- എസ്. കുമാര്‍
വായിക്കുക: നിയമം, പരിസ്ഥിതി, വ്യവസായം, സാങ്കേതികം
ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ജനങ്ങള്‍ സംയമനം പാലിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ പരസ്യം പ്രസിദ്ധീകരിച്ച തമിഴ്‌നാട്ടില്‍ പത്രങ്ങള്‍ കത്തിച്ചു. ഈ പരസ്യം തമിഴ്‌നാടിന്റെ നിലപാടിന് എതിരാണെന്ന് പറഞ്ഞു കൊണ്ടാണ് പ്രതിഷേധക്കാര്‍ പത്രങ്ങള്‍ കത്തിച്ചത്. കൂടാതെ തേനിയിലും പരിസരങ്ങളിലും അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണം എന്നാവശ്യപ്പെട്ട് നിരാഹാര സമരങ്ങളും പ്രതിഷേധ പരിപാടികളും നടന്നു. ഇരു സംസ്ഥാനങ്ങളിലെയും അതിര്‍ത്തി കടന്നുള്ള ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകള്‍ നിര്‍ത്തി വെക്കാനും, അതിര്‍ത്തി വരെ മാത്രം അതാത് സര്‍വീസുകള്‍ നടത്താനും ധാരണയായി. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇങ്ങനെ ഒരു തീരുമാനമെന്ന് പോലീസ് വ്യക്തമാക്കി.
-
വായിക്കുക: അപകടം, ഇന്ത്യന്‍ രാഷ്ട്രീയം, കാലാവസ്ഥ, കേരള രാഷ്ട്രീയം, ദുരന്തം, പരിസ്ഥിതി
ന്യൂഡല്‍ഹി: കൂടംകുളം ആണവ നിലയത്തിനെതിരെ നടക്കുന്ന സമരം അനാവശ്യമാണെന്നും, 14,000 കോടി രൂപ ചെലവഴിച്ച് റഷ്യയുടെ സഹായത്തോടെ തമിഴ്‌നാട്ടിലെ കൂടംകുളത്ത് പണിത ആണവനിലയം വെറുതെ കളയാന്‍ പറ്റില്ലെന്നും അതിനാല്‍ ഉടനെ തന്നെ പ്രവര്‍ത്തനം തുടങ്ങി വൈദുതി ഉല്പാദിപ്പിക്കുമെന്നും പ്രധാന മന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനത്തില്‍ നിന്ന് വെച്ചാണ് അര്‍ത്ഥശങ്കക്ക് ഇടം നല്‍കാതെ ഇങ്ങനെ അദ്ദേഹം പറഞ്ഞത്. നിലയത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നവര്‍ അതവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
-
വായിക്കുക: അപകടം, ഇന്ത്യ, പരിസ്ഥിതി, മനുഷ്യാവകാശം
ന്യൂഡല്‍ഹി : ഭോപ്പാല്‍ വിഷ വാതക ദുരന്തത്തിലെ ഇരകള്‍ക്ക് നേരെ മദ്ധ്യപ്രദേശ് പോലീസ് നടത്തിയ അതിക്രമത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ മദ്ധ്യപ്രദേശ് സര്‍ക്കാരിനെതിരെ നടപടി സ്വീകരിച്ചു. ഡിസംബര്‍ മൂന്നിന് ഭോപ്പാല്‍ ദുരന്ത ഇരകള്‍ നടത്തിയ പ്രതിഷേധ സമരത്തിന് എതിരെയാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.
ലാത്തിചാര്‍ജ്ജില്‍ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കാല്‍ നൂറ്റാണ്ടിലധികമായ സമര ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാവുന്നത്. ഇരകളോടുള്ള സര്‍ക്കാറിന്‍റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് ട്രെയിന്‍ തടയല്‍ സമരത്തിന് സമര സമിതി ആഹ്വാനം ചെയ്തത്. സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തില്‍ സ്വമേധയാ ഇടപെട്ട മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
- ജെ.എസ്.
വായിക്കുക: ദുരന്തം, പരിസ്ഥിതി, പോലീസ് അതിക്രമം
ഭോപ്പാല്‍: ഭോപ്പാല്‍ വിഷവാതക വാതക ദുരന്തത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തില്‍ കൃത്യത വരുത്തണമെന്നും നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ദുരന്തത്തിന്റെ ഇരകള്‍ നടത്തിയ ട്രെയിന്‍ തടയല്‍ സമരത്തിന് നേരെ പോലീസ് ലാത്തിവീശി. ലാത്തിചാര്‍ജ്ജില്‍ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കാല്‍ നൂറ്റാണ്ടിലധികമായ സമര ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാവുന്നത്. ഇകരകളോടുള്ള സര്‍ക്കാറിന്‍റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് ട്രെയിന്‍ തടയല്‍ സമരത്തിന് സമര സമിതി ആഹ്വാനം ചെയ്തത്. സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ഇ.ടി.വി ന്യൂസിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക്ഷുഭിതരായ ജനം ഒരു പോലീസ് ജീപ്പ് അഗ്നിക്കിരയാക്കി.
-
വായിക്കുക: അപകടം, പരിസ്ഥിതി, പോലീസ് അതിക്രമം, പ്രതിഷേധം