കൂടംകുളം നിലയം തുറന്നേ മതിയാകൂ പ്രധാനമന്ത്രി

December 18th, 2011

manmohan-singh-epathram

ന്യൂഡല്‍ഹി: കൂടംകുളം ആണവ നിലയത്തിനെതിരെ നടക്കുന്ന സമരം അനാവശ്യമാണെന്നും, 14,000 കോടി രൂപ ചെലവഴിച്ച് റഷ്യയുടെ സഹായത്തോടെ തമിഴ്‌നാട്ടിലെ കൂടംകുളത്ത് പണിത ആണവനിലയം വെറുതെ കളയാന്‍ പറ്റില്ലെന്നും അതിനാല്‍ ഉടനെ തന്നെ പ്രവര്‍ത്തനം തുടങ്ങി വൈദുതി ഉല്പാദിപ്പിക്കുമെന്നും പ്രധാന മന്ത്രി മന്‍മോഹന്‍സിങ്‌ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനത്തില്‍ നിന്ന് വെച്ചാണ് അര്‍ത്ഥശങ്കക്ക് ഇടം നല്‍കാതെ ഇങ്ങനെ അദ്ദേഹം പറഞ്ഞത്‌. നിലയത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നവര്‍ അതവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

-

വായിക്കുക: , , ,

Comments Off on കൂടംകുളം നിലയം തുറന്നേ മതിയാകൂ പ്രധാനമന്ത്രി

ഭോപ്പാല്‍ ഇരകള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് : മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

December 6th, 2011

bhopal-protests-epathram

ന്യൂഡല്‍ഹി : ഭോപ്പാല്‍ വിഷ വാതക ദുരന്തത്തിലെ ഇരകള്‍ക്ക് നേരെ മദ്ധ്യപ്രദേശ് പോലീസ്‌ നടത്തിയ അതിക്രമത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ മദ്ധ്യപ്രദേശ് സര്‍ക്കാരിനെതിരെ നടപടി സ്വീകരിച്ചു. ഡിസംബര്‍ മൂന്നിന് ഭോപ്പാല്‍ ദുരന്ത ഇരകള്‍ നടത്തിയ പ്രതിഷേധ സമരത്തിന്‌ എതിരെയാണ് പോലീസ്‌ ലാത്തിച്ചാര്‍ജ് നടത്തിയത്‌.

ലാത്തിചാര്‍ജ്ജില്‍ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കാല്‍ നൂറ്റാണ്ടിലധികമായ സമര ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാവുന്നത്. ഇരകളോടുള്ള സര്‍ക്കാറിന്‍റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് ട്രെയിന്‍ തടയല്‍ സമരത്തിന് സമര സമിതി ആഹ്വാനം ചെയ്തത്. സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തില്‍ സ്വമേധയാ ഇടപെട്ട മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനോട്‌ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ സമരക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം

December 3rd, 2011

bhopal-protests-epathram

ഭോപ്പാല്‍: ഭോപ്പാല്‍ വിഷവാതക വാതക ദുരന്തത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തില്‍ കൃത്യത വരുത്തണമെന്നും നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ദുരന്തത്തിന്റെ ഇരകള്‍ നടത്തിയ ട്രെയിന്‍ തടയല്‍ സമരത്തിന് നേരെ പോലീസ് ലാത്തിവീശി. ലാത്തിചാര്‍ജ്ജില്‍ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കാല്‍ നൂറ്റാണ്ടിലധികമായ സമര ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാവുന്നത്. ഇകരകളോടുള്ള സര്‍ക്കാറിന്‍റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് ട്രെയിന്‍ തടയല്‍ സമരത്തിന് സമര സമിതി ആഹ്വാനം ചെയ്തത്. സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ഇ.ടി.വി ന്യൂസിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക്ഷുഭിതരായ ജനം ഒരു പോലീസ് ജീപ്പ് അഗ്നിക്കിരയാക്കി.

-

വായിക്കുക: , , ,

Comments Off on ഭോപ്പാല്‍ സമരക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം

കേരളത്തെ നിയന്ത്രിക്കണം പ്രധാനമന്ത്രിക്ക് ജയലളിതയുടെ കത്ത്

November 30th, 2011

Jayalalitha-epathram

ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിക്കുന്ന പോലെ ഒന്നുമില്ലെന്നും, യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും ഇക്കാര്യത്തില്‍ കേരളത്തെ നിയന്ത്രിക്കണമെന്നും ഇപ്പോഴത്തെ ഡാം പുതിയ ഡാം പോലെ സുരക്ഷിതമാണെന്നും കാണിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന് കത്തയച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഈ വിഷയത്തില്‍ ജയലളിത പ്രധാനമന്ത്രിക്ക് കത്തയക്കുന്നത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാറില്‍ നേരിട്ട് ഇടപെടില്ലെന്ന് കേന്ദ്ര മന്ത്രി മുല്ലപ്പള്ളി

November 27th, 2011

Mullappally_ramachandran-epathram

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ ദുരന്ത നിവാരണത്തിന്‍റെ ചുമതലയുള്ളതിനാലാണ് ഇടപെടാന്‍ കഴിയാത്തതെന്നും കൂടാതെ പ്രധാനമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടുന്നതിനാല്‍ ആഭ്യന്തര മന്ത്രാലയത്തിന് പ്രത്യേകം ഇടപെടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

13 of 221012131420»|

« Previous Page« Previous « ശരത് പവാറിന്റെ ചെകിട്ടത്തടിച്ചയാള്‍ തിഹാര്‍ ജയിലില്‍
Next »Next Page » ചില്ലറ വ്യാപാരം വിദേശ കുത്തകകള്‍ക്ക്; ഏഴു സംസ്ഥാനങ്ങള്‍ തയ്യാര്‍ »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine