കേന്ദ്ര ധനമന്ത്രി പി.ചിദംബരം 2008-09 ലെ പൊതു ബഡ്‌ജറ്റില്‍ സ്‌ത്രീകളുടെയും കര്‍ഷകരുടെയും ക്ഷേമത്തിന് ആവശ്യമായ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്ന് യുപിഎ അദ്ധ്യക്ഷ സോണിയഗാന്ധി.
സ്വന്തം ലോക്‍സഭ മണ്ഡലമായ റായ് ബറേലിയില്‍ ബാങ്ക് ഓഫ് ബറോഡ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.’ധനമന്ത്രി പി.ചിദംബരം സാധാരണക്കാരന്‍റെ ജീവിത പ്രയാസങ്ങള്‍ മാറ്റുന്നതിന് ആവശ്യമായ പദ്ധതികള്‍ ഇത്തവണത്തെ ബഡ്‌ജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് എന്‍റെ പ്രതീക്ഷ.
ഇതിനു പുറമെ സ്‌ത്രീകളും കര്‍ഷകരും അനുഭവിക്കുന്ന വിഷമതകള്‍ ബഡ്‌ജറ്റ് അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ മനസ്സിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം