കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് യു. പി. എ. സഖ്യം വിടാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പ് വിഷയത്തില്‍ കോണ്‍ഗ്രസുമായി ഉടക്കിയതാണ് ഈ ഭിന്നിപ്പിനു കാരണം എന്നറിയുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ച എ. പി. ജെ. അബ്ദുല്‍ കലാമിനെ പിന്തുണക്കില്ലെന്ന് കോണ്‍ഗ്രസ് തീരുമാനമെടുത്തതാണ് മമതയെ ചൊടിപ്പിച്ചത്. സഖ്യം വിടാന് മന്ത്രിമാര്‍ മാനസികമായി തയാറെടുത്തതായാണ് അറിഞ്ഞത്. എന്നാല്‍ അന്തിമ തീരുമാനം മമതക്ക് വിട്ടുകൊടുത്തിരിക്കുകയാണ് എന്ന് ലോക്സഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സുദീപ് ബന്ദോപാധ്യായ പറഞ്ഞു. അതേസമയം, എ. പി.ജെ. അബ്ദുല്‍ കലാം മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ തീരുമാനം പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി കൈക്കൊള്ളുമെന്ന് പാര്‍ട്ടി രാജ്യസഭാ അംഗം കുനാല്‍ ഘോഷ് പറഞ്ഞു. പി. എ. സാങ്മയെ പിന്തുണക്കുമോയെന്ന ചോദ്യത്തിന് ഇക്കാര്യത്തിലും മമത തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, പ്രതിഷേധം, വിവാദം