റാഞ്ചി : രാഷ്ട്രീയ അനിശ്ചിതത്വത്തിന് താല്‍ക്കാലിക വിരാമമിട്ടു കൊണ്ട് ബി. ജെ. പി. ജാര്‍ഖണ്ഡിലെ ഷിബു സോറന്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഇതോടെ ന്യൂനപക്ഷമായ സോറന്‍ സര്‍ക്കാരിന്റെ ഭാവി പരുങ്ങലിലായതോടെ ജാര്‍ഖണ്ഡില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് കളമൊരുങ്ങി. 81 അംഗ സഭയില്‍ 18 സീറ്റ് വീതം ഇപ്പോള്‍ ബി. ജെ. പി. ക്കും ഷിബു സോറന്‍ നയിക്കുന്ന ജാര്‍ഖണ്ഡ് മുക്തി മോര്ച്ചയ്ക്കും ഉണ്ട്. 5 അംഗങ്ങള്‍ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡനസ് യൂണിയനും, 2 സീറ്റ് ജനതാ ദള്‍ യുനൈറ്റഡിനും ഉണ്ട്.
ബി. ജെ. പി. നേതാവും, ഉപ മുഖ്യ മന്ത്രിയുമായ രഘുവര്‍ ദാസാണ് തന്റെ പാര്‍ട്ടി സോറന്‍ സര്‍ക്കാരിനുള്ള പിന്തുണ പ്രഖ്യാപിക്കുന്നതായി കാണിച്ച് ഗവര്‍ണര്‍ക്ക് എഴുത്ത് നല്‍കിയത്.
ബി. ജെ. പി. യും സോറനും മാറി മാറി സംസ്ഥാനം ഭരിക്കും എന്ന ധാരണ കാറ്റില്‍ പറത്തിക്കൊണ്ട് താന്‍ മുഖ്യ മന്ത്രിയായി തുടരും എന്ന സോറന്റെ നിലപാടാണ് ബി.ജെ.പി. യെ ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിച്ചത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം