ന്യൂ ഡല്‍ഹി : ഡല്‍ഹി കൂട്ട ബലാത്സംഗ ക്കേസില്‍ കുറ്റക്കാരാണെന്ന് പ്രത്യേക അതിവേഗ കോടതി കണ്ടെത്തിയ നാല് പ്രതികള്‍ക്കും വധ ശിക്ഷ വിധിച്ചു. അക്ഷയ് സിംഗ് ഠാക്കൂർ, മുകേഷ് സിംഗ് (26), വിനയ് ശര്‍മ (20), പവന്‍ ഗുപ്ത (19) എന്നിവരെ യാണ് ഐ. പി. സി. 302 പ്രകാരം മരണം വരെ തൂക്കിലേറ്റാന്‍ ഉത്തരവിട്ടത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ടര മണിക്കാണ് സാകേത് അതിവേഗ കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി യോഗേഷ് ഖന്ന ശിക്ഷാ വിധി വായിച്ചത്.
2012 ഡിസംബര്‍ 16 നാണ് തെക്കന്‍ ഡല്‍ഹി യില്‍ ഓടി ക്കൊണ്ടിരുന്ന ബസ്സില്‍ വെച്ച് 23 കാരിയായ പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊല പ്പെടുത്തിയത്.
കേസിലെ മുഖ്യ പ്രതിയും മുകേഷ് സിംഗിന്റെ ജ്യേഷ്ഠനു മായിരുന്ന രാം സിംഗിനെ മാര്‍ച്ച് 11ന് തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഒമ്പതു മാസത്തെ വിചാരണയ്ക്കു ശേഷമാണ് ശിക്ഷ വിധിച്ചത്
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഗൗരവ ത്തോടെ കാണണം സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യം പെരുകുന്ന ഇക്കാലത്ത് ഇത്തരം കേസു കളില്‍ കോടതിക്ക് കണ്ണടയ്ക്കാനാവില്ല. മാപ്പര്‍ഹിക്കാത്ത പാതകമാണ് പ്രതികള്‍ ചെയ്തത്. ഡല്‍ഹി സംഭവം അപൂര്‍വ്വ ങ്ങളില്‍ അപൂര്‍വ്വമായ കേസ് ആണെന്നും വിധി പ്രഖ്യാപിച്ചു കൊണ്ട് ജഡ്ജി പറഞ്ഞു. വധശിക്ഷക്കു പുറമെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചിട്ടുണ്ട്.