മംഗലാപുരം : ദുബായില്‍ നിന്നും 166 പേരുമായി മംഗലാപുരത്ത് എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം ഇറങ്ങുന്ന വേളയില്‍ തകര്‍ന്നു 158 പേര്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ കാസര്‍ഗോഡ് സ്വദേശികളായ 50ഓളം മലയാളികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു എന്നാണു പ്രാഥമിക വിവരം. രാവിലെ 06:03നാണ് അപകടം നടന്നത്.
വിമാനം റണ്‍ വേയില്‍ ഇറങ്ങേണ്ട സ്ഥലത്ത് നിന്നും ഏതാണ്ട് 2000 അടി കഴിഞ്ഞു ഇറങ്ങിയതാണ് അപകടത്തിനു കാരണം ആയത് എന്ന് ദൃക്‌സാക്ഷികളുടെ മൊഴികളില്‍ നിന്നും അനുമാനിക്കപ്പെടുന്നു. ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞതിനാല്‍ റണ്‍ വേ പൂര്‍ണമായി താണ്ടിയിട്ടും വിമാനത്തിന്റെ വേഗത കുറഞ്ഞില്ല. വിമാനം നിര്‍ത്താനായി പൈലറ്റ് ഈ അവസരത്തില്‍ അടിയന്തിര ബ്രേക്ക് ഉപയോഗിച്ചതോടെ വിമാനത്തിന്റെ ചക്രങ്ങള്‍ പൊട്ടിത്തെറിച്ചു. ചക്രങ്ങള്‍ ഇല്ലാതായ വിമാനം നിലത്തിടിക്കുകയും തീപിടിക്കുകയും ചെയ്തതോടെ ആളിക്കത്തുകയും പൊട്ടിത്തെറിക്കുകയും ആയിരുന്നു എന്നാണു അനുമാനിക്കപ്പെടുന്നത്.
ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന കാസര്‍ഗോഡ് ബേനൂര്‍ സ്വദേശിയായ ഹക്കീം (34) മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഷാര്‍ജയില്‍ സ്വന്തമായി ഫര്‍ണിച്ചര്‍ സ്ഥാപനം നടത്തി വന്ന കാസര്‍ഗോഡ് പരപ്പ് സ്വദേശികളും സഹോദരങ്ങളുമായ പച്ചിക്കാരന്‍ പ്രഭാകരന്‍, പറമ്പത്ത് കുഞ്ഞികൃഷ്ണന്‍ എന്നിവരും മരിച്ചതായി സംശയിക്കപ്പെടുന്നു. രക്ഷപ്പെട്ടവരുടെ പട്ടികയില്‍ ഇവരുടെ പേരില്ല എന്നതാണ് ഇവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരുടെയും കുടുംബങ്ങള്‍ കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള നമ്പരുകളില്‍ ഹെല്‍പ് ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്:
മംഗലാപുരം : 0824-2220422, 0824-2220424
ന്യൂഡല്‍ഹി : 011-25656196, 011-25603101
ദുബായ് എയര്‍പോര്‍ട്ടിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസിന്റെ നമ്പര്‍ : 00971-4-2165828, 00971-4-2165829
- ജെ.എസ്.
ഓരോ അപകടങ്ങള്‍ സംഭവിച്ചു കഴിഞ്ഞാലും
രാഷ്ട്രീയ നേതാക്കളും, മന്ത്രിമാരും ടെലിവിഷന്‍ കാമറക്കു മുന്നില്‍ ഞെട്ടലുകളും വേദനകളും പങ്കു വെക്കുന്നു….
എന്നാല്‍ ഇനിയും ഇത് പോലുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കാതെ ഇരിക്കാന്‍ ഒരു മുന്‍ കരുതലുകളും എടുക്കുന്നില്ല…
മുതലക്കണ്ണീര്‍ കാണാനായി നമ്മുടെ ജന്മം