കൊച്ചി: വോട്ടു ചെയ്യാനെത്തിയപ്പോള്‍ പോളിങ്ങ് ബൂത്തില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂ കണ്ട നടി കാവ്യാ മാധവന്‍ വോട്ടു ചെയ്യാതെ മടങ്ങി. രാവിലെ എറണാകുളത്ത് വെണ്ണലയിലെ സ്കൂളില്‍ കുടുംബ സമേതമാണ് കാവ്യ എത്തിയത്. ക്യൂ നില്‍ക്കാതെ കാവ്യയെ വോട്ടു ചെയ്യാന്‍ അനുവദിക്കട്ടെ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ക്യൂവിലുള്ളവരോട് ചോദിച്ചപ്പോല്‍ ഒരാള്‍ ജനാധിപത്യ രീതിയില്‍ ക്യൂവില്‍ നിന്ന് വോട്ടു രേഖപ്പെടുത്തണം എന്ന് പറഞ്ഞു. ഇതോടെ മറ്റു ചിലരും കാവ്യ ക്യൂവില്‍ നിന്ന് വോട്ടു ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തി. ആളുകളുടെ എതിര്‍പ്പുണ്ടെങ്കില്‍ ക്യൂവില്‍ നില്‍ക്കാതെ വോട്ടു ചെയ്യാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്ന് കാവ്യയും കുടുംബവും വോട്ടു ചെയ്യാതെ മടങ്ങി.
ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയും സിനിമാ നടനുമായ കെ. ബി. ഗണേഷ് കുമാറിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കാവ്യ രംഗത്തുണ്ടായിരുന്നു. ജനങ്ങളോട് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ചു നടന്ന നടി അവസാനം ജനാധിപത്യം പൌരന് നല്‍കുന്ന പരമോന്നത അവകാശമായ സമ്മതിദാന അവകാശം പ്രയോഗിക്കാതെ സ്വന്തം സൗകര്യം നോക്കി സ്ഥലം വിടുകയാണ് ഉണ്ടായത്.
-
കാവ്യ വൊട്ടു ചെയ്തതു നിങ്ങള്‍ അറിഞ്ഞില്ലേ
http://epathram.com/cinema-2010/04/14/110735-kavya-madhavan-casts-her-vote.html
തിരക്കുള്ള താരമായ കാവ്യയെ അപമാനിക്കണ്ടായിരുന്നു. ഒരാള്‍ വോട്ടു ചെയ്താല്‍ എന്താന്ന് കുഴപ്പം?
കണ്ണൂരില്‍ എത്രയോ പേര്‍ കയ്യൂക്കില്‍ വോട്ടു ചെയ്യുന്നതായി കേട്ടില്ല്എ കള്ളവോട്ടും വരെ ഒണ്ടെന്നു പറയുന്നു.
വോട്ടു ചെയ്യാന്‍ പറഞ്ഞ് ടി.വി പരസ്യത്തില്‍ വരുന്ന മോഹന്‍ ലാല്‍ വോട്ടു ചെയ്തില്ല
കേന്ദ്ര രാജ്യരക്ഷാ മന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയും ക്യൂ നിന്ന് വോട്ടു ചെയ്യുന്ന നാട്ടില്‍ ഒരു സിനിമാ നടിക്ക് അതിനു കഴില്ലെങ്കില്‍ വോട്ടു ചെയ്യാതിരിക്കാം. വോട്ടു ചെയ്യാതിരിക്കുന്നത് നിയമപരമായി കുറ്റമല്ല താനും. ഒരു രാഷ്ട്രീയ കക്ഷിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാന്‍ സമയം കണ്ടെത്തിയ നടിക്ക് അല്‍പ നേരം ക്യൂവില്‍ നില്കാനും സമയം കാണേണ്ടതാണ്. ചാനലുകാര്‍ കാത്തു നിന്നതു കൊണ്ട് മാത്രമാണ് താന്‍ വന്നതെന്ന് നടി പറയുന്നത് കേട്ടു. സിനിമാ നടികള്‍ക്ക് ചാനലില്‍ വരാന്‍ എത്രയോ ആവസരങ്ങള്‍ കിടക്കുന്നു. തെരഞ്ഞെടുപ്പിനെങ്കിലും ചാനലുകാരെ ഒഴിവാക്കുക. ജനാധിപത്യ രീതിയില്‍ ക്യൂവില്‍ നിന്ന് വോട്ടു ചെയ്യണമെന്ന് നിര്‍ദ്ദേശിച്ച വോട്ടര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
ഇതിന്റെ പേരില്‍ നടിയെ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കല്ലേ. അല്ലാതെ തന്നെ അത് വികൃതാമായില്ലേ? തന്നെയുമല്ല, തന്റെ തെറ്റ് മനസ്സിലാക്കിയിട്ടാവാം പിന്നീട് വന്ന് ക്യൂവില്‍ നിന്നു തന്നെ വോട്ടു ചെയ്തല്ലോ.