ചെന്നൈ: എം. ഡി. എം. കെ. പ്രവര്‍ത്തകര്‍ സാലിഗ്രാമത്തിലുളള പ്രസാദ് ഫിലിം ലബോറട്ടറീസില്‍ അതിക്രമിച്ചു കടന്ന് നാശനഷ്‌ടം വരുത്തി. എം. ഡി. എം. കെ. പാര്‍ട്ടി ജനറല്‍ സെക്രട്ടറി മല്ലയ് സത്യ ഉള്‍പ്പെടെ 23 എം. ഡി. എം. കെ. പ്രവര്‍ത്തകരെ പോലിസ് അറസ്‌റ്റു ചെയ്‌ത് നീക്കി. മലയാളിയായ സോഹന്‍ റോയ് സംവിധാനം ചെയ്‌ത ഹോളിവുഡ് ചിത്രം ‘ഡാം 999’ വിവാദമായ മുല്ലപ്പെരിയാര്‍ വിഷയം പ്രമേയമാക്കി എന്നാരോപിച്ചാണ് എം. ഡി. എം. കെ. പ്രവര്‍ത്തകര്‍ ലാബ് അടിച്ചു തകര്‍ത്തത്.
എന്നാല്‍ 1975ല്‍ ചൈനയില്‍ 2.5 ലക്ഷം ആളുകള്‍ കൊല്ലപ്പെട്ട ബന്‍ക്വിയോ ഡാമിന്റെ കഥയാണ് താന്‍ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ സോഹന്‍ റോയ് വ്യക്‌തമാക്കി.
അതിനിടെ, ചിത്രത്തിനെതിരെ ഡി. എം. കെ. യും പി. എം. കെ. യും രംഗത്തെത്തിയിട്ടുണ്ട്. ഡി. എം. കെ. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി. ആര്‍. ബാലു പ്രധാനമന്ത്രിയെ കണ്ട് ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. ചിത്രത്തിനു പിന്നില്‍ കേരള സര്‍ക്കാരാണെന്ന് ടി. ആര്‍. ബാലു ഡല്‍ഹിയില്‍ ആരോപിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, പരിസ്ഥിതി, വിവാദം