ഭോപാല്‍ : അണ്ണാ ഹസാരെയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു നടത്തുന്ന റാലിയില്‍ പങ്കെടുക്കാന്‍ പോയ ഷെഹല മസൂദിനെ കൊലപ്പെടുത്തിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. വിവരാവകാശ പ്രവര്‍ത്തകയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ഷെഹലയ്ക്ക് ശത്രുക്കള്‍ ഏറെയായിരുന്നു. അത് കൊണ്ട് തന്നെ ആരെ വേണമെങ്കിലും സംശയിക്കാം എന്ന അവസ്ഥയിലാണ് മദ്ധ്യപ്രദേശ് പോലീസ്.
വിവരാവകാശ നിയമം ഉപയോഗിച്ച് പല അപ്രിയ സത്യങ്ങളും വെളിച്ചത്ത് കൊണ്ടുവന്ന ഷെഹലയ്ക്ക് നിരവധി ശത്രുക്കളാണ് ഉള്ളത് എന്നതാണ് പോലീസിനെ കുഴക്കുന്നത്. 2009ല്‍ ഐ. പി. എസ്. ഉദ്യോഗസ്ഥനായ പവന്‍ ശ്രീവാസ്തവ തന്നെ ഭീഷണിപ്പെടുത്തിയതായി ഷെഹല തന്നെ സംസ്ഥാന ഡി. ജി. പി. ക്ക് പരാതി നല്‍കിയിട്ടുണ്ട്. പവന്‍ തന്നെ ഭീഷനിപ്പെടുതുന്നതിന്റെ ശബ്ദ രേഖയും ഇവരുടെ പക്കലുണ്ടായിരുന്നു. ജൂലൈ 25ന് ഒരു ജില്ലാ കലക്ടര്‍ അനധികൃത ഖനനം അനുവദിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര പരിസ്ഥിതി മന്ത്രി ജയന്തി നടരാജന് ഷെഹല എഴുത്ത് അയച്ചിരുന്നു. അനധികൃത ഖനനം നടത്തുന്നവര്‍ക്കും വിവരാവകാശ നിയമം മൂലം തങ്ങളുടെ രഹസ്യങ്ങള്‍ പരസ്യമായ പല പ്രബലര്‍ക്കും ഷെഹല കണ്ണിലെ കരടായിരുന്നു എന്നത് വ്യക്തം. ഷെഹലയുടെ ഘാതകരെ കണ്ടെത്തുന്നവര്‍ക്ക് 1 ലക്ഷം ഇനം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ കേസില്‍ എന്തെങ്കിലും പുരോഗതി ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ഷെഹലയുടെ കുടുംബം.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പരിസ്ഥിതി