ബി.ജെ.പി. സോറനെ കയ്യൊഴിഞ്ഞു

May 24th, 2010

shibu-sorenറാഞ്ചി : രാഷ്ട്രീയ അനിശ്ചിതത്വത്തിന് താല്‍ക്കാലിക വിരാമമിട്ടു കൊണ്ട് ബി. ജെ. പി. ജാര്‍ഖണ്ഡിലെ ഷിബു സോറന്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഇതോടെ ന്യൂനപക്ഷമായ സോറന്‍ സര്‍ക്കാരിന്റെ ഭാവി പരുങ്ങലിലായതോടെ ജാര്‍ഖണ്ഡില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് കളമൊരുങ്ങി. 81 അംഗ സഭയില്‍ 18 സീറ്റ് വീതം ഇപ്പോള്‍ ബി. ജെ. പി. ക്കും ഷിബു സോറന്‍ നയിക്കുന്ന ജാര്‍ഖണ്ഡ് മുക്തി മോര്ച്ചയ്ക്കും ഉണ്ട്. 5 അംഗങ്ങള്‍ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡനസ് യൂണിയനും, 2 സീറ്റ് ജനതാ ദള്‍ യുനൈറ്റഡിനും ഉണ്ട്.

ബി. ജെ. പി. നേതാവും, ഉപ മുഖ്യ മന്ത്രിയുമായ രഘുവര്‍ ദാസാണ് തന്റെ പാര്‍ട്ടി സോറന്‍ സര്‍ക്കാരിനുള്ള പിന്തുണ പ്രഖ്യാപിക്കുന്നതായി കാണിച്ച് ഗവര്‍ണര്‍ക്ക് എഴുത്ത് നല്‍കിയത്.

ബി. ജെ. പി. യും സോറനും മാറി മാറി സംസ്ഥാനം ഭരിക്കും എന്ന ധാരണ കാറ്റില്‍ പറത്തിക്കൊണ്ട് താന്‍ മുഖ്യ മന്ത്രിയായി തുടരും എന്ന സോറന്റെ നിലപാടാണ് ബി.ജെ.പി. യെ ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിച്ചത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ജാര്‍ഖണ്ഡില്‍ കസേര കളി

May 9th, 2010

shibu-sorenബി.ജെ.പി. യും താനും കൂടി മാറി മാറി സംസ്ഥാനം ഭരിക്കും എന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവായ ഷിബു സോറന്‍ പ്രഖ്യാപിച്ചതോടെ ജാര്‍ഖണ്ഡില്‍ എന്‍. ഡി. എ. യുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറെടുക്കുന്ന ബി. ജെ. പി. വെട്ടിലായി. ശേഷിക്കുന്ന നാലര വര്ഷം സംസ്ഥാനം ഭരിക്കാന്‍ എന്‍. ഡി. എ. യെ നയിക്കാന്‍ ബി. ജെ. പി. യെ പിന്തുണയ്ക്കാന്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡനസ് യൂണിയന്‍ എന്നിവര്‍ സമ്മതിച്ചതായി ബി. ജെ. പി. നേതാവ്‌ അനന്ത് കുമാര്‍ ദല്‍ഹിയില്‍ അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് ഷിബു സോറന്‍ തന്റെ അഭിപ്രായം അറിയിച്ചു എല്ലാവരെയും ഞെട്ടിച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ താന്‍ രാജി വെയ്ക്കുമെന്നും അതിനു ശേഷം ബി. ജെ. പി. യും ജെ. എം. എമും മാറി മാറി സംസ്ഥാനം ഭരിക്കും എന്നുമാണ് ഇപ്പോള്‍ സോറന്‍ പറയുന്നത്.

ബി. ജെ. പി. ലോക്സഭയില്‍ അവതരിപ്പിച്ച ഖണ്ഡനോപക്ഷേപങ്ങള്‍ എതിര്‍ത്ത സോറന്‍ സര്‍ക്കാരിനുള്ള പിന്തുണ പി. ജെ. പി. കഴിഞ്ഞ മാസം 28ന് പിന്‍ വലിച്ചതിനെ തുടര്‍ന്നാണ് ജാര്‍ഖണ്ഡില്‍ ഇപ്പോള്‍ നിലവിലുള്ള രാഷ്ട്രീയ അനിശ്ചിതത്വം നിലവില്‍ വന്നത്.

82 അംഗങ്ങളുള്ള ജാര്‍ഖണ്ഡ് നിയമ സഭയില്‍ ജെ. എം. എമിനും ബി. ജെ. പി. ക്കും 18 സീറ്റ്‌ വീതം ഉണ്ട്. എ. ജെ. എസ്. യു. വിനു അഞ്ചും.

14 സീറ്റ്‌ കോണ്ഗ്രസിനും മറ്റ് പ്രധാന കക്ഷികള്‍ക്കെല്ലാം കൂടി 18 സീറ്റുമാണ് ഉള്ളത്. ബാക്കി ഉള്ള 9 സീറ്റുകള്‍ സ്വതന്ത്രരാണ്.

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

ഷിബു സോറന്‍ വീണ്ടും മുഖ്യമന്ത്രിയാവുന്നു

December 28th, 2009

ഡിസംബര്‍ 30ന് നടക്കുന്ന സത്യ പ്രതിജ്ഞാ ചടങ്ങോടെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവായ ഷിബു സോറന്‍ ജാര്‍ഖണ്ഡിന്റെ ഏഴാമത് മുഖ്യ മന്ത്രി ആയി അധികാരത്തില്‍ കയറും. ഗവര്‍ണര്‍ കെ. ശങ്കര നാരായണനെ ഇത് സംബന്ധിച്ചു കൂടിക്കാഴ്‌ച്ച നടത്തിയ സോറന്‍ തന്നെയാണ് ബുധനാഴ്‌ച്ച സത്യ പ്രതിജ്ഞ ചെയ്യാം എന്ന നിര്‍ദ്ദേശം വെച്ചത്. ബി. ജെ. പി. യും ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍സ് യൂണിയനുമായി (എ. ജെ. എസ്. യു.) ധാരണയിലെത്തിയ ജെ. എം. എം. ശനിയാഴ്‌ച്ചയാണ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തങ്ങളുടെ അവകാശ വാദം ഉന്നയിച്ചത്. ബി. ജെ. പി. യുടെ 18 എം. എല്‍. എ. മാരും എ. ജെ. എസ്. യു. വിന്റെ അഞ്ചു എം. എല്‍. എ. മാരും കൂടി ചേര്‍ന്നതോടെ 81 അംഗ സഭയില്‍ സോറന് 45 അംഗങ്ങളുടെ പിന്തുണയായി.

ലോക് സഭയില്‍ അംഗങ്ങളായ ജാര്‍ഖണ്ഡ്‌ മുക്തി മോര്‍ച്ചയുടെ രണ്ട്‌ എം. പി. മാരും അറിയപ്പെടുന്ന ക്രിമിനലുകളാണ്‌. അവരുടെ നേതാവ്‌ ഷിബു സോറന്‍ ഒന്നിലേറെ കൊലപാതകങ്ങളുടെ സൂത്രധാരനും. ജാര്‍ഖണ്ഡ്‌ സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രിയായും ദേശീയ കാബിനറ്റ്‌ മന്ത്രിയായും അദ്ദേഹം നേരത്തേ നമ്മെ ഭരിച്ചിരുന്നു. രണ്ട് നാള്‍ക്കകം അദ്ദേഹം വീണ്ടും മുഖ്യ മന്ത്രി പദത്തിലേറുകയും ചെയ്യും.

മന്‍‌മോഹന്‍ മന്ത്രിസഭയില്‍ കല്‍ക്കരി മന്ത്രി ആയിരുന്ന ഷിബു സോറനെതിരെ പത്തു പേരെ കൊന്ന കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അദ്ദേഹം രാജി വെയ്ക്കാന്‍ നിര്‍ബന്ധിതനായി. ആദ്യം ഒളിവില്‍ പോയ അദ്ദേഹം, പിന്നീട് അറസ്റ്റ് വരിക്കുകയും ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍ ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് വേളയില്‍ സോറനുമായി കോണ്‍ഗ്രസ് ധാരണയില്‍ ഏര്‍പ്പെടുകയും അദ്ദേഹത്തെ വീണ്ടും മന്ത്രിസഭയില്‍ കല്‍ക്കരി വകുപ്പ് തന്നെ നല്‍കി കൊണ്ട് തിരിച്ചെടുക്കുകയും ചെയ്തു.

2005 മാര്‍ച്ചില്‍ സോറനെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയുണ്ടായി. എന്നാല്‍ ഒന്‍പതാം ദിവസം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സോറന് രാജി വെയ്ക്കേണ്ടി വന്നു.

തുടര്‍ന്ന് നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ സോറന്‍ വന്‍ അതിക്രമങ്ങള്‍ നടത്തിയെങ്കിലും തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വമാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് 5 ബറ്റാലിയന്‍ കേന്ദ്ര സേനയെ അയക്കേണ്ടി വന്നു. തെരഞ്ഞെടുപ്പില്‍ സോറന്‍ പരാജയപ്പെടുകയും ചെയ്തു.

2006 നവംബറില്‍ തന്റെ പേഴ്സണല്‍ സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസില്‍ സോറനെ കോടതി കുറ്റക്കാരനെന്നു കണ്ടെത്തുകയും സോറനെ ജീവ പര്യന്തം തടവിനായി ജയിലിലേക്ക് അയക്കുകയും ചെയ്തു.

2007 ഓഗസ്റ്റില്‍ പക്ഷെ ഡല്‍ഹി ഹൈക്കോടതി പ്രോസിക്യൂഷന്‍ വാദങ്ങള്‍ ദുര്‍ബലമാണെന്ന് ചൂണ്ടിക്കാട്ടി സോറനെ വെറുതെ വിട്ടു. സോറനെതിരെയുള്ള കുറ്റം തെളിയിക്കാന്‍ കഴിയാഞ്ഞ സി. ബി. ഐ. പ്രോസിക്യൂട്ടര്‍ ഈ കേസ് കൈകാര്യം ചെയ്ത രീതിയെ കോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.



- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

വനിതകള്‍ക്കായി സോണിയാഗാന്ധി

February 21st, 2008

കേന്ദ്ര ധനമന്ത്രി പി.ചിദംബരം 2008-09 ലെ പൊതു ബഡ്‌ജറ്റില്‍ സ്‌ത്രീകളുടെയും കര്‍ഷകരുടെയും ക്ഷേമത്തിന് ആവശ്യമായ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്ന് യു‌പി‌എ അദ്ധ്യക്ഷ സോണിയഗാന്ധി.

സ്വന്തം ലോക്‍സഭ മണ്ഡലമായ റായ് ബറേലിയില്‍ ബാങ്ക് ഓഫ് ബറോഡ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.’ധനമന്ത്രി പി.ചിദംബരം സാധാരണക്കാരന്‍റെ ജീവിത പ്രയാസങ്ങള്‍ മാറ്റുന്നതിന് ആവശ്യമായ പദ്ധതികള്‍ ഇത്തവണത്തെ ബഡ്‌ജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് എന്‍റെ പ്രതീക്ഷ.

ഇതിനു പുറമെ സ്‌ത്രീകളും കര്‍ഷകരും അനുഭവിക്കുന്ന വിഷമതകള്‍ ബഡ്‌ജറ്റ് അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ മനസ്സിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

തോന്നിയവാസം നടക്കില്ലെന്ന് സോണിയാഗാന്ധി

February 16th, 2008

കേന്ദ്രത്തില് യു പി എ സര്ക്കാരിനെ പിന്തുണയ്ക്കുന്നുവെന്ന് വച്ച് എന്തും ചെയ്യാമെന്ന് ഒരു രാഷ്ട്രീയ കക്ഷിയും കരുതേണ്ടെന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.

തിരുവനന്തപുരത്ത് കോണ്ഗ്രസ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്.

വര്ഗ്ഗീയ കക്ഷികളെ അകറ്റി നിര്ത്താനാണ് കേന്ദ്രത്തില് കോണ്ഗ്രസിന് പിന്തുണ നല്കുന്നതെന്നാണ് അവര് പറയുന്നത്.

അതിന്റെ ഗര്‍വില് അധികാരം പന്താടുകയാണ് അവരെന്ന് സി പി എമ്മിനെ പേരെടുത്ത് പറയാതെ സോണിയ പറഞ്ഞു.

ചില രാഷ്ട്രീയ കക്ഷികള് ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില് ഭിന്നിപ്പിക്കാന് ശ്രമിക്കുന്നു. ഇതിന് തടയിട്ട് ജനങ്ങളെ ഒന്നായിക്കണ്ട് രാജ്യത്തെ മുന്നോട്ട് നയിക്കാന് കോണ്ഗ്രസിന് മാത്രമേ കഴിയൂ.

രാജ്യത്തെ ബാധിക്കുന്ന ഏത് പ്രതിസന്ധിയും നേരിടാനും കോണ്ഗ്രസ് പാര്ട്ടിക്ക് മാത്രമേ കഴിയുകയുള്ളൂ.

രാജ്യം സാമ്പത്തികമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.ഇത് ത്വരിതപ്പെടുത്തുന്ന പ്രവര്ത്തനങ്ങളാണ് യു പി എ സര്ക്കാര് നടത്തുന്നത് എന്നും അവര് അവകാശപ്പെട്ടു

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

2 of 212

« Previous Page « രാജ് താക്കറെ ഖേദം പ്രകടിപ്പിച്ചു
Next » പ്രതിരോധരംഗം സുതാര്യമായിരിക്കണമെന്ന് എ.കെ.ആന്റണി »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine