
ബാംഗ്ലൂരു:  ആളുകള്‍ പരസ്പരം തക്കാളി എറിഞ്ഞുള്ള ആഘോഷം കര്‍ണ്ണാടക മുഖ്യമന്ത്രി  സദാനന്ദ ഗൌഡ വിലക്കി. സ്പെയിനില്‍  ലാ ടൊമാറ്റിന എന്ന തക്കാളിയേറ് ആഘോഷത്തെ  പിന്‍തുടര്‍ന്ന് ബാംഗ്ലൂരിലും മൈസൂരിലും സെപ്‌റ്റംബര്‍ 18 ഞായറാഴ്ച  നടത്തുവാന്‍ ചിലര്‍ തീരുമാനിച്ചിരുന്നു. ബാംഗ്ലൂരിലെ പാലസ്  ഗ്രൌണ്ടിലായിരുന്നു ലാ റ്റൊമാറ്റിന ആഘോഷം നടത്താന്‍ വേദിയായി  നിശ്ചയിച്ചിരുന്നത്. എന്നാല്‍ കര്‍ഷകര്‍ കഷ്ടപ്പെട്ട് വളര്‍ത്തി  വിളവെടുക്കുന്ന തക്കാളി  ഇത്തരം വിനോദങ്ങള്‍ക്കായി ഉപയൊഗിക്കുന്നത്  അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു കാരണവശാലും തക്കാളിയേറ്  ഉത്സവം നടത്താന്‍ അനുവദിക്കരുതെന്ന് പോലീസിനു കര്‍ശന നിര്‍ദ്ദേശം  നല്‍കിയിട്ടുണ്ട്. ഇന്ത്യപോലെ നൂറുകണക്കിന് ആളുകള്‍ പട്ടിണി കിടക്കുന്ന  രാജ്യത്ത് വിനോദത്തിനായി ഭക്ഷ്യോല്പന്നങ്ങള്‍ പാഴാക്കുന്നതിനെതിരെ പല  കോണുകളില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. പാശ്ചാത്യ  സംസ്കാരത്തെ അനുകരിച്ച് അടുത്തിടെ “സിന്ദഗി ന മിലേദി ദുബാര” എന്ന  സിനിമയില്‍ ലാ റ്റൊമാറ്റിന ആഘോഷം ഉള്‍പ്പെടുത്തിയിരുന്നു. ഇന്റര്‍ നെറ്റിലെ  സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ തക്കാളിയേറ് ആഘോഷം നിരോധിച്ചതിനെതിരെ  ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇത്തരം ഉത്സവങ്ങള്‍  നിരോധിക്കുകയാണെങ്കില്‍ മറ്റു പല പരമ്പരാഗത ഉത്സവങ്ങളും നിരോധിക്കണമെന്നാണ്  ലാ റ്റൊമാറ്റിനയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.
 
 
 
                
                
                
                
                                
				- ലിജി അരുണ്‍
				
                
                  
               
              
                
                
                
അനുബന്ധ വാര്‍ത്തകള്‍
                
				വായിക്കുക: അന്താരാഷ്ട്രം, പരിസ്ഥിതി, പ്രതിഷേധം