Monday, July 19th, 2010

തീവണ്ടികള്‍ കൂട്ടിമുട്ടി ബംഗാളില്‍ വന്‍ അപകടം

vananchal-train-accident-epathramസൈന്തിയ : പശ്ചിമ ബംഗാളിലെ ജാര്‍ഖണ്ട് അതിര്‍ത്തിയ്ക്കടുത്തു ബിര്ബം ജില്ലയിലെ സൈന്തിയ സ്റ്റേഷനിനടുത്തു വെച്ച് രണ്ടു തീവണ്ടികള്‍ തമ്മില്‍ കൂട്ടി ഇടിച്ചു വന്‍ അപകടം ഉണ്ടായി. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടടുത്താണ് സംഭവം. കൂച്ബെഹാര്‍ – സിയാല്‍ദ ഉത്തര്ബംഗ എക്സ്പ്രസ്‌ തീവണ്ടിയാണ് സൈന്തിയ സ്റ്റേഷനില്‍ നിന്നും യാത്ര ആരംഭിച്ച ഭഗല്‍പൂര്‍ – റാഞ്ചി വനാഞ്ചല്‍ എക്സ്പ്രസുമായി കൂട്ടിയിടിച്ചത്. അന്‍പതിലേറെ പേര്‍ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. വനാഞ്ചല്‍ എക്സ്പ്രസിന്റെ മൂന്നു കോച്ചുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു തരിപ്പണമായി. ഒരു കൊച്ചിന്റെ മേല്‍ക്കൂര തൊട്ടടുത്തുള്ള മേല്‍പ്പാലത്തിന്റെ മുകളില്‍ വരെ പറന്നു ചെന്നു. ഉത്തരബംഗ എക്സ്പ്രസിന്റെ എഞ്ചിനും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്. എഞ്ചിന്‍ ഡ്രൈവര്‍ തന്റെ സീറ്റില്‍ തന്നെ മരിച്ച നിലയില്‍ കാണപ്പെട്ടു. വനാഞ്ചല്‍ എക്സ്പ്രസിന്റെ ഗാര്‍ഡും അപകടത്തില്‍ കൊല്ലപ്പെട്ടു.

west-bengal-train-accident-epathram

പശ്ചിമ ബംഗാള്‍ തീവണ്ടിയപകടം

രാത്രി 08:54നു സൈന്തിയ സ്റ്റേഷനില്‍ നിന്നും തിരിക്കേണ്ട വനാഞ്ചല്‍ എക്സ്പ്രസ് മണിക്കൂറുകള്‍ വൈകി പുലര്‍ച്ചെ 01:54നാണ് പുറപ്പെട്ടത്‌. 01:38നു സൈന്തിയയില്‍ എത്തേണ്ട ഉത്തരബംഗ എക്സ്പ്രസ്‌ ഇരുപതു മിനിട്ടോളം വൈകി എത്തുകയും ചെയ്തതോടെയാണ് അപകടം ഉണ്ടായത്. എന്നാല്‍ സ്റ്റേഷനില്‍ നിര്‍ത്തേണ്ട തീവണ്ടിയുടെ വേഗത ഇത്രയധികമായത് എങ്ങനെ എന്ന സംശയം ബാക്കി നില്‍ക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ് : 0651-2461404, 0651-2460488, 0651-26002634, 0651-2600263

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine