ഇന്ത്യയിലെ ഒന്നാം നമ്പര്‍ ബാഡ്‌മിന്റണ്‍ താരം സൈന നെഹ്വാളിനു ഇന്ത്യ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന നല്‍കി ആദരിക്കും. ദേശീയ കായിക ദിനമായ ഓഗസ്റ്റ് 29നു രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ സൈനയ്ക്ക് പുരസ്കാരം നല്‍കും. ഇക്കഴിഞ്ഞ ബാഡ്മിന്റണ്‍ സീസണുകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച സൈന ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം എന്ന അതുല്യ നേട്ടം കൈപ്പിടിയില്‍ ഒതുക്കിയിരുന്നു.
ഒളിമ്പിക്സ് സിംഗിള്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനല്സില്‍ എത്തിയ ആദ്യ ഇന്ത്യാക്കാരിയാണ് സൈന. ലോക ജൂനിയര്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വിജയിച്ച സൈന, 2009ലെ ഇന്തോനേഷ്യന്‍ ഓപ്പണ്‍, 2010 ജൂണില്‍ സിംഗപ്പൂര്‍ ഓപ്പണ്‍ എന്നിവയും ഒരാഴ്ചയ്ക്കുള്ളില്‍ ഇന്തോനേഷ്യന്‍ ഓപ്പണും വിജയിച്ചു ഹാട്രിക്കും നേടി.
“തന്റെ അച്ഛന്‍ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട് തനിക്ക് വേണ്ടി. പലരില്‍ നിന്നും പണം കടം വാങ്ങിയാണ് തനിക്ക് പരിശീലനത്തിനും മറ്റും അച്ഛന്‍ പണം കണ്ടെത്തിയത്. തന്റെ നേട്ടത്തിന്റെ പൂര്‍ണ അവകാശം അച്ഛനുള്ളതാണ്. ഈ നേട്ടത്തില്‍ അച്ഛന്‍ ഏറെ സന്തോഷിക്കുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷം.”- ഖേല്‍ രത്ന കിട്ടിയതിനെ കുറിച്ച് സൈനയുടെ വാക്കുകളാണിത്. ഒപ്പം ഇന്ത്യയിലെ കായിക പ്രതിഭകളുടെ ദുരവസ്ഥയിലേയ്ക്ക് ഒരു എത്തിനോട്ടവും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം