ഇന്ദിരാ ഗാന്ധി പാക്കിസ്ഥാന് ആണവ രഹസ്യം കൈമാറാൻ തയ്യാറായെന്ന് വിക്കിലീക്ക്സ്

April 10th, 2013

indira-gandhi-epathram

ന്യൂഡൽഹി : 1974ൽ ഇന്ത്യ ആണവ പരീക്ഷണം നടത്തിയ ഉടൻ ഈ സാങ്കേതിക വിദ്യ പാക്കിസ്ഥാന് കൈമാറാൻ തയ്യാറാണ് എന്ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പാക്കിസ്ഥാൻ പ്രധാനമന്ത്രി സുല്ഫിക്കർ അലി ഭൂട്ടോയോട് പറഞ്ഞതായി വിക്കി ലീക്ക്സ് വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് ഇന്ദിര ഭൂട്ടോയ്ക്ക് കത്തെഴുതുകയാണ് ചെയ്തത്. സമാധാന പരമായ ആവശ്യങ്ങൾക്കാണ് ആണവ പരീക്ഷണങ്ങൾ നടത്തിയത് എന്ന് വ്യക്തമാക്കിയ ഇന്ദിര ഈ സാങ്കേതിക വിദ്യ മറ്റ് രാഷ്ട്രങ്ങളുമായി എന്ന പോലെ പാക്കിസ്ഥാനുമായും പങ്കു വെയ്ക്കാൻ ഇന്ത്യ സന്നദ്ധമാണ് എന്ന് അറിയിച്ചു. എന്നാൽ ഇതിന് വ്യക്തമായ ധാരണകളും ഉറപ്പും വേണം എന്നും ഇവർ വ്യക്തമാക്കി.

എന്നാൽ ഇന്ദിരയുടെ വാഗ്ദാനം പാക്കിസ്ഥാൻ തള്ളി. മുൻപ് പല തവണ ഇന്ത്യ ഇത് പോലെ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കിയ പാക്കിസ്ഥാൻ ആണവ പരീക്ഷണവും ആണവ ആയുധ പരീക്ഷണവും തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ല എന്ന നിലപാട് സ്വീകരിച്ചു.

ആണവ പരീക്ഷണങ്ങൾ നടത്തുന്നതോടെ ആഗോള ആണവ ക്ലബ്ബിൽ അംഗമാകാം എന്നും ഇന്ത്യക്ക് ഒരു ആണവ സാങ്കേതിക ദാതാവാകാം എന്നുമുള്ള ഇന്ദിരാ ഗാന്ധിയുടെ കണക്കുകൂട്ടലുകൾ പാളി. ശക്തമായി പ്രതികരിച്ച ആണവ സമൂഹം ഇന്ത്യയ്ക്കെതിരെ കനത്ത സാങ്കേതിക ഉപരോധം ഏർപ്പെടുത്തി. 2008ൽ അമേരിക്കയുമായി ഒരു ആണവ് ഉടമ്പടി തന്നെ ഇന്ത്യക്ക് വേണ്ടി വന്നു ഈ ഉപരോധങ്ങൾ മറി കടക്കാൻ.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൂടംകുളം : സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നു സുപ്രീംകോടതി

September 28th, 2012

supremecourt-epathram

ന്യൂഡല്‍ഹി : കൂടംകുളം ആണവ നിലയത്തിന്റെ സുരക്ഷാ കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും അക്കാര്യം ഉറപ്പാക്കാതെ നിലയം പ്രവർത്തിക്കാൻ ആവില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി. ആണവ നിലയത്തിന്റെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ നിലയത്തിന്റെ കമ്മിഷനിംഗ്‌ നിരോധിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. പണം ചിലവാക്കി എന്നത് ഒരു ന്യായീകരണം അല്ലെന്നും, ജനങ്ങള്‍ക്ക്‌ ദോഷകരമായി ബാധിക്കുമെങ്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയല്ലാതെ വഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

1989ല്‍ അംഗീകരിച്ച പാരിസ്ഥിതിക മാനദണ്ഡ പ്രകാരമാണ്‌ കൂടംകുളം ആണവ നിലയം നിര്‍മിച്ചത്‌. എന്നാല്‍ ഇന്ന് അക്കാര്യങ്ങള്‍ നിലനില്‍ക്കുന്നതാണോ എന്ന് നോക്കണമെന്ന് കോടതി പറഞ്ഞു. ജപ്പാനിലെ ഫുകുഷിമ ആണവ നിലയത്തില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ അപകട സാധ്യതയെ പറ്റി കാര്യക്ഷമമായ പഠനം നടത്തണമെന്നും, കൂടംകുളം നിലയത്തിനെതിരേ തദ്ദേശവാസികളുടെ ആശങ്ക അകറ്റാന്‍ തയ്യാറാകണം എന്നും കോടതി പറഞ്ഞു.

എന്നാല്‍ എ. ഇ. ആര്‍. ബി. നിര്‍ദേശിച്ച 17 ശുപാര്‍ശകള്‍ നടപ്പാക്കിയില്ലെങ്കില്‍ പോലും കൂടംകുളം നിലയം സുരക്ഷിതമാണെന്നാണ്‌ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ സുപ്രീം കോടതിയില്‍ അഭിപ്രായപ്പെട്ടത്‌. ഇതേ നിലപാടാണ് കേന്ദ്ര സര്‍ക്കാരിനും തമിഴ്നാട്‌ സര്‍ക്കാരിനും. എന്നാല്‍ കോടതി ഉത്തരവ് സമര സമിതിയെ ആവേശം കൊള്ളിച്ചു. ഈ ഉത്തരവിനെ സ്വാഗതം ചെയ്യുന്നു എന്നാണു സമര നേതാവ് എസ്. പി. ഉദയകുമാര്‍ പറഞ്ഞത്.

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൂടംകുളം – വി.എസ്. ഐക്യദാർഡ്യം പ്രഖ്യാപിച്ചു

September 13th, 2012

vs-achuthanandan-epathram

കൂടംകുളം: കൂ‍ടംകുളം ആണവ നിലയത്തിനെതിരെ സമരം നടത്തുന്ന ഗ്രാമീണര്‍ കടലില്‍ ഇറങ്ങി ജല സത്യാഗ്രഹം ആരംഭിച്ചു. പോലീസിന്റെ വിലക്ക് ലംഘിച്ചാണ് സമരക്കാര്‍ കടലില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചും കരിങ്കൊടി ഉയര്‍ത്തിയും പ്രതിഷേധിക്കുന്നത്. ആണവ റിയാക്ടറുകളില്‍ ഇന്ധനം നിറക്കുന്നത് നിര്‍ത്തി വെക്കണമെന്നും സമരക്കാര്‍ക്കെതിരെ ഉള്ള പോലീസ് നടപടികള്‍ അവസാനിപ്പി ക്കണമെന്നുമാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.  

സമരത്തിനിടയില്‍ കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയക്കണമെന്നും പോലീസ് നടപടിയെ തുടര്‍ന്ന് ഉണ്ടായ നാശ നഷ്ടങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധി സാമൂഹിക – പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. വികസനത്തിന്റെ പേരില്‍ കൂടംകുളത്ത് നടക്കുന്നത് അക്രമമാണെന്ന് അരുന്ധതി റോയ് അഭിപ്രായപ്പെട്ടു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് അരുന്ധതി റോയ് അയച്ച കുറിപ്പ് സമരപ്പന്തലില്‍ ഫാദര്‍ മൈപ്പ വായിച്ചു. കേരളത്തില്‍ നിന്നും പ്രതിപക്ഷ നേതാവ് നേരത്തെ തന്നെ സമരക്കാര്‍ക്ക് അനുകൂലമായ നിലപാട് പ്രഖ്യാപിച്ചിരുന്നു. സി. പി. എമ്മിന്റെ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനു വിരുദ്ധമായാണ് സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വി. എസ്. രംഗത്തെത്തിയത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൂടംകുളം: ആണവ നിലയത്തിനെതിരെ കടലില്‍ കഴുത്തറ്റം വെള്ളത്തിലിറങ്ങി പ്രതിഷേധം

September 13th, 2012

koodankulam-sea-protest-epathram

ചെന്നൈ: കൂടംകുളം ആണവ നിലയത്തിനെ തിരെയുള്ള പ്രതിഷേധം കൂടുതല്‍ ശക്തമായതോടെ ആയിരങ്ങള്‍ കടലിലിറങ്ങി പ്രതിഷേധിച്ചു. കഴുത്തറ്റം വെള്ളത്തിൽ ഇറങ്ങിയാണ് ആയിരങ്ങള്‍ പ്രതിഷേധ സമരത്തില്‍ പങ്കു ചേര്‍ന്നത്. തങ്ങളുടെ സമര നായകനായ ഉദയകുമാറിനെ ഒരു കാരണവശാലും പോലീസിനു വിട്ടു കൊടുക്കില്ല എന്ന വാശിയിലാണ് സമരക്കാര്‍. എന്നാല്‍ ക്രിമിനല്‍ കേസ് ചാര്‍ജ്ജു ചെയ്തതിനാല്‍ അറസ്റ്റു ചെയ്തേ പറ്റൂ എന്ന് പോലീസും പറയുന്നു. സമര സമിതി നേതാക്കളായ ഉദയകുമാര്‍, പുഷ്പരാജന്‍ തുടങ്ങിയവര്‍ക്കെതിരെ ദേശദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത് .

ആണവ നിലയത്തില്‍ ആണവ ഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തി വെയ്ക്കാന്‍ നടപടി എടുക്കണമെന്നും ഇടിന്തകരൈയില്‍ നിന്നും പരിസരങ്ങളില്‍ നിന്നും പോലീസിനെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമര സമിതിയുടെ ആഭിമുഖ്യത്തില്‍ കടലിലിറങ്ങി സമരം നടക്കുന്നത്. എന്നാല്‍ ഇടിന്തകരൈയിൽ പോലിസ് ഇപ്പോഴും അഴിഞ്ഞാടുകയാണ്. സമരക്കാരുടെ വീടുകളില്‍ കയറി അക്രമം നടത്തുകയും ബോട്ടുകളും വള്ളങ്ങളും വലകളും നശിപ്പിക്കുകയും ചെയ്യുകയാണ്. പോലീസിന്റെ നരനായാട്ടിനെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധം വ്യാപിക്കുകയാണ്. സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കണമെന്നും പോലീസിന്റെ ബല പ്രയോഗത്തില്‍ കേടു പറ്റിയ ബോട്ടുകള്‍ക്കും മറ്റ് മത്സ്യ ബന്ധന ഉപകരണങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും സമര സമിതി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോട് ആവശ്യപ്പെട്ടു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മന്‍മോഹന്‍ സിംഗിന്റെ ‘ആണവപ്രേമം’ വീണ്ടും

May 17th, 2012

manmohan-singh-epathram

ന്യൂഡല്‍ഹി: ലോകത്തെ വികസിതരാജ്യങ്ങളെല്ലാം ആണവനിലയങ്ങള്‍ ഉപേക്ഷിക്കുമ്പോഴും ആണവോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതി വേണ്ടെന്നു വയ്‌ക്കുന്നത്‌ ഇന്ത്യക്കു ദോഷകരമാണ് എന്നും, ഇന്ത്യക്ക്‌ ആണവോര്‍ജം അനിവാര്യമാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌. ലോക്‌സഭയിലെ ചോദ്യോത്തരവേളയിലാണു മന്‍മോഹന്‍സിംഗ്‌ തന്റെ ‘ആണവപ്രേമം’ ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിച്ചത്‌. എന്നാല്‍ ജപ്പാനും ജര്‍മ്മനിയും ആണവോര്‍ജ്ജം വേണ്ടെന്നു വെച്ചില്ലേ എന്നാ ചോദ്യത്തിനു മുന്നില്‍ മന്‍മോഹന്‍ സിംഗ് ഒന്ന് പരുങ്ങിയെങ്കിലും 19 ആണവനിലയങ്ങളില്‍ ഒന്നിലും പ്രശ്‌നമുണ്ടായിട്ടില്ല എന്നും . ജര്‍മനി ആണവനിലയങ്ങളുടെ കാര്യത്തില്‍ ‍  ഫ്രാന്‍സിനെയാണ്‌  ആശ്രയിക്കുന്നതെന്നായിരുന്നു മന്‍മോഹന്‍സിംഗിന്റെ ന്യായീകരണം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 3123

« Previous « ഹസാരെയുടെ വാഹനത്തിനുനേരെ കല്ലേറ്
Next Page » ഷാറൂഖ് ഖാന് 5 വർഷത്തെ വിലക്ക് »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine