
ന്യൂഡല്‍ഹി : ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നിരാഹാര നാടകം കളിക്കുന്നത് ജനങ്ങളുടെ പണം ദുര്‍വിനിയോഗം ചെയ്തു കൊണ്ടാണ് എന്ന് കോണ്ഗ്രസ് പറഞ്ഞു. മോഡിയെ ബി. ജെ. പി. യുടെ പ്രധാന മന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തി കാണിക്കുന്ന പക്ഷം എന്‍. ഡി. എ. മുന്നണി തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും പരാജയപ്പെടും എന്നും കോണ്ഗ്രസ് പറഞ്ഞു.
നിരാഹാരത്തിലൂടെ മോഡി തന്റെ പാപക്കറകള്‍ കഴുകി കളയാന്‍ ശ്രമിക്കുകയാണ്. ഇത്തരം ഒരു നാടകത്തിലൂടെ ഉപവാസം എന്ന മഹത്തായ ആചാരത്തിന്റെ പവിത്രത തന്നെ മോഡി ഇല്ലാതാക്കുകയാണ്. തികച്ചും ലളിതവും വ്യക്തിപരവുമായ ഒരു കാര്യമാണ് ഉപവാസം. സുപ്രീം കോടതി വളച്ചൊടിച്ച് തന്റെ വിജയമാണ് കോടതി വിധി എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് മോഡി നടത്തുന്നത്. ഈ വിജയം ആഘോഷിക്കാന്‍ ഉപവാസത്തെ ഉപയോഗിക്കുക വഴി മോഡി ഉപവാസത്തെ തന്നെ അപഹസിക്കുകയാണ് എന്നും കോണ്ഗ്രസ് വക്താവ് മോഹന്‍ പ്രകാശ് പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തട്ടിപ്പ്

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 


























 
  
 
 
  
  
  
  
  
 
മൊഡി എന്ത് ചെയ്താലും കലാപത്തിന്റെ കാര്യം ജനം മറക്കില്ല.
കോണ്‍ഗ്രസ്സിനു മോഡിയെ വിമര്‍ശിക്കുവാന്‍ നാണമില്ല്