മുംബൈ: ജനസംഖ്യയുടെ 60 ശതമാനം ചേരികളില്‍ വസിക്കുന്ന മുംബൈ മഹാ നഗരത്തില്‍ നഗര ശുചീകരണത്തിന്റെ പേരില്‍ 800 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു. കുടിയൊഴിപ്പിക്കാന്‍ എത്തിയ പോലീസ് സംഘം ആളുകളെ മാറ്റിയതിനു ശേഷം ചേരി പ്രദേശം വളഞ്ഞു. ഇതിനിടയില്‍ പൊടുന്നനെ കുടിലുകള്‍ക്ക് തീ പിടിച്ചു സര്‍വ്വസ്വവും കത്തി നശിച്ചു. തങ്ങളുടെ വാസ സ്ഥലവും അതിനുള്ളിലെ സര്‍വ്വ വസ്തുക്കളും കത്തി നശിക്കുന്നത് നോക്കി വാവിട്ട് കരയുവാനേ സ്ഥല വാസികള്‍ക്ക് കഴിഞ്ഞുള്ളു. മുംബൈയിലെ മാന്‍ഖുര്ദ് എന്ന സ്ഥലത്തെ ചേരി നിവാസികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. മറാത്തിയും, ഉത്തര്‍ പ്രദേശുകാരനും, തെലുങ്കനും, തമിഴനും ജാതി മത ഭേദമില്ലാതെ ഒരുമിച്ചു കഴിഞ്ഞിരുന്ന ഒരു “ചെറു ഇന്ത്യ” യായിരുന്നു ഇവിടം.
ഇവരെല്ലാം ഇപ്പോള്‍ സഹായതിനായ് ഉറ്റു നോക്കുന്നത് സ്ഥലത്തെത്തി തങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ട പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയായ മേധാ പട്കറെയും, സഹാനുഭൂതിയോടെ അവരോടൊപ്പം വന്ന ഒട്ടേറെ സഹൃദയരായ നാട്ടുകാരെയും, മാധ്യമ പ്രവര്‍ത്ത കരെയുമാണ്.
മുംബൈ നഗരത്തിലെ ആകെ ജനസംഖ്യയുടെ 60 ശതമാനത്തിലേറെ ചേരികളില്‍ ഏറ്റവും മോശം ജീവിത സാഹചര്യങ്ങളില്‍ പാര്‍ക്കുന്നവരാണ്. ഇവിടങ്ങളിലും ഇവര്‍ സുരക്ഷിതരല്ല. ഇവരുടെ അവകാശമായ അടിസ്ഥാന സൌകര്യങ്ങള്‍ ഇവര്‍ക്ക് ലഭ്യമാക്കുന്നതിന് പകരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇവരെ ഇവിടെ നിന്നും ഒഴിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നത് എന്തൊരു വിരോധാഭാസമാണ് എന്ന് മേധ ചോദിക്കുമ്പോള്‍ തൊട്ടടുത്ത്, തങ്ങള്‍ ഒരിക്കല്‍ താമസിച്ചിരുന്ന, പോലീസ് നശിപ്പിച്ച വീടിന്റെ ആകെ ബാക്കിയുള്ള കരി പിടിച്ച തറ തുടച്ചു വൃത്തിയാക്കി മകളെ കിടത്തി ഉറക്കുകയാണ് ഒരു അമ്മ.
അനധികൃത കെട്ടിടങ്ങളെയാണ് അധികൃതര്‍ നശിപ്പിച്ചത്. എന്നാല്‍ ഈ കെട്ടിടങ്ങളില്‍ താമസിച്ചിരുന്ന മനുഷ്യര്‍ അനധികൃതരല്ലല്ലോ.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പോലീസ് അതിക്രമം, മുംബൈ
എല്ലാവരും ഓര്‍ക്കേണ്ടത് ,തലചായ്ക്കാന്‍ ഒരിടം വിശപ്പടക്കാന്‍ ഇത്തിരി ഭക്ഷണം ഉണ്ടെങ്കില്‍ ഒരാളും ചേരി എന്ന നരഗത്തില്‍ വന്നു താമസിക്കില്ല.
നിരാലംബരായ ഈ ജനങ്ങളുടെ സഹായത്തിനു ഒരു മേധാപട്കര്‍ മാത്രം.
ബാക്കിയുള്ള എല്ലാവരും എവിടെ?
shahu,
u r correct !!!