കൊച്ചി : ക്യൂ നില്‍ക്കാതെ വോട്ടു ചെയ്യാന്‍ ആവില്ല എന്ന് അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ വോട്ട് ചെയ്യാതെ മടങ്ങിയ സിനിമാ നടി കാവ്യാ മാധവന്‍ വൈകുന്നേരം തിരികെ വന്നു വോട്ട് ചെയ്തു. ഇത്തവണ ക്യൂ നിന്ന് തന്നെയാണ് കാവ്യ വോട്ട് രേഖപ്പെടുത്തിയത്.
കൊച്ചി വെണ്ണല ഹൈസ്കൂളിലെ ബൂത്തിലാണ് കാവ്യ തന്റെ കന്നി വോട്ട് രേഖപ്പെടുത്തിയത്.
ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയും സിനിമാ നടനുമായ കെ. ബി. ഗണേഷ് കുമാറിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രംഗത്തുണ്ടായിരുന്ന കാവ്യ വോട്ട് ചെയ്യാതെ മടങ്ങിയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
-
ഇത്രയും അഹങ്കാരിയായ കാവ്യാമാധവനെപൊലുല്ല സിനിമാതാരങല്‍ മലയാലികല്‍ക്കു അപമാനമനു
കാവ്യക്ക് ഒരു നിയമം, വി എസ് ന് വേറൊരു നിയമം എന്നാണോ?
■ തിരക്ക് കാരണം പെട്ടെന്ന്‍ വോട്ട് ചെയ്യാനുള്ള അനുവാദം ചോദിച്ച സിനിമാ നടി കാവ്യ മാധവനെ ജനാധിപത്യ രീതിയില്‍ ക്യു വില്‍ നിന്ന്‍ വോട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു.പിന്നീട് നടി വോട്ട് ചെയ്യാതെ മടങ്ങി. രാവിലെ വോട്ട് ചെയ്യാതെ മടങ്ങിയ സിനിമാ നടി കാവ്യാ മാധവന്‍ വൈകുന്നേരം തിരികെ വന്നു വോട്ട് ചെയ്തു. ഇത്തവണ ക്യൂ നിന്ന് തന്നെയാണ് കാവ്യ വോട്ട് രേഖപ്പെടുത്തിയത്.
(കാവ്യയുടെ നിയമം : തിരക്കുള്ളവര്‍ക്ക് ജനാധിപത്യ രീതിയില്‍ വോട്ട് ചെയ്യണമെങ്കില്‍ ക്യു വില്‍… നില്‍കുന്നവരുടെ അനുവാദം വേണം.)
■ തിരക്ക് കാരണം പെട്ടെന്ന്‍ വോട്ട് ചെയ്ത് വി എസ് അച്ചുതനന്തന്‍ സാവധാനം മടങ്ങി. തന്നെകാള്‍ പ്രായം കുറഞ്ഞ വല്ല്യമ്മച്ചി മാരും തള്ളകളും പൊരി വെയിലത്ത് ക്യു നില്‍കുമ്പോള്‍ ആയിരിന്നു അത്.
(വി എസ്സിന്റെ നിയമം : തിരക്കുള്ളവര്‍ക്ക് ജനാധിപത്യ രീതിയില്‍ വോട്ട് ചെയ്യണമെങ്കില്‍ ഒരുത്തന്റെയും അനുവാദം വേണ്ട.)
വോട്ടിന് വിലയുണ്ടെങ്കിലും ഈ ചീപ്പ് വാര്‍ത്തക്ക് ഒരു വിലയും ഇല്ല, കാവ്യ ആര്? ജനാധിപത്യത്തിന്റെ മഹത്വം അറിയാന്‍ കുറെ സിനിമയിലഭിനയിച്ചാല്‍ പോര,
ക്യൂവില്‍ നില്‍ക്കാതെ വോട്ട് ചെയ്യുന്നതില്‍ ആര്‍ക്കെങ്കിലും വിരോധമുണ്ടോ എന്ന് ചോദിക്കാന്‍ പോലും പാടില്ല, ക്യൂവില്‍ നില്ല്ക്കുക തന്നെ വേണം. അതും വാര്‍ത്ത ഇത് കലികാലമല്ല, കഷ്ടകാലം
ഷാജി എ വൈ എം
വി. എസ്. അച്യുതാനന്ദന്‍, എ. കെ. ആന്റണി എന്നിവര്‍ ക്യൂ നിന്നാണ് വോട്ട് ചെയ്തത്.
@ Faisal :
V S അച്ചുതാനന്ദന്‍ ക്യുവില്‍ നില്‍ക്കാതെ ആണ് വോട്ട് ചെയ്തത്