ന്യൂഡല്‍ഹി : ഏറെ ഒച്ചപ്പാടുണ്ടാക്കിയ രുചിക പീഡന കേസില്‍ മുന്‍ ഹരിയാനാ ഡി. ജി. പി. എസ്. പി. എസ്. റാത്തോഡിനു കോടതി ഒന്നര വര്ഷം തടവ് ശിക്ഷ നല്‍കി. വിധിയ്ക്കെതിരെ പ്രതിയ്ക്ക് അപ്പീല്‍ നല്‍കാവുന്നതാണ് എന്ന് വ്യക്തമാക്കിയ കോടതി പ്രതിയെ ഉടനടി ജെയിലിലേക്ക് കൊണ്ട് പോകാനും ഉത്തരവിട്ടു. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സി. ബി. ഐ. കോടതി 6 മാസത്തേയ്ക്ക് ശിക്ഷിച്ച ഇയാള്‍ മേല്‍ കോടതിയില്‍ നല്‍കിയ ഹരജിയിന്മേലാണ് ഈ വിധി.
ടെന്നീസ് കളിക്കാരി യായ 14 വയസ്സുകാരി രുചികയെ 1990 ആഗസ്ത് 12ന് റാത്തോഡ് മാനഭംഗപ്പെടുത്തി എന്നാണ് കേസ്. രുചികയുടെ അച്ഛന്‍ പോലീസില്‍ നല്‍കിയ പരാതി പിന്‍വലി പ്പിക്കാനായി രുചികയുടെ വീട്ടുകാരെ പോലീസ് നിരന്തരം വേട്ടയാടി. രുചികയുടെ അച്ഛനും 18-കാരനായ സഹോദര നുമെതിരെ റാത്തോഡ് 11 ക്രിമിനല്‍ കേസുണ്ടാക്കി. പിന്നീട് ഫീസ് നല്‍കിയില്ലെന്ന കാരണം പറഞ്ഞ് രുചികയെ സ്‌കൂളില്‍നിന്ന് പുറത്താക്കി. ഇതില്‍ മനം നൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.
19 വര്‍ഷത്തെ നിയമ യുദ്ധത്തിനു ശേഷം 67-കാരനായ റാത്തോഡിന് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ആറു മാസം തടവിനും ആയിരം രൂപ പിഴയടയ്ക്കാനുമാണ് സി. ബി. ഐ. കോടതി വിധിച്ചത്. എന്നാല്‍, ഈ ശിക്ഷ നീതീകരിക്ക ത്തക്കതല്ലെന്ന് രുചികയുടെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. റാത്തോഡിനെതിരെ ആത്മഹത്യാ പ്രേരണയ്ക്കും കേസെടുക്ക ണമെന്നായിരുന്നു അവരുടെ ആവശ്യം.
അതിനിടെ, കേസില്‍ അകപ്പെട്ടിട്ടും മികച്ച സേവനത്തിനു ലഭിച്ച പോലീസ് മെഡല്‍ തിരിച്ചു നല്‍കാത്ത തെന്തെന്ന് ആരാഞ്ഞ് ഹരിയാന ആഭ്യന്തര മന്ത്രാലയം റാത്തോഡിന് കാരണം കാണിക്കല്‍ നോട്ടീസും അയച്ചിരുന്നു. ഇയാളുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പിന്‍വലിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പോലീസ് അതിക്രമം, സ്ത്രീ പീഡനം
[…] റാത്തോഡിനു ഒന്നര വര്ഷം തടവ് […]