ന്യൂഡെല്‍ഹി:ഡീസല്‍ വില നിയന്ത്രണത്തിനുള്ള അധികാരം രാജ്യത്തെ എണ്ണ കമ്പനികള്‍ക്ക് നല്‍കുവാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. അന്താരാഷ്ട വിപണിയിലെ വിലനിലവാരം അനുസരിച്ചായിരിക്കും ഇനി ഇന്ത്യയില്‍ ഡീസലിന്റെ വില നിശ്ചയിക്കുക. വ്യാഴാച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. സമയബന്ധിതമായി ഡീസല്‍ വില വര്‍ദ്ധിപ്പിക്കുവാനാണ് കമ്പനികള്‍ക്ക് അധികാരം നല്‍കുന്നത്. വീടൊന്നിന് ഒമ്പത് പാചക വാതക സിലിണ്ടറുകള്‍ നല്‍കുവാനും കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലിയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.
2010-ല്‍ പെട്രോള്‍ വില നിയന്ത്രണാധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് രാജ്യത്ത് പെട്രോള്‍ വിലയില്‍ 31 ശതമാനത്തോലം വിലവര്‍ദ്ധനവ് ഉണ്ടായി. 26 തവണ പെട്രോളിനു വിലവര്‍ദ്ധനവുണ്ടായി. ഡീസല്‍ വില നിയന്ത്രണത്തിനുള്ള അധികാരം കമ്പനികള്‍ക്ക് നല്‍കുന്നതിലൂടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് അടക്കം വന്‍ വില വര്‍ദ്ധനവ് ഉണ്ടാകുവാന്‍ സാധ്യതയുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം