കൂടംകുളം സമരം നൂറു ദിവസം പിന്നിട്ടു

November 26th, 2011

nuclear-power-no-thanks-epathram

കൂടംകുളം : കൂടംകുളം ആണവ നിലയത്തിനെതിരെ നടക്കുന്ന സമരം നൂറു ദിനം പിന്നിട്ടു. ആണവ നിലയത്തിന്റെ പണി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തദ്ദേശ വാസികളും പരിസ്ഥിതി പ്രവര്‍ത്തകരും നടത്തിയ സമരം പിന്നീട് ലോക ശ്രദ്ധ നേടുകയായിരുന്നു. ഫുക്കുഷിമ ആണവ ദുരന്തത്തെ തുടര്‍ന്ന് ലോകത്താകെ ആണവ വിരുദ്ധ തരംഗം ഉണ്ടായപ്പോഴും ഇന്ത്യന്‍ ഭരണകൂടം കൂടംകുളം പദ്ധതിയുമായി മുന്നോട്ട് പോയതോടെ സമരം ശക്തമാക്കുകയായിരുന്നു. ആണവ നിലയം അടച്ചു പൂട്ടുന്നത് വരെ സമരം തുടരുക തന്നെ ചെയ്യുമെന്ന് സമര സമിതി നേതാവ് എസ്. പി. ഉദയകുമാര്‍ പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാറില്‍ പുതിയ ഡാം; മധ്യസ്ഥതക്ക് തയ്യാറെന്ന് കേന്ദ്രം

November 23rd, 2011

mullaperiyar-dam-epathram

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുക എന്ന കേരളത്തിന്റെ ആവശ്യത്തിന് കേന്ദ്രത്തിന്റെ പിന്തുണ. മുല്ലപെരിയാര്‍ പ്രശ്നത്തില്‍ കേരളവും തമിഴ്നാടുമായുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ജലവിഭവമന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ പറഞ്ഞു. പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പവന്‍കുമാര്‍ ബന്‍സല്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്. ഡാമിന്‍റെ നിര്‍മ്മാണച്ചെലവ് പൂര്‍ണമായും വഹിക്കാന്‍ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ തീരുമാനം തമിഴ്നാട് സ്വീകരിക്കുമോ എന്ന ആശങ്കയുമുണ്ട്. കേരളം മുഴുവന്‍ ചെലവ് എടുത്താല്‍ ഡാമിന്‍റെ പൂര്‍ണ അവകാശം കേരളത്തിനാകും എന്നാ ഭയവും തമിഴ്നാടിനെ അലട്ടുന്നുണ്ട്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡാം 999 നിരോധിക്കണം : തമിഴ്‌നാട്ടില്‍ ഫിലിം ലാബ്‌ അടിച്ചു തകര്‍ത്തു

November 23rd, 2011

dam999-epathram

ചെന്നൈ: എം. ഡി. എം. കെ. പ്രവര്‍ത്തകര്‍ സാലിഗ്രാമത്തിലുളള പ്രസാദ്‌ ഫിലിം ലബോറട്ടറീസില്‍ അതിക്രമിച്ചു കടന്ന്‌ നാശനഷ്‌ടം വരുത്തി. എം. ഡി. എം. കെ. പാര്‍ട്ടി ജനറല്‍ സെക്രട്ടറി മല്ലയ്‌ സത്യ ഉള്‍പ്പെടെ 23 എം. ഡി. എം. കെ. പ്രവര്‍ത്തകരെ പോലിസ്‌ അറസ്‌റ്റു ചെയ്‌ത് നീക്കി. മലയാളിയായ സോഹന്‍ റോയ്‌ സംവിധാനം ചെയ്‌ത ഹോളിവുഡ്‌ ചിത്രം ‘ഡാം 999’ വിവാദമായ മുല്ലപ്പെരിയാര്‍ വിഷയം പ്രമേയമാക്കി എന്നാരോപിച്ചാണ് എം. ഡി. എം. കെ. പ്രവര്‍ത്തകര്‍ ലാബ്‌ അടിച്ചു തകര്‍ത്തത്.

എന്നാല്‍ 1975ല്‍ ചൈനയില്‍ 2.5 ലക്ഷം ആളുകള്‍ കൊല്ലപ്പെട്ട ബന്‍ക്വിയോ ഡാമിന്റെ കഥയാണ്‌ താന്‍ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ സോഹന്‍ റോയ്‌ വ്യക്‌തമാക്കി.

അതിനിടെ, ചിത്രത്തിനെതിരെ ഡി. എം. കെ. യും പി. എം. കെ. യും രംഗത്തെത്തിയിട്ടുണ്ട്‌. ഡി. എം. കെ. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്‌ ടി. ആര്‍. ബാലു പ്രധാനമന്ത്രിയെ കണ്ട് ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. ചിത്രത്തിനു പിന്നില്‍ കേരള സര്‍ക്കാരാണെന്ന്‌ ടി. ആര്‍. ബാലു ഡല്‍ഹിയില്‍ ആരോപിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖനി മാഫിയ മലയാളി കന്യാസ്ത്രീയെ കൊലപ്പെടുത്തി

November 17th, 2011

sister-valsa-john-epathram

റാഞ്ചി : ഗോത്രവര്‍ഗ ഭൂമിയില്‍ കല്‍ക്കരി ഖനനം നടത്തുന്ന സ്വകാര്യ ഖനന സ്ഥാപനത്തിനെതിരെ പ്രതിഷേധിച്ച മലയാളിയായ കന്യാസ്ത്രീയെ ഒരു സംഘ ആളുകള്‍ കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയിലാണ് സംഭവം. കത്തോലിക്കാ സഭയിലെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് ജീസസ്‌ ആന്‍ഡ്‌ മേരി എന്ന കന്യാസ്ത്രീ മഠത്തിലെ സിസ്റ്റര്‍ വല്‍സാ ജോണ്‍ (52) ആണ് ഖനന മാഫിയയുടെ കൈകളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്‌. ഇവരുടെ വീട്ടില്‍ ഒരു സംഘം ആളുകള്‍ അതിക്രമിച്ചു കയറി ഇവരെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു.

പാകൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഖനിയായ പാനെം കല്‍ക്കരി ഖനിയ്ക്കെതിരെയാണ് വല്‍സ പ്രതിഷേധിച്ചത്. ഈ ഖനിയുടെ ആവശ്യത്തിനായി ഇവിടത്തെ സന്താള്‍ ഗോത്ര വര്‍ഗ്ഗക്കാരുടെ ഒട്ടേറെ ഭൂമി ഇവര്‍ കയ്യേറുകയും ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെ കുടി ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ പ്രതിഷേധിച്ച തനിക്കെതിരെ വധ ഭീഷണി ഉള്ളതായി വല്‍സ നേരത്തെ തങ്ങളോട്‌ പറഞ്ഞിരുന്നതായി വല്സയുടെ സഹോദരന്‍ അറിയിച്ചു. എറണാകുളം കാക്കനാട്‌ സ്വദേശിയാണ് വല്‍സ ജോണ്‍. കഴിഞ്ഞ 24 വര്‍ഷമായി ഇവര്‍ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് ജീസസ്‌ ആന്‍ഡ്‌ മേരി എന്ന സഭയില്‍ അംഗമാണ്.

വധ ഭീഷണി ഉള്ളതായി മൂന്നു വര്ഷം മുന്‍പ്‌ വല്‍സ പോലീസിലും പരാതിപ്പെട്ടിരുന്നു എന്ന് പോലീസ്‌ സൂപ്രണ്ട് വെളിപ്പെടുത്തി. സംഭവം തങ്ങള്‍ അന്വേഷിച്ചു വരികയാണ്.

വല്‍സ പാകൂര്‍ ജില്ലയിലെ ഗോത്ര വര്‍ഗ്ഗക്കാരെ ചൂഷണം ചെയ്യുന്ന ഖനികള്‍ക്ക്‌ എതിരെ വല്‍സാ ജോണ്‍ പ്രതിഷേധിച്ചു വന്നിരുന്നു എന്ന് കത്തോലിക്കാ സഭയുടെ വക്താവ്‌ ഫാദര്‍ ബാബു ജോസഫ്‌ പറഞ്ഞു. കന്യാസ്ത്രീയുടെ കൊലപാതകത്തെ കുറിച്ച് അന്വേഷണം നടത്താന്‍ തങ്ങള്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒറീസയില്‍ 3 ലക്ഷം കോടി രൂപയുടെ അനധികൃത ഖനന കുംഭകോണം

September 28th, 2011

illegal-mining-orissa-epathram

ഭുവനേശ്വര്‍ : കേന്ദ്ര ഖനി, പരിസ്ഥിതി വകുപ്പുകളുടെ സഹായത്തോടെ ഒറീസയില്‍ വന്‍ തോതില്‍ അനധികൃത ഖനനം നടക്കുന്നതായി വെളിപ്പെട്ടു. സംസ്ഥാന നിയമസഭയില്‍ ചോദ്യോത്തരവേളയിലാണ് ഒരു പ്രതിപക്ഷ എം. എല്‍. എ. യുടെ ചോദ്യത്തിന്റെ ഉത്തരത്തിലൂടെ ഇത് വെളിപ്പെട്ടത്. മൂന്നു ലക്ഷം കോടി രൂപയുടെ അഴിമതിയാണ് ഇവിടെ നടക്കുന്നത് എന്ന് അനധികൃത ഖനനത്തിനെതിരെ സി. ബി. ഐ. അന്വേഷണം ആവശ്യപ്പെട്ടു വിവരാവകാശ പ്രവര്‍ത്തകനായ ബിശ്വജിത് മൊഹന്തി നല്‍കിയ പൊതു താല്പര്യ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് ഈ കുംഭകോണം നടക്കുന്നത് എന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ട വിജിലന്‍സ്‌ അന്വേഷണം കൊണ്ട് കാര്യമുണ്ടാവില്ല എന്ന് ഹരജിക്കാരന്‍ വ്യക്തമാക്കി. ഖനന ലോബിയെ സഹായിക്കാനുള്ള തന്ത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ്‌ അന്വേഷണം. ഖനനം ചെയ്തെടുക്കുന്ന ഇരുമ്പയിരിന് ടണ്ണിന് കേവലം 78 രൂപയാണ് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത്. എന്നാല്‍ ഖനനം ചെയ്യുന്ന കമ്പനികള്‍ ഇത് അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ ടണ്ണിന് 8000 രൂപയ്ക്കാണ് വില്‍ക്കുന്നത്‌.

ഇവിടെ നടക്കുന്ന ഖനനത്തിന്റെ തോതും ആശങ്കയ്ക്ക് വക നല്‍കുന്നു. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമുള്ള ഖനന തോത് ഇവിടെ പാലിക്കപ്പെടുന്നില്ല. ഈ തോതില്‍ ഖനനം നടക്കുന്ന പക്ഷം അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇവിടത്തെ ധാതു നിക്ഷേപങ്ങള്‍ നാമാവശേഷമാവും എന്ന് കണക്കാക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

14 of 221013141520»|

« Previous Page« Previous « ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന്‌ ഏഴു പേര്‍ മരിച്ചു
Next »Next Page » സിംഗൂര്‍ : ടാറ്റയ്ക്ക് തിരിച്ചടി »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine