ഛണ്ഡിഗഢ് : ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യത യുടെ ലംഘനം എന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ബതിന്‍ഡ കുടുംബ കോടതി യുടെ 2020-ലെ ഉത്തരവിനെ ചോദ്യം ചെയ്ത് ഒരു സ്ത്രീ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
പരാതിക്കാരിയായ യുവതിയും അവരുടെ ഭർത്താവും തമ്മിലുള്ള ഫോൺ സംഭാഷണങ്ങള്‍ ചിപ്പിലോ മെമ്മറി കാര്‍ഡിലോ റെക്കോര്‍ഡ് ചെയ്ത സി. ഡി. യും മറ്റു അനുബന്ധ രേഖകളും സഹിതം സത്യ വാങ്മൂലം സമര്‍പ്പിക്കുവാനാണ് ഭർത്താവിനു 2020-ല്‍ ബതിൻഡ കുടുംബ കോടതി അനുമതി നല്‍കിയിരുന്നത്. തുടര്‍ന്ന് കുടുംബ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കൊണ്ട് ഭാര്യ ഹൈക്കോടതിയെ സമീപി ക്കുകയായിരുന്നു.
ഭാര്യ അറിയാതെ അവരുടെ ഫോൺ സംഭാഷണങ്ങള്‍ റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ വ്യക്തമായ ലംഘനവും കടന്നു കയറ്റവുമാണ് എന്നും ഹൈക്കോടതി നിരീക്ഷിച്ചു. ബതിൻഡ കുടുംബ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.
- അന്യ പുരുഷനോട് കൂടെ കഴിയുന്നത് നിയമ വിരുദ്ധം
- ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നത് മൗലിക അവകാശം
- വിവാഹ പൂര്‍വ്വബന്ധം കുറ്റമല്ലെന്ന് സുപ്രീം കോടതി
- തകര്‍ന്ന വിവാഹം ഏക പക്ഷീയമായി വേര് പ്പെടുത്താം
- പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും ഒരുമിച്ചു ജീവിക്കാം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കോടതി, നിയമം, മനുഷ്യാവകാശം, വിവാദം, സ്ത്രീ