
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുക എന്ന കേരളത്തിന്റെ ആവശ്യത്തിന് കേന്ദ്രത്തിന്റെ പിന്തുണ. മുല്ലപെരിയാര്‍ പ്രശ്നത്തില്‍ കേരളവും തമിഴ്നാടുമായുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ജലവിഭവമന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ പറഞ്ഞു. പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പവന്‍കുമാര്‍ ബന്‍സല്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്. ഡാമിന്‍റെ നിര്‍മ്മാണച്ചെലവ് പൂര്‍ണമായും വഹിക്കാന്‍ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ തീരുമാനം തമിഴ്നാട് സ്വീകരിക്കുമോ എന്ന ആശങ്കയുമുണ്ട്. കേരളം മുഴുവന്‍ ചെലവ് എടുത്താല്‍ ഡാമിന്‍റെ പൂര്‍ണ അവകാശം കേരളത്തിനാകും എന്നാ ഭയവും തമിഴ്നാടിനെ അലട്ടുന്നുണ്ട്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, കേരളം, പരിസ്ഥിതി




























