ന്യൂഡല്‍ഹി: വിദേശ പണം സ്വീകരിച്ചു കൂടംകുളം ആണവനിലയത്തിനെതിരേ എന്‍. ജി. ഒകള്‍ സമരം നടത്തി എന്നാരോപണം നിലനില്‍ക്കെ 77 എന്‍. ജി. ഒകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. കൂടംകുളം ആണവ സമരത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് സര്‍ക്കാരിനെ നയിച്ചത്. രാജ്യത്തെ യു. എസ്, യൂറോപ്പ് എന്നിവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍. ജി.ഒകള്‍ക്ക് ലഭിക്കുന്ന പണത്തിന്‍റെ സ്രോതസ്, പ്രവര്‍ത്തന രീതി എന്നിവയാണ് നിരീക്ഷിക്കുന്നത്. കൂടംകുളം സമരമടക്കം ഇന്ത്യയിലെ മിക്ക സംഘടനകള്‍ക്കെല്ലാം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും യു. എസില്‍ നിന്നും വന്‍ തോതില്‍ പണം ലഭിക്കുന്നതായി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഈ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന വിദേശികളുടെ വിസകള്‍ വിശദമായി പരിശോധിക്കാന്‍ വിദേശ കാര്യമന്ത്രാലയത്തിനു നിര്‍ദേശം നല്‍കി. തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കുന്ന 16 എന്‍. ജി. ഒകള്‍ക്കെതിരേ നടപടി സ്വീകരിച്ചു കഴിഞ്ഞതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതില്‍ നാലെണ്ണം കൂടംകുളം ആണവനിലയത്തിനെതിരേ സമരം ചെയ്യുന്നവരാണ്. എന്നാല്‍ ഇതെല്ലം ആണവ ലോബികള്‍ക്ക് വേണ്ടി ഭരണകൂടം തന്നെ നടത്തുന്ന തന്ത്രമാണെന്നും ജനകീയ സമരങ്ങളെയും സമാന്തര പ്രവര്‍ത്തനങ്ങളെ ഇല്ലാതാനുമുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും അതിനാല്‍ ഈ ആരോപണങ്ങള്‍ സംഘടനകള്‍ നിഷേധിച്ചു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, ഇന്ത്യ