും ചേര്‍ന്ന് തയാറാക്കിയ വീഡിയോ യും കാണേണ്ടത് ആയിരുന്നു …

  8. anu says:

    ആര്‍കും എന്തും പരയാം വെരെ പനിയൊന്നും ഇല്യ

  9. vishnu says:

    lalettan was written a blog on this endosalphan issue u didന്‍’റ്റ് സീ തറ്റ് ഇറ്റ് ഇസ് നൊറ്റ് ലലെട്ടന്‍’സ് പ്രൊബ്ലെം സത്യം അരിഞിട്ടു വെനം വിമര്‍ഷിക്കന്‍

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine