ന്യൂഡെല്‍ഹി: കെട്ടിടങ്ങളുടെ ഉയരം സംബന്ധിച്ച് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രൂപം നല്കി. ഇതനുസരിച്ച് പതിനഞ്ചു മീറ്ററില്‍ അധികം ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് അഗ്നിശമന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും റോഡിന്റെ വീതി ഉള്‍പ്പെടെ ഉള്ള സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും വേണം. 30-45 മീറ്റര്‍ ഉയരം ഉള്ള കെട്ടിടത്തിനു 24-30 മീറ്റര്‍ വരെ വീതിയുള്ള റോഡും 60 മീറ്ററിനു മുകളില്‍ ആണ് ഉയരം എങ്കില്‍ റോഡിനു 30-45 വരെ വീതിയും വേണം. കെട്ടിടത്തില്‍ നിന്നും ഫയര്‍ സ്റ്റേഷനിലേക്കുള്ള ദൂരത്തെ സംബന്ധിച്ചും പുതിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. 45-60 മീറ്റര്‍ ഉയരം ഉള്ള കെട്ടിടങ്ങള്‍ക്ക് അഞ്ചുകിലോമീറ്റര്‍ പരിധിയിലും 60 മീറ്ററില്‍ കൂടുതല്‍ ഉയരം ഉള്ള കെട്ടിടങ്ങള്‍ക്ക് രണ്ടു കിലോമീറ്റര്‍ പരിധിയിലും ഫയര്‍ സ്റ്റേഷന് വേണം. ഫയര്സ്റ്റേഷനുകള് വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും മോക്ഡ്രില്ലുകള് നടത്തുകയും വേണം. കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനു മുമ്പും ശേഷവും ബന്ധപ്പെട്ട ഫയര്‍ സ്റ്റേഷനില്‍ നിന്നും നിര്‍മ്മാതാക്കള്‍ എന്‍. ഓ. സി വാങ്ങിയിരിക്കണം.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നിയമം, പരിസ്ഥിതി, വ്യവസായം, സാങ്കേതികം