ന്യൂഡൽഹി : ഓടുന്ന ബസിൽ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ഡൽഹിയിലെ ബസുകളിൽ യാത്രക്കാരുടെ സുരക്ഷിതത്വം നേരിട്ട് മനസ്സിലാക്കാൻ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ആർ. പി. എൻ. സിങ്ങ് ബുധനാഴ്ച്ച രാത്രി ബസ് യാത്ര നടത്തി. ശിവാജി സ്റ്റേഡിയത്തിൽ നിന്നും ബസിൽ കയറിയ മന്ത്രി പഞ്ചാബി ബാഗ് വരെയാണ് ബസിൽ സഞ്ചരിച്ചത്. വനിതാ യാത്രക്കാരുടെ ബസുകളിലെ സുരക്ഷിതത്വം നേരിൽ കണ്ട് മനസ്സിലാക്കുകയായിരുന്നു മന്ത്രിയുടെ യാത്രയുടെ ഉദ്ദേശം. സഹ യാത്രികരോട് മന്ത്രി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. സുരക്ഷ വർദ്ധിപ്പിക്കാൻ എന്തൊക്കെ ചെയ്യാനാവും എന്ന് പല യാത്രക്കാരും മന്ത്രിയുമായി ചർച്ച നടത്തുകയും ചെയ്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുറ്റകൃത്യം, പരിസ്ഥിതി, സ്ത്രീ