ന്യൂഡല്‍ഹി : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണ്ണാടക ഹൈക്കോടതിയുടെ വിധിയില്‍ വാദം കേട്ട സുപ്രീം കോടതി ജഡ്ജിമാര്‍ ഭിന്ന വിധി പ്രസ്താവിച്ചു. ജസ്റ്റിസ്സ് ഹേമന്ത് ഗുപ്തയും ജസ്റ്റിസ്സ് സുധാന്‍ഷു ദുലിയ യുമാണ് ഭിന്ന വിധികള്‍ പ്രസ്താവിച്ചത്.
ഹിജാബ് ഇസ്ലാം മതത്തിന്‍റെ അനിവാര്യമായ ആചാരം അല്ല എന്ന ഹൈക്കോടതി വിധി, ജസ്റ്റിസ് ഹേമന്ത് ഗുപ്ത ശരി വെച്ചു. എന്നാല്‍ പെണ്‍ കുട്ടികളുടെ പഠന ത്തിനാണ് പ്രാധാന്യം എന്നും ഹിജാബ് ധരിക്കുക എന്നത് വ്യക്തിയുടെ തെരഞ്ഞെടുക്കാനുള്ള അവകാശം ആണെന്നും ജസ്റ്റിസ് ദുലിയ വിധിച്ചു.
ഹിജാബ് നിരോധനത്തിന് എതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിന് ഇനി മൂന്നംഗ ബെഞ്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രൂപവത്കരിക്കും. ഈ ഹർജികള്‍ വിശാല ബെഞ്ചിന് കൈമാറും.