ചെന്നൈ : വിദേശത്തു നിന്നും തമിഴ് നാട്ടിൽ എത്തിയ 33 പേർക്ക് ഒമിക്രോൺ രോഗ ബാധ സ്ഥിരീകരിച്ചു. രോഗ ബാധിതരുടെ എണ്ണം അധികരിക്കുന്ന പശ്ചാത്തലത്തില്‍ തമിഴ് നാട് ആരോഗ്യ വകുപ്പ് അടിയന്തര യോഗം വിളിച്ചു ചേര്‍ക്കുകയും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു.
വിദേശത്തു നിന്നും എത്തിയ 66 പേരെ പരിശോധനക്കു വിധേയമാക്കിയപ്പോള്‍ 33 പേരിൽ ഒമിക്രോൺ ബാധ കണ്ടെത്തുക യായിരുന്നു. സേലത്ത് ഒന്നും തിരുനെൽ വേലിയിൽ 2 കേസുകളും മധുരയിൽ 4 കേസു കളും ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൊവിഡിന്‍റെ മുന്‍ വകഭേദങ്ങളേക്കാള്‍ ഒമിക്രോണിന് ഗുരുതര രോഗ ലക്ഷണങ്ങൾ കുറവാണ്. എന്നാല്‍ ഇത് വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കും എന്നും മരണ സംഖ്യ കൂടുവാനും കാരണമാവും എന്നും ലോക ആരോഗ്യ സംഘടന (W H O) മുന്നറിയിപ്പ് നല്‍കി യിരുന്നു.
- pma