ഭാരത്‌ ബന്ദ്

July 5th, 2010

bharath-bandh-epathramന്യൂഡല്‍ഹി : ഇന്ധന വില വര്‍ദ്ധന വിനെതിരെ പ്രതിഷേധിക്കാനായി, കോണ്ഗ്രസ് ഒഴികെയുള്ള രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ചു ആഹ്വാനം ചെയ്ത ദേശീയ ബന്ദ് ജന ജീവിതം ഭാഗികമായി മരവിപ്പിച്ചു. ചില സംസ്ഥാനങ്ങളില്‍ ബന്ദ് അക്രമാസക്തവുമായി. ജനതാ ദള്‍ (യു.)‍, ജനതാ ദള്‍ (എസ്),  സമാജ്‌വാദി പാര്‍ട്ടി, സി.പി.ഐ. എം., സി. പി. ഐ., ഫോര്‍വേഡ്‌ ബ്ലോക്ക്‌, ശിവ സേന, ആര്‍. എസ്. പി. എ. ഐ. എ. ഡി. എം. കെ., എം. ഡി. എം. കെ., തെലുങ്ക്‌ ദേശം പാര്‍ട്ടി, ഭാരതീയ ജനതാ ദള്‍, എ. ജി. പി., അകാലി ദള്‍, ഐ. എന്‍. എല്‍. ഡി., ബി. ജെ. പി. എന്നീ പാര്‍ട്ടികളാണ് ബന്ദില്‍ പങ്കു ചേര്‍ന്നത്‌. ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഇത്രയേറെ കക്ഷികള്‍ ഒന്നുചേര്‍ന്ന് ബന്ദ് ആചരിക്കുന്നത് എന്ന് അഭിപ്രായപ്പെട്ട എല്‍. കെ അദ്വാനി, ബന്ദ് സമാധാനപരം ആയി നടത്തണം എന്നും ആഹ്വാനം ചെയ്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പെട്രോള്‍ വിലയില്‍ ഇനി നിയന്ത്രണമില്ല

June 27th, 2010

manmohan-singh-mukesh-ambani-epathramന്യൂഡല്‍ഹി : ഇന്ത്യയിലെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയുടെ മീതെ സര്‍ക്കാരിന് ഉണ്ടായിരുന്ന നിയന്ത്രണം അവസാനിച്ചു. ഇനി മുതല്‍ പെട്രോളിയം വിലകള്‍ എണ്ണക്കമ്പനികള്‍ക്ക് നേരിട്ട് നിശ്ചയിക്കാനാവും. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക്‌ സര്‍ക്കാര്‍ നല്‍കി വന്ന സബ്സിഡി നിര്‍ത്തലാകുന്നതോടെ വിലകള്‍ ഗണ്യമായി വര്‍ദ്ധിക്കും. നിയന്ത്രണം എടുത്തു കളഞ്ഞ ഉടന്‍ തന്നെ പെട്രോള്‍ വിലയില്‍ മൂന്നര രൂപയുടെയും, ഡീസല്‍ വിലയില്‍ രണ്ടു രൂപയുടെയും, മണ്ണെണ്ണ വിലയില്‍ മൂന്നു രൂപയുടെയും, പാചക വാതക വിലയില്‍ മുപ്പത്തഞ്ചു രൂപയുടെയും വര്‍ദ്ധനവുണ്ടായി.

അന്താരാഷ്‌ട്ര കമ്പോള വിലയ്ക്ക് അനുസൃതമായി വില കൂട്ടാനും കുറയ്ക്കാനും ഈ നടപടി മൂലം കഴിയും എന്ന് സര്‍ക്കാര്‍ അവകാശ പ്പെടുന്നുണ്ടെങ്കിലും വില കൂടുകയല്ലാതെ കുറയും എന്ന് പ്രതീക്ഷിക്കാന്‍ വകയില്ല. മുന്‍പും അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ്‌ ഓയലിന്റെ വില വര്‍ദ്ധിച്ചപ്പോഴൊക്കെ ഇന്ത്യയില്‍ വില വര്‍ദ്ധനവ്‌ ഉണ്ടായിട്ടുണ്ടെങ്കിലും അന്താരാഷ്‌ട്ര വിപണിയില്‍ വന്‍ ഇടിവുകള്‍ ഉണ്ടായപ്പോഴൊന്നും ഇന്ത്യയിലെ വിലകളില്‍ കാര്യമായ കുറവ്‌ വന്നിട്ടില്ല.

manmohan singh - mukesh ambani - epathram

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മുകേഷ്‌ അംബാനിയോടൊപ്പം

മുകേഷ്‌ അംബാനിയുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ഏറെ നാളായി നടന്നു വരുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ ഫലമാണ് ഈ തീരുമാനം എന്ന ഇടതു പക്ഷത്തിന്റെ വിമര്‍ശനം അസ്ഥാനത്തല്ല. ഇന്ത്യയില്‍ സ്വന്തം സ്വകാര്യ എണ്ണപ്പാടങ്ങളില്‍ എണ്ണ ഖനനം നടത്തുന്ന അംബാനിക്ക് ഈ നടപടി മൂലം ഉണ്ടാവുന്ന ഗുണങ്ങള്‍ ഏറെയാണ്. സബ്സിഡി ലഭിയ്ക്കുന്ന പൊതു മേഖലാ എണ്ണ കമ്പനികളോട് മത്സരിക്കാനാവാതെ രാജ്യമെമ്പാടുമുള്ള മൂവായിരത്തിലേറെ റിലയന്‍സ്‌ പെട്രോള്‍ പമ്പുകള്‍ അടച്ചു പൂട്ടിയിട്ടുണ്ട്. സബ്സിഡി നിര്‍ത്തിയതോടെ പൊതു മേഖലാ പമ്പുകളിലെ വില കുതിച്ചുയരും. ഇതോടെ റിലയന്‍സിന്റെ പമ്പുകള്‍ വീണ്ടും തുറക്കാനാവും. മാത്രമല്ല, പൊതു മേഖലാ എണ്ണ കമ്പനികള്‍ അന്താരാഷ്‌ട്ര വിപണിയിലെ വില നിലവാരത്തിനനുസരിച്ച വിലകള്‍ നിശ്ചയിക്കുമ്പോള്‍, സ്വന്തം എണ്ണപ്പാടങ്ങളില്‍ നിന്നും ഖനനം നടത്തുന്ന റിലയന്‍സിന് വില ഒരല്‍പം കുറച്ചു വിറ്റ്, വിപണി പിടിച്ചടക്കുകയുമാവാം. വില നിയന്ത്രണം ഒഴിവായതോടെ പൊതു മേഖലാ എണ്ണ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനും നിയന്ത്രണം ഉണ്ടാവില്ല. അതോടെ ഈ കമ്പനികളുടെ ഓഹരികള്‍ സ്വന്തമാക്കി, ഇവയുടെ നിയന്ത്രണം കൂടി സ്വകാര്യ കമ്പനികള്‍ ഏറ്റെടുക്കുന്ന കാലം വിദൂരമല്ല.

സാമൂഹിക ഉത്തരവാദിത്തം എന്ന ഒരു ജനാധിപത്യ സര്‍ക്കാരിന്റെ പ്രാഥമിക ധര്‍മ്മം മറന്നുള്ള ഈ നടപടിയോടെ ജനങ്ങളുടെ മേല്‍ വരുന്ന അധിക ഭാരം ചിന്തിയ്ക്കാനാവുന്നതിനും അപ്പുറത്താണ്. അടിസ്ഥാന ഗതാഗത ഇന്ധനമായ ഡീസലിന്റെ വിലയില്‍ വരുന്ന വര്‍ദ്ധനവ്‌ ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ എല്ലാ സാധനങ്ങളുടെയും വില വര്‍ദ്ധനവിന് കാരണമാകും. പ്രത്യേകിച്ചും മിക്ക ചരക്കുകള്‍ക്കും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍.

സബ്സിഡി എടുത്തു കളയുന്നതോടെ, ഒരു ശരാശരി ഇന്ത്യാക്കാരന് വരുന്ന അധിക ചെലവ്, മാസത്തില്‍ വെറും “200 രൂപ മാത്രം” ആണെന്നാണ്‌ സര്‍ക്കാര്‍ ഇന്നലെ പറഞ്ഞത്. ദാരിദ്ര്യ രേഖയ്ക്ക് കീഴെ 30 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ദാരിദ്ര്യ രേഖയ്ക്കുള്ള അടിസ്ഥാനം മാസ വരുമാനം 300 രൂപ എന്നതാണ് എന്ന് ഓര്‍ക്കുക. അദ്ധ്വാനിയ്ക്കാതെ ലഭിയ്ക്കുന്നതല്ല ഈ അധിക ഭാരമായ 200 രൂപ എന്നത് മറക്കാന്‍ പണക്കൊഴുപ്പുള്ള അധികാരത്തിന്റെ കോലായകളില്‍ വിഹരിച്ച്, അംബാനിയുടെ വീട്ടുവഴക്ക് പരിഹരിക്കാന്‍ ഓടി നടക്കുന്ന രാഷ്ട്രീയ കോമരങ്ങള്‍ക്ക് എളുപ്പമായത് കൊണ്ടാവാം ഇത്തരമൊരു പരാമര്‍ശം നടത്താനുള്ള ധിക്കാരം സര്‍ക്കാര്‍ കാണിച്ചത്.

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

വിജയ് മല്യയും പാസ്വാനും രാജ്യസഭ യിലേക്ക്

June 18th, 2010

ന്യൂഡല്‍ഹി : ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാം വിലാസ് പാസ്വാനും, മദ്യ രാജാവ് വിജയ് മല്യയും ബി. ജെ. പി. വക്താവ് രജീവ് പ്രതാപ് റൂഡിയും രാജ്യസഭ യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

പാസ്വാനും, റൂഡിയും ബീഹാറില്‍ നിന്നും വിജയ് മല്യ കര്‍ണ്ണാടകത്തില്‍ നിന്നും ആണ് വിജയിച്ചത്. ജനതാദള്‍ ദേവ ഗൌഡ വിഭാഗത്തിന്റെയും
ബി. ജെ. പി. യുടേയും പിന്തുണ ലഭിച്ച മല്യ, സ്വതന്ത്രനായി തന്നെ തന്റെ  വിജയം ഉറപ്പിക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാജീവ് ഗാന്ധിയുടെ പങ്ക് – കോണ്ഗ്രസ് കുഴയുന്നു

June 14th, 2010

rajiv-gandhiന്യൂഡല്‍ഹി : ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ട് അമേരിക്കയില്‍ കഴിയുന്ന ഭോപ്പാല്‍ ദുരന്ത കേസിലെ മുഖ്യ പ്രതി വാറന്‍ ആന്‍ഡേഴ്‌സന്‍ ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാന്‍ ഇടയായ സാഹചര്യത്തില്‍ അന്തരിച്ച മുന്‍ പ്രധാന മന്ത്രി രാജീവ്‌ ഗാന്ധിയ്ക്കുള്ള പങ്കിനെ പറ്റിയുള്ള ചര്‍ച്ച കോണ്ഗ്രസിനെ കുഴക്കുന്നു. ആന്‍ഡേഴ്‌സനെ ഇന്ത്യ വിടാന്‍ അനുവദിച്ചത് തങ്ങളാണെന്ന് കോണ്ഗ്രസ് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം എടുത്തത്‌ മധ്യ പ്രദേശ്‌ മുഖ്യ മന്ത്രി ആയിരുന്ന അര്‍ജുന്‍ സിംഗ് ആണെന്നും ക്രമസമാധാന നില വഷളായതിനെ തുടര്‍ന്ന് ഇങ്ങനെയൊരു തീരുമാനം എടുക്കാതെ നിര്‍വാഹമില്ലായിരുന്നു എന്നുമാണ് കോണ്ഗ്രസ് വിശദീകരിച്ചത്.

എന്നാല്‍ ചില ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. ക്രമസമാധാനനില മുന്‍നിര്‍ത്തി ആന്‍ഡേഴ്‌സനെ ഭോപ്പാലില്‍ നിന്നും മാറ്റേണ്ടത് ആവശ്യമാണ്‌ എന്ന് അംഗീകരിച്ചാല്‍ തന്നെ ഇയാളെ എന്തിനു ഇന്ത്യയില്‍ നിന്നും വെളിയിലേയ്ക്ക് പോകാന്‍ അനുവദിച്ചു? വിദേശകാര്യ വകുപ്പിന്റെയും കേന്ദ്രത്തിന്റെയും തലപ്പത്തുള്ള രാജീവ്‌ ഗാന്ധി അറിയാതെ ഇത്തരമൊരു നീക്കം നടത്താന്‍ ആവുമായിരുന്നില്ല എന്നിരിക്കെ രാജീവ്‌ ഗാന്ധിയ്ക്ക് ഇതില്‍ വ്യക്തമായ പങ്കില്ലേ? 304ആം വകുപ്പ്‌ പ്രകാരം അറസ്റ്റിലായ വാറന്‍ ആന്‍ഡേഴ്‌സന് ഇത്ര എളുപ്പം ജാമ്യം എങ്ങനെ ലഭിച്ചു? വാറന്‍ ആന്‍ഡേഴ്‌സനെ വിട്ടയക്കാനുള്ള തീരുമാനം തങ്ങളാണ് എടുത്തത്‌ എന്ന് സമ്മതിക്കാന്‍ എന്ത് കൊണ്ട് കോണ്ഗ്രസിന് 26 വര്ഷം വേണ്ടി വന്നു?

ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി ഈ സംഭവത്തെ പറ്റി സോണിയാ ഗാന്ധിയോട് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടത് ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. കോണ്ഗ്രസിനെതിരെ ആഞ്ഞടിക്കാന്‍ ഒരു ആയുധം കിട്ടിയ സന്തോഷത്തിലാണ് ബി. ജെ. പി. അമേരിക്കന്‍ പ്രസിഡണ്ടിനു നേരിട്ട് ദുരന്ത ബാധിതര്‍ തന്നെ പരാതി ബോധിപ്പിച്ച സാഹചര്യത്തില്‍ ഇനി പ്രതിപക്ഷം വിഷയം ചൂട് പിടിപ്പിയ്ക്കും എന്ന് പ്രതീക്ഷിക്കാം.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ തൂത്തു വാരി

June 3rd, 2010

mamata-banerjeeകൊല്‍ക്കത്ത : ഇടതു കോട്ടയെന്ന് അറിയപ്പെടുന്ന പശ്ചിമ ബംഗാളിലെ മുന്‍സിപ്പല്‍ ഭരണ സമിതി കളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിനു കനത്ത തിരിച്ചടി ഏല്‍‌പ്പിച്ചു കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ വന്‍ മുന്നേറ്റം.141 വാര്‍ഡുകളില്‍ 97 എണ്ണത്തില്‍ വിജയിച്ച് കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്ഗ്രസ് പിടിച്ചടക്കി. ഇടതു പക്ഷം 33 വാര്‍ഡിലും കോണ്‍ഗ്രസ്സ് 7 വാര്‍ഡിലും മറ്റുള്ളവര്‍ മൂന്നിടത്തും വിജയിച്ചു. 2005-ലെ തിരഞ്ഞെടുപ്പില്‍ മൂന്നു നഗര സഭകളില്‍ മാത്രം വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ്സ് ഇതോടെ ബംഗാള്‍ രാഷ്ട്രീയത്തില്‍ വന്‍ മുന്നേറ്റമാണ് നടത്തി യിരിക്കുന്നത്. അന്ന് 81 മുന്‍സിപാലിറ്റികളില്‍ 55 എണ്ണവും ഇടതു മുന്നണിയാണ് കരസ്ഥ മാക്കിയിരുന്നത്.

കേന്ദ്ര ഭരണത്തില്‍ പങ്കാളി യാണെങ്കിലും പശ്ചിമ ബംഗാളില്‍ മമത – കോണ്‍ഗ്രസ്സ് സഖ്യം ഉണ്ടായിരുന്നില്ല. അടുത്ത വര്‍ഷം നടക്കുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകാവുന്ന രാഷ്ട്രീയ മാറ്റത്തിന്റെ സൂചന യാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അധികാരത്തില്‍ ഇരിക്കുന്ന ഇടതു ഭരണം തന്നെ ഒരു പക്ഷെ മമത പിടിച്ചടക്കിയേക്കും എന്നതിന്റെ സൂചനകളും ഈ ഫലങ്ങള്‍ നല്‍കുന്നുണ്ട്.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം തന്നെ ബംഗാളില്‍ ഇടതു പക്ഷത്തിനു പിന്തുണ കുറയുന്നതിന്റെ വ്യക്തമായ സൂചനയായി രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

1 of 212

« Previous « തീവ്രവാദത്തിനു മതമില്ല
Next Page » രുചിക പീഡനം – കേസ്‌ വാദിച്ച വക്കീലിനെതിരെ കേസും റെയിഡും »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine