ന്യൂഡല്‍ഹി : ഇന്ധന വില വര്‍ദ്ധന വിനെതിരെ പ്രതിഷേധിക്കാനായി, കോണ്ഗ്രസ് ഒഴികെയുള്ള രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ചു ആഹ്വാനം ചെയ്ത ദേശീയ ബന്ദ് ജന ജീവിതം ഭാഗികമായി മരവിപ്പിച്ചു. ചില സംസ്ഥാനങ്ങളില്‍ ബന്ദ് അക്രമാസക്തവുമായി. ജനതാ ദള്‍ (യു.), ജനതാ ദള്‍ (എസ്), സമാജ്‌വാദി പാര്‍ട്ടി, സി.പി.ഐ. എം., സി. പി. ഐ., ഫോര്‍വേഡ് ബ്ലോക്ക്, ശിവ സേന, ആര്‍. എസ്. പി. എ. ഐ. എ. ഡി. എം. കെ., എം. ഡി. എം. കെ., തെലുങ്ക് ദേശം പാര്‍ട്ടി, ഭാരതീയ ജനതാ ദള്‍, എ. ജി. പി., അകാലി ദള്‍, ഐ. എന്‍. എല്‍. ഡി., ബി. ജെ. പി. എന്നീ പാര്‍ട്ടികളാണ് ബന്ദില്‍ പങ്കു ചേര്‍ന്നത്. ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഇത്രയേറെ കക്ഷികള്‍ ഒന്നുചേര്‍ന്ന് ബന്ദ് ആചരിക്കുന്നത് എന്ന് അഭിപ്രായപ്പെട്ട എല്‍. കെ അദ്വാനി, ബന്ദ് സമാധാനപരം ആയി നടത്തണം എന്നും ആഹ്വാനം ചെയ്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം