
- ലിജി അരുണ്‍
വായിക്കുക: ഇന്ത്യ, പരിസ്ഥിതി, വ്യവസായം, ശാസ്ത്രം, സാങ്കേതികം
ചെന്നൈ: മുല്ലപ്പെരിയാറില്‍ തമിഴ്നാട് പോലീസിനെ വിന്യസിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. അണക്കെട്ട് സംരക്ഷിക്കാന്‍ കേന്ദ്രസേനയെ ഉടന്‍ നിയോഗിച്ചില്ലെങ്കില്‍ ഇതല്ലാതെ വേറെ വഴിയില്ലെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ്ങിന് ജയലളിത അയച്ച കത്തില്‍ സൂചിപ്പിച്ചു. അണക്കെട്ടില്‍ ഉണ്ടാക്കിയ ബോര്‍ഹോളുകള്‍ അടയ്ക്കാന്‍ കേരളം അനുവദിക്കുന്നില്ലെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. സുരക്ഷാ പരിശോധനയ്ക്കുവേണ്ടി സുര്‍ക്കി ശേഖരിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ഉന്നതാ ധികാര സമിതിയുടെ നിര്‍ദ്ദേശ പ്രകാരം നിര്‍മ്മിച്ചവയാണ് ബോര്‍ഹോളുകള്‍ ഇവ അടയ്ക്കാന്‍ തമിഴ്നാടിനെ അനുവദിക്കണമെന്നും ജയലളിത കത്തില്‍ ആവശ്യപ്പെട്ടു.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കേരളം, ദുരന്തം, പരിസ്ഥിതി
തിരുവനന്തപുരം: ഫ്രഞ്ച് സഹകരണത്തോടെ മഹാരാഷ്ട്രയിലെ ജയ്താപൂരില് സ്ഥാപിക്കാനുദ്ദേശിക്കുന്ന ആണവ റിയാക്ടര്‍ വഴി ദുരന്തമുണ്ടായാല്‍ ആണവ റിയാക്ടര്‍ വിതരണം ചെയ്യുന്ന ഫ്രാന്‍സിന് ഉത്തരവാദിത്വമുണ്ടാകില്ല. ഇന്ത്യന്‍ സര്‍ക്കാരിനായിരിക്കും പൂര്‍ണ്ണ ഉത്തരവാദിത്വമെന്ന് ഫ്രഞ്ച് അംബാസിഡര്‍ ഫാങ്കോയിസ് റിഷയാര്‍. മഹരാഷ്ട്രയിലെ അണവ റിയാക്ടര്‍ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ തുടരുകയാണ്. ഇത് സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ല. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടും കൂടിയാകും ആണവ റിയാക്ടര്‍ സ്ഥാപിക്കുക അപകടമുണ്ടായാല്‍ രാജ്യത്തിലെ നിയമം അനുസരിച്ച് ഇന്ത്യയ്ക്ക് മുന്നോട്ടു പോകാമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ആണവ ചര്‍ച്ചകള്‍ മുറുകുന്ന സാഹചര്യത്തില്‍ ഈ പ്രസ്താവനക്ക് ഏറെ പ്രസക്തിയുണ്ട്. ജൈതാപൂരും കൂടംകുളത്തും ആണവ നിലയം സ്ഥാപിക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറായി നില്ക്കുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ ഇതിനു മറുപടി പറയേണ്ടി വരും അല്ലെങ്കില്‍ വന്‍ ദുരന്തം വന്നതിനു ശേഷം മാത്രം ചിന്തിക്കുന്ന നമ്മുടെ ഭരണാധികാരികള്‍ കൈമലര്‍ത്തുന്ന രീതി ജനങ്ങള്‍ സഹിച്ചെന്നു വരില്ല.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, പരിസ്ഥിതി
ചെന്നൈ: കൂടങ്കുളം ആണവനിലയം തുറക്കാനുള്ള തീരുമാനത്തിനെതിരെ ആറു ദിവസമായി തുടരുന്ന അനിശ്ചിതകാല നിരാഹാരം അവസാനിപ്പിക്കാന്‍ സമര സമിതി പുതിയ നിബന്ധന മുന്നോട്ടുവെച്ചു. കഴിഞ്ഞ ഏഴു മാസത്തിനിടെ സമരക്കാര്‍ക്കെതിരെ ചുമത്തിയ കള്ളക്കേസുകള്‍ നിരുപാധികം പിന്‍വലിക്കുക, ആണവാപകട നഷ്ടപരിഹാരം സംബന്ധിച്ച ഇന്ത്യ-റഷ്യ കരാറിലെ വ്യവസ്ഥകള്‍ വെളിപ്പെടുത്തുക, ആണവ നിലയത്തിന്‍െറ സുരക്ഷയെക്കുറിച്ച് സമരസമിതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് പുതിയ വിദഗ്ധസമിതിയെ നിയമിക്കുക, ആണവ നിലയത്തില്‍നിന്നുള്ള മാലിന്യം എന്തു ചെയ്യുമെന്ന് വിശദീകരിക്കുക എന്നിവയാണ് നിബന്ധനകള്‍. ഇവ അംഗീകരിച്ചാല്‍ അനിശ്ചിതകാല നിരാഹാരം ഉപേക്ഷിച്ച് സൂചനാ നിരാഹാരം തുടരുമെന്ന് സമരസമിതി കണ്‍വീനര്‍ എസ്. പി. ഉദയകുമാര്‍ പറഞ്ഞു. 150ഓളം കേസുകളാണ് സമരക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഉദയകുമാര്‍, പുഷ്പരായന് എന്നിവരുള്‍പ്പെടെ അനിശ്ചിതകാല നിരാഹാരത്തിലേര്‍പ്പെട്ട 15 പേരെ ഇന്നലെ തിരുനെല്‍വേലി ഗവ. ആശുപത്രിയില്‍നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചു. ഇതില്‍ അഞ്ചു സ്ത്രീകളുടെ നില ഗുരുതരമായതിനാല്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. ആയിരത്തിലധികം പേര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. സമരത്തിന് നേതൃത്വം നല്കുന്ന ഉദയകുമാര്‍, പുഷ്പരായന് തുടങ്ങിയ പ്രമുഖരെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചാല്‍ സമരം തണുക്കുമെന്നാണ് പൊലീസിന്‍െറ കണക്കുകൂട്ടല്‍. അതേസമയം, മൂവായിരത്തിലേറെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടത്തിന്‍െറ സംരക്ഷണവലയത്തിലാണ് നിരാഹാരമെന്നതിനാല്‍ ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നത് വിപരീതഫലമുളവാക്കുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു. ആണവനിലയത്തിന്‍െറ പേരില്‍ ജനങ്ങള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടായാല്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് വിശദീകരണം നല്‍കേണ്ടിവരും. പൊലീസ് കേസെടുത്തവരെ അറസ്റ്റ് ചെയ്യുമെന്ന് കൂടങ്കുളത്തെ സുരക്ഷാനടപടികള്‍ വിലയിരുത്താന്‍ എത്തിയ എ. ഡി. ജി. പി ജോര്‍ജ് പറഞ്ഞു. അതേസമയം, കൂടങ്കുളം സമരം ചില അന്താരാഷ്ട്ര എന്‍. ജി. ഒകള്‍ ഫണ്ട് ചെയ്യുന്നതാണെന്ന് പ്രധാനമന്ത്രി നേരത്തേ നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്, എട്ട് തീര സംസ്ഥാനങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തി. പ്രധാനമന്ത്രി മാപ്പുപറയണമെന്നാവശ്യപ്പെട്ട് കേരളം, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ഒഡിഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് ‘നാഷനല്‍ ഫിഷര്‍മെന്‍സ് ഫോറം’ എന്ന സംഘടനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവര്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയാണ് പ്രതിഷേധിച്ചത്
- ന്യൂസ് ഡെസ്ക്
കൂടംകുളം: ആണവ വൈദ്യുതി നിലയത്തിനെതിരെ സമരമുഖത്ത് ഉള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി തുടരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനം പുനരാരംഭിച്ചതിനു പിന്നാലെ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലനില്‍ക്കുകയാണ്, റഷ്യന്‍ സാങ്കേതിക സഹായത്തോടെ നിര്‍മ്മിക്കുന്ന കൂടംകുളം ആണവ വൈദ്യുത നിലയത്തിനെതിരെ റോഡുകള്‍ അടച്ചും, കുടിവെള്ള വിതരണം നിര്‍ത്തി കൊണ്ടും കൂടുതല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കൂടംകുളത്ത് സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാവാനുള്ള സ്ഥിതിയാണ് ഇപ്പോഴുള്ളത്. പ്രക്ഷോഭം നടത്തുന്നവര്‍ക്കുള്ള കുടിവെള്ളം നിര്‍ത്തലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇരുന്ദക്കരയിലേക്കുള്ള കുടിവെള്ള വിതരണം നിര്‍ത്തലാക്കിയ അധികൃതര്‍, എല്ലാ സര്‍ക്കാര്‍-പ്രൈവറ്റ് ഗതാഗത സര്‍വ്വീസുകളും നിര്‍ത്തലാക്കി ഇങ്ങോട്ടേക്കുള്ള എല്ലാ റോഡുകളും അടച്ചിരിക്കുകയാണ്. എന്നാല്‍ എതിര്‍പ്പുകള്‍ മറികടന്ന് ഇരുപതിനായിരത്തിലധികം പേര് ഇപ്പോള്‍ സമരസ്ഥലത്ത് ഒത്തുകൂടിയിട്ടുണ്ട്. ബോട്ടിലാണ് സമരക്കാര്‍ പന്തലിലേക്കെത്തുന്നത്. നൂറുകണക്കിന് പേര് വഴിയില്‍ തടയപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ കോര്‍പ്പറേറ്റ് പത്രങ്ങളും ചാനലുകളും ആണവ നിലയത്തെ പ്രകീര്‍ത്തിച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത ഏതാനും ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് പ്രക്ഷോഭകരുടെ പക്കല്‍ ഇപ്പോള്‍ ശേഷിക്കുന്നത്. ഇരുന്ദക്കരയിലെ സമരപ്പന്തല്‍ പോലീസ് വളഞ്ഞിരിക്കുകയാണ്. ഉദയകുമാര്‍ അടക്കമുള്ള കൂടംകുളം സമര നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്നാണ് സൂചന. സമരം ചെയ്യാനുള്ള ജനങ്ങളുടെ പൗരാവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് നടക്കുന്ന വികസന അടിച്ചേല്‍പ്പിക്കലുകള്‍ക്കെതിരെ പോരാട്ടം ശക്തമാകുമെന്ന് സമരസമിതി സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി. ഒരു യുദ്ധമുഖം തന്നെയാണ് നിരായുധരായ ഗ്രാമീണര്‍ക്കു നേരെ കേന്ദ്ര സര്‍ക്കാറും തമിഴ്നാട് സര്‍ക്കാറും കൂടംകുളത്ത് സൃഷ്ടിച്ചിരിക്കുന്നത്
- ലിജി അരുണ്‍
വായിക്കുക: നിയമം, പരിസ്ഥിതി, പ്രതിഷേധം, മനുഷ്യാവകാശം