സൈനയ്ക്ക് ഖേല്‍രത്ന

July 31st, 2010

saina-nehwal-khel-ratna-epathram

ഇന്ത്യയിലെ ഒന്നാം നമ്പര്‍ ബാഡ്‌മിന്റണ്‍ താരം സൈന നെഹ്വാളിനു ഇന്ത്യ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന നല്‍കി ആദരിക്കും. കൂടുതല്‍ »»

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സന്തോഷ്‌ ട്രോഫി – കേരളം ഇന്ന് ആസാമിനെ നേരിടും

July 26th, 2010

kerala-football-epathramകോല്‍ക്കത്ത : സന്തോഷ്‌ ട്രോഫിയില്‍ കേരളത്തിന്റ അടുത്ത മത്സരം ഇന്ന് ക്ലസ്റ്റര്‍ 7ല്‍ മുന്‍നിരയിലുള്ള ആസാമുമായി നടക്കും. ഈ മല്‍സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ കേരളം പ്രീ ക്വാര്‍ട്ടറില്‍ എത്തും എന്നതിനാല്‍ ഇന്നത്തെ മല്‍സരം കേരളത്തിന്‌ നിര്‍ണ്ണായകമാണ്.

ഇന്നലെ നടന്ന കേരളത്തിന്റെ രണ്ടാം മല്‍സരത്തില്‍ കേരളം ഹിമാചല്‍ പ്രദേശിനെ എതിരില്ലാത്ത 10 ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കേരളത്തിനു വേണ്ടി ഒ. കെ. ജാവേദ്‌ മൂന്നു ഗോള്‍ അടിച്ചു ഹാട്രിക്‌ സ്വന്തമാക്കി. കെ. രാജേഷ്‌, സക്കീര്‍ എന്നിവര്‍ രണ്ടു വീതവും, മാര്‍ട്ടിന്‍ ജോണ്‍, ബിജേഷ്, സുബൈര്‍ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.

ഹിമാചല്‍ പ്രദേശനെതിരെയുള്ള 10 ഗോള്‍ വിജയത്തിന്റെ മനക്കരുത്ത് ഇന്നത്തെ നിര്‍ണ്ണായക മല്‍സരത്തിനു സഹായകരമാകും എന്നാണു കായിക കേരളം പ്രതീക്ഷിക്കുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സന്തോഷ്‌ ട്രോഫി: ജസീര്‍ ക്യാപ്ടന്‍

July 16th, 2010

santhosh-trophy-kerala-team-captain-epathram കൊച്ചി: പുതു മുഖങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി കൊണ്ട്,  അന്തര്‍ സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണമെന്‍റ്  കേരളാ ടീമിനെ പ്രഖ്യാപിച്ചു. ഡിഫന്‍ഡര്‍ ജസീര്‍  നേതൃത്വം നല്‍കി കൊണ്ടാണ് സന്തോഷ്‌ ട്രോഫി യിലെ മുന്‍ ചാമ്പ്യന്മാര്‍  കള ത്തില്‍ ഇറങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം സെമി കാണാതെ ക്വാര്‍ട്ടറില്‍ തന്നെ പുറ ത്തായത് കൊണ്ട്  പ്രാഥ മിക ഘട്ടം മുതല്‍ തന്നെ  ഇപ്രാ വശ്യം കേരളം കളിക്കേ ണ്ടത് ഉണ്ട്. കേരള ത്തിന്‍റെ ആദ്യ മത്സരം 22 ന് ആയിരിക്കും. പരിചയ സമ്പന്നനായ കോച്ച് എം. എം. ജേക്ക ബ്ബിന്‍റെ തന്ത്ര ങ്ങളില്‍ കളി മെന യുന്ന കേരള ടീം, കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്.

ടീം അംഗങ്ങള്‍ : –   ജസീര്‍, അനസ്, ജസ്റ്റിന്‍ സ്റ്റീഫന്‍, വി. വി. സുജിത്ത്, ബി. ടി. ശരത്, എന്‍.  ജോണ്‍സണ്‍, പ്രിന്‍സ് പൗലോസ്, എം. പി. സക്കീര്‍, സി. ജെ.  റെനില്‍, ബിജേഷ് ബെന്‍, എന്‍.  സുമേഷ്, (ഡിഫന്‍ഡര്‍ മാര്‍),  മുഹമ്മദ് അസ്ലം,  കെ. രാകേഷ്, ഒ. കെ. ജാവീദ്, ജാക്കണ്‍ സെബാ സ്റ്റ്യന്‍, കെ. പി. സുബൈര്‍, (ഫോര്‍ വേഡു കള്‍). ജോബി ജോസഫ്, കെ. ശരത്, ജിനേഷ് തോമസ്.(ഗോള്‍ കീപ്പര്‍ മാര്‍).

കോച്ച് : എം. എം. ജേക്കബ്. അസി സ്റ്റന്‍റ് കോച്ച് : വി. പി. ഷാജി,  മാനേജര്‍ : കെ. എ. വിജയ കുമാര്‍,  ഫിസിയോ : ഡോ. ജിജി ജോര്‍ജ്.

 -തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൈന നഹ് വാള്‍ : രണ്ടാം റാങ്കിങ്ങില്‍

July 16th, 2010
saina-nehwal-epathramന്യൂഡല്‍ഹി: ഇന്ത്യന്‍ കായിക രംഗത്തിന് പുതിയ ഉണര്‍വ്വ് നല്‍കി കൊണ്ട്   ബാഡ്മിന്റണ്‍ താരം സൈന നഹ് വാള്‍ ലോക  റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.  ഇക്കഴിഞ്ഞ ബാഡ്മിന്റണ്‍ സീസണുകളില്‍  തകര്‍പ്പന്‍ ഫോം തുടരാന്‍ കഴിഞ്ഞതാണ്  ഈ അതുല്യ നേട്ടം കൈപ്പിടിയില്‍ ഒതുക്കാന്‍ സൈനക്ക്‌ കഴിഞ്ഞത്.
 
ഹൈദരാബാദു കാരിയായ സൈന യുടെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണിത്. കഴിഞ്ഞ റാങ്കിങ് പട്ടികയില്‍ സൈന മൂന്നാം സ്ഥാനത്തായിരുന്നു. ചൈനയുടെ സിന്‍ വാങ്ങിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സൈന പുതിയ നേട്ടം കൈ വരിച്ചത്. സിംഗപ്പൂര്‍ ഓപ്പണ്‍,  ഇന്തോനേഷ്യന്‍ ഓപ്പണ്‍ തുടങ്ങിയ   ടൂര്‍ണമെന്റില്‍  ഇന്ത്യക്കായി വിജയം നേടി എടുക്കാന്‍ ഈയിടെ സൈനക്ക് കഴിഞ്ഞിരുന്നു.  മുന്‍ ലോക ചാമ്പ്യന്‍ ഗോപി ചന്ദിന്‍റെ ശിക്ഷണത്തില്‍ കളി അഭ്യസിക്കുന്ന  സൈന നഹ് വാള്‍  ലോക ഒന്നാം പദവിയാണ് ലക്ഷ്യമിടുന്നത്.  ഇന്ത്യന്‍ കായിക രംഗത്തിന് ലഭിച്ച ഈ അതുല്യ പ്രതിഭ, ഒരു ഒളിമ്പിക്‌ സ്വര്‍ണ്ണം ഇന്ത്യന്‍ കായിക സമൂഹത്തിനു സമ്മാനിക്കും എന്നാണു പ്രതീക്ഷിക്കുന്നത്.
 
 -തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മഹേന്ദ്ര സിംഗ് ധോണി വിവാഹിത നായി

July 5th, 2010

dhoni-wedding-epathramഡെറാഡൂണ്‍ :  എല്ലാ ഗോസ്സിപ്പു കള്‍ക്കും വിട നല്‍കി ക്കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി വിവാഹിത നായി. ബാല്യ കാല സഖി സാക്ഷി സിംഗ് റാവത്തിനെ യാണ് ഡെറാഡൂണിലെ ഫാം ഹൗസില്‍ നടന്ന ചട ങ്ങില്‍ ഞായറാഴ്ച രാത്രി  ധോണി  മിന്നു കെട്ടിയത്.

ഔറംഗബാദില്‍ ഹോട്ടല്‍ മാനേജ്‌മെന്‍റ് വിദ്യാര്‍ത്ഥിയാണ്‌ 23 വയസുകാരിയായ സാക്ഷി.  ഇത്ര കാല വും രഹസ്യ മായിരുന്നു ഇവര്‍ തമ്മിലുള്ള ബന്ധം. പല ബോളി വുഡ് താരങ്ങളുടെ പേരും മുമ്പ് ധോണി യുമായി ബന്ധപ്പെട്ട് കേട്ടിരുന്നു.

സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ ഇരുവരും അടുത്ത സുഹൃത്തു ക്കളാണ്‌.  റാഞ്ചി ശാമിലി യിലെ ഡി. എം. വി. യില്‍ ആയിരുന്നു ഇരുവരും പഠിച്ചത്‌. ധോണി യുടെ അച്‌ഛന്‍ പാന്‍ സിംഗും സാക്ഷി യുടെ അച്‌ഛന്‍ റാവത്തും ഉറ്റ ചങ്ങാതി മാരാണ്‌.

ഇരുവരും റാഞ്ചി യിലെ മെക്കോണ്‍ ഇന്ത്യാ ലിമിറ്റഡില്‍ ജീവന ക്കാരാ യിരുന്നു. ഒരുമിച്ചു ജോലി ചെയ്‌തി രുന്ന ഇരു വരു ടെയും കുടുംബങ്ങള്‍ തമ്മില്‍ നല്ല സൗഹൃദ ത്തിലു മായി രുന്നു.

ധോണിയുടെ അടുത്ത സുഹൃത്തു ക്കള്‍ക്ക് പുറമെ ഇന്ത്യന്‍ ടീം അംഗ ങ്ങളായ ഹര്‍ഭജന്‍സിങ്ങും ആഷിഷ് നെഹ്‌റയും എത്തി യിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് ശശാങ്ക് മനോഹര്‍, ബോളിവുഡ് താരം ജോണ്‍ അബ്രഹാം എന്നിവരും ചടങ്ങി നെത്തിയ പ്രമുഖരില്‍ ഉള്‍പ്പെടും.  ഇനി ജൂലായ്‌ ഏഴിന്‌ മുംബൈ യില്‍ പ്രത്യേക വിവാഹ വിരുന്നു നടത്തും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

12 of 14111213»|

« Previous Page« Previous « ശ്രീ ശ്രീ : ഭീഷണിക്കു പുറകില്‍ ഭൂമി കയ്യേറ്റം
Next »Next Page » ഭാരത്‌ ബന്ദ് »



  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine