
- ലിജി അരുണ്‍
വായിക്കുക: അന്താരാഷ്ട്രം, പരിസ്ഥിതി, പ്രതിഷേധം
ന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും വലിയ ബെയിംഗന്‍ ഭര്‍ത്ത പാചകം ചെയ്യാന്‍ ഒരുങ്ങുകയാണ് സെപ്റ്റംബര്‍ 6ന് ഡല്‍ഹിയില്‍. ജനിതക മാറ്റം വരുത്തിയ സസ്യ വര്‍ഗ്ഗങ്ങള്‍ക്ക് എതിരെയുള്ള സമരത്തിന്റെ ഏറ്റവും പുതിയ മുഖമാണ് ജനിതക മാറ്റം വരുത്താത്ത സ്വാഭാവിക വഴുതനങ്ങകള്‍ കൊണ്ട് പാചകം ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ബെയിംഗന്‍ ഭര്‍ത്ത എന്ന ഉത്തരേന്ത്യന്‍ വിഭവം.
പ്രശസ്ത പാചക വിദഗ്ദ്ധരും സിനിമാ പ്രവര്‍ത്തകരും മറ്റും ഇതില്‍ പങ്കെടുക്കും എന്നത് കൊണ്ട് വന്‍ ജനാവലിയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.
ബയോ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്‍ഡ്യ (Biotechnology Regulatory Authority of India – BRAI) ഇന്ത്യയിലേക്ക് ജനിതകമാറ്റം വരുത്തിയ ഭക്ഷണ പദാര്‍ഥങ്ങളുടെ കടന്നു വരവ് സുഗമമാക്കുന്നതിന് എതിരെയുള്ള 92,000 പേരുടെ പ്രതിഷേധത്തിന്റെ പ്രതീകമായ ഈ ബെയിംഗന്‍ ഭര്‍ത്തയ്ക്ക് എരിവ് കൂടും എന്ന കാര്യം ഏതായാലും ഉറപ്പാണ്.
- ജെ.എസ്.
ഭോപാല്‍ : അണ്ണാ ഹസാരെയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു നടത്തുന്ന റാലിയില്‍ പങ്കെടുക്കാന്‍ പോയ ഷെഹല മസൂദിനെ കൊലപ്പെടുത്തിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. വിവരാവകാശ പ്രവര്‍ത്തകയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ഷെഹലയ്ക്ക് ശത്രുക്കള്‍ ഏറെയായിരുന്നു. അത് കൊണ്ട് തന്നെ ആരെ വേണമെങ്കിലും സംശയിക്കാം എന്ന അവസ്ഥയിലാണ് മദ്ധ്യപ്രദേശ് പോലീസ്.
വിവരാവകാശ നിയമം ഉപയോഗിച്ച് പല അപ്രിയ സത്യങ്ങളും വെളിച്ചത്ത് കൊണ്ടുവന്ന ഷെഹലയ്ക്ക് നിരവധി ശത്രുക്കളാണ് ഉള്ളത് എന്നതാണ് പോലീസിനെ കുഴക്കുന്നത്. 2009ല്‍ ഐ. പി. എസ്. ഉദ്യോഗസ്ഥനായ പവന്‍ ശ്രീവാസ്തവ തന്നെ ഭീഷണിപ്പെടുത്തിയതായി ഷെഹല തന്നെ സംസ്ഥാന ഡി. ജി. പി. ക്ക് പരാതി നല്‍കിയിട്ടുണ്ട്. പവന്‍ തന്നെ ഭീഷനിപ്പെടുതുന്നതിന്റെ ശബ്ദ രേഖയും ഇവരുടെ പക്കലുണ്ടായിരുന്നു. ജൂലൈ 25ന് ഒരു ജില്ലാ കലക്ടര്‍ അനധികൃത ഖനനം അനുവദിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര പരിസ്ഥിതി മന്ത്രി ജയന്തി നടരാജന് ഷെഹല എഴുത്ത് അയച്ചിരുന്നു. അനധികൃത ഖനനം നടത്തുന്നവര്‍ക്കും വിവരാവകാശ നിയമം മൂലം തങ്ങളുടെ രഹസ്യങ്ങള്‍ പരസ്യമായ പല പ്രബലര്‍ക്കും ഷെഹല കണ്ണിലെ കരടായിരുന്നു എന്നത് വ്യക്തം. ഷെഹലയുടെ ഘാതകരെ കണ്ടെത്തുന്നവര്‍ക്ക് 1 ലക്ഷം ഇനം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ കേസില്‍ എന്തെങ്കിലും പുരോഗതി ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ഷെഹലയുടെ കുടുംബം.
- ജെ.എസ്.
വായിക്കുക: കുറ്റകൃത്യം, പരിസ്ഥിതി
ഭോപ്പാല്‍ : അഴിമതി നിരോധന നിയമത്തിനായി നിരാഹാര സത്യഗ്രഹം നടത്തുന്ന അണ്ണാ ഹസാരെയും മാവോയിസ്റ്റുകളും ഇന്ത്യന്‍ ദേശീയതയുടെ ശത്രുക്കളാണെന്ന പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയിയുടെ പ്രസ്താവന അടിസ്ഥാന രഹിതവും അംഗീകരിക്കാന്‍ ആവാത്തതും ആണെന്ന് സാമൂഹ്യ പ്രവര്‍ത്തകയും നര്‍മ്മദ ബചാവോ ആന്ദോളന്‍ നേതാവുമായ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പ്രസ്താവിച്ചു. അരുന്ധതി റോയ് തന്റെ ഒരു നല്ല സുഹൃത്താണ്. എന്നാല്‍ ഇന്ത്യയെ നശിപ്പിക്കാനാണ് അണ്ണാ ഹസാരെ ശ്രമിക്കുന്നത് എന്ന് അരുന്ധതി റോയ് പറഞ്ഞത് ഖേദകരമാണ്. തനിക്ക് ഈ അഭിപ്രായത്തോട് യോജിക്കാന്‍ ആവില്ല. അണ്ണാ ഹസാരെയും അദ്ദേഹത്തെ അനുകൂലിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യാക്കാരും രാഷ്ട്രത്തെ അഴിമതി എന്ന ശാപത്തില്‍ നിന്നും മോചിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയിലെ ജന കോടികള്‍ക്ക് വേണ്ടത് ഭക്ഷണമാണ്; പുത്തന്‍ സാങ്കേതിക വിദ്യകളും ബോംബുകളുമല്ല എന്നും മേധ പറഞ്ഞു.
അണ്ണാ ഹസാരെയുടെ സമരം അക്രമാസക്തമാണെന്ന വാദം മേധ തള്ളിക്കളഞ്ഞു. സത്യഗ്രഹം ഒരിക്കലും അക്രമാസക്തമായ ഒരു സമര മാര്‍ഗ്ഗമല്ല. ജന ലോക്പാല്‍ അംഗീകരിക്കാന്‍ യു. പി. എ. സര്‍ക്കാരിന് ഒരു അന്തിമ തീയതി നല്‍കിയത് കൊണ്ട് മാത്രം ഈ സമരം അക്രമാസക്തമാണ് എന്ന് പറയുന്നത് ശരിയല്ല. ഓഗസ്റ്റ് 30 എന്ന തീയതി ഹസാരെയല്ല മറിച്ച് സര്‍ക്കാര്‍ തന്നെയാണ് നിശ്ചയിച്ചത്. ഓഗസ്റ്റ് 30 വരെ മാത്രമാണ് സത്യഗ്രഹം നടത്താന്‍ സര്‍ക്കാര്‍ ഹസാരെയ്ക്ക് അനുവാദം നല്‍കിയത്.
ബി. ജെ. പി. നേതാവ് എല്‍. കെ. അദ്വാനി അവസരം മുതലെടുത്ത് പ്രധാന മന്ത്രി മാന്‍ മോഹന്‍ സിംഗ് രാജി വെയ്ക്കണം എന്ന് ആവശ്യപ്പെടുന്നതിനെയും മേധാ പട്കര്‍ വിമര്‍ശിച്ചു. അദ്വാനി ആദ്യം ജന ലോക്പാല്‍ ബില്ലിനെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കണം എന്നും മേധ ആവശ്യപ്പെട്ടു.
- ജെ.എസ്.
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പരിസ്ഥിതി, പ്രതിഷേധം, മനുഷ്യാവകാശം
ഭോപ്പാല്‍: ഭോപ്പാലിലെ ഭാരത് ഹെവി ഇലക്ട്രിക് കമ്പനിയുടെ ജലശുദ്ധീകരണ ശാലയില്‍ നിന്നും ക്ലോറിന്‍ വാതകം ചോര്‍ന്നതിനെകുറിച്ച് കമ്മീഷണര്‍തല അന്വേഷണം നടത്താന്‍ മദ്ധ്യപ്രദേശ് ഗവണ്‍മെന്റ് ഉത്തരവിട്ടു. വാതക ചോര്‍ച്ചയെതുടര്‍ന്ന് ബിര്‍ളാ മന്ദിര പ്രദേശത്തുള്ള ചേരി നിവാസികള്‍ പരിഭ്രാന്തിയിലായി വാതക ചോര്‍ച്ചയെതുടര്‍ന്ന മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധിപേര്‍ക്ക് മറ്റു വിവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും ചെയ്തു. സംഭവത്തെതുടര്‍ന്ന പ്ലാന്റ് മാനേജര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കമ്മീഷണര്‍തലത്തിലുള്ള അന്വേഷണത്തിനാണ് മദ്ധ്യപ്രദേശ് ഗവണ്‍മെന്റ് ഉത്തരവിട്ടത്.
-