ഐ. പി. എല്‍. വിവാദത്തില്‍ വസ്തുതകള്‍ മുഴുവനായും പഠിച്ചതിനു ശേഷം മാത്രമേ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ശശി തരൂരിനെതിരെ നടപടി ഉണ്ടാകുകയുള്ളൂ എന്ന് പ്രധാന മന്ത്രി ഡോ. മന്മോഹന്‍ സിംഗ് വ്യക്തമാക്കി. ഐ. പി. എല്‍. കൊച്ചിന്‍ ടീമുമായി ബന്ധപ്പെട്ട കാര്യത്തില്‍ യാഥാര്‍ത്ഥ്യം എന്താണെന്ന് ഇനിയും വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മാധ്യമ വാര്‍ത്ത മാത്രം കണക്കിലെടുത്ത് നടപടിയെടുക്കാന്‍ കഴിയില്ലെന്നും, ഇന്ത്യയില്‍ മടങ്ങി എത്തിയതിന് ശേഷം അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആണവ ഉച്ചകോടിയില്‍ പങ്കെടുക്കാനായി അമേരിക്കയിലാണ് പധാനമന്ത്രി. ഐ. പി. എല്‍. വിവാദത്തില്‍ അകപ്പെട്ട മന്ത്രി ശശി തരൂര്‍ രാജി വെയ്ക്കണമെന്ന് ബി. ജെ. പി. യും, സി. പി. ഐ. എം. പോളിറ്റ് ബ്യൂറോയും ആവശ്യപ്പെട്ടിട്ടുണ്ട്.