Sunday, April 24th, 2011

സായിബാബ അന്തരിച്ചു

sathya-sai-baba-epathram

പുട്ടപര്‍ത്തി : ദൈവങ്ങളുടെ സ്വന്തം നാടായ ഇന്ത്യയിലും ലോകമെമ്പാടും അനേക ലക്ഷം ഭക്തര്‍ക്ക്‌ ആത്മീയ ഗുരുവും നേതാവുമായിരുന്ന സായിബാബ (86) അന്തരിച്ചു. ആന്ധ്ര പ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ ശ്രീ സത്യ സായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസില്‍ ഇന്ന് രാവിലെ 07:40 നായിരുന്നു അന്ത്യം. “ഭഗവാന്‍ തന്റെ ഭൌതിക ശരീരം ഉപേക്ഷിച്ചത് ഹൃദയ ശ്വാസകോശ സംബന്ധിയായ തകരാറിനെ തുടര്‍ന്ന് ഇവയുടെ പ്രവര്‍ത്തനം നിലച്ചതിനാലാണ്” എന്ന് ആശുപത്രിയില്‍ നിന്നുമുള്ള അറിയിപ്പില്‍ വ്യക്തമാക്കുന്നു.

ഇന്ന് വൈകീട്ട് 6 മണി മുതല്‍ രണ്ടു ദിവസത്തേയ്ക്ക് ബാബയുടെ ഭൌതിക ശരീരം സായി കുല്‍വന്ത് ഹാളില്‍ അനുയായികളുടെ ദര്‍ശനത്തിന് വെയ്ക്കും.

മാര്‍ച്ച് 28നാണ് ബാബയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

സായി ബാബ എന്ന് അറിയപ്പെടുന്ന സത്യനാരായണ ബാബു 1926 നവംബര്‍ 23ന് പുട്ടപര്‍ത്തിയില്‍ ജനിച്ചു. 1940ല്‍ താന്‍ ദൈവത്തിന്റെ അവതാരമാണെന്ന് അവകാശപ്പെട്ടു. ശൂന്യതയില്‍ നിന്നും വിഭൂതിയും സ്വര്‍ണ്ണ മാലയും മറ്റും സൃഷ്ടിച്ച് അദ്ദേഹം ലോക പ്രശസ്തനായതോടെ ഇതെല്ലാം തട്ടിപ്പാണെന്നും ഏതു മാജിക്കുകാരനും കാണിക്കാവുന്ന കണ്കെട്ട് വിദ്യകളാണ് എന്നും ആരോപണം ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ഇത്തരം പ്രകടനങ്ങള്‍ ഉപേക്ഷിച്ച ബാബ സാമൂഹ്യ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാല്‍ ഈ കാലഘട്ടത്തില്‍ ഒട്ടേറെ ലൈംഗിക അപവാദങ്ങളും ഉടലെടുക്കുകയുണ്ടായി.

ലോകമെമ്പാടുമുള്ള ഭരണാധിപന്മാര്‍ അടക്കം പ്രശസ്തരും, രാഷ്ട്രീയ നേതാക്കളും, സിനിമാ കായിക താരങ്ങളും, സൈനിക ഉദ്യോഗസ്ഥരും, ന്യായാധിപന്മാരും ശാസ്ത്രജ്ഞന്മാരും അടങ്ങുന്ന ഒരു വന്‍ ശിഷ്യ സമ്പത്ത്‌ സായി ബാബയ്ക്ക് ഉണ്ടായിരുന്നു.

സായി ബാബയ്ക്ക്‌ എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ് എന്ന് 2001 ഡിസംബറില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാന മന്ത്രി എ. ബി. വാജ്പേയ്‌, മുന്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ പി. എന്‍. ഭഗവതി, മുന്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ രംഗനാഥ് മിശ്ര, കേന്ദ്ര മന്ത്രിയായിരുന്ന ശിവരാജ്‌ പാട്ടീല്‍, ബി. ജെ. പി. ഉപാദ്ധ്യക്ഷയും രാജ്യ സഭാംഗവും ആയിരുന്ന നെജ്മ ഹെപ്ത്തുള്ള എന്നിവര്‍ സംയുക്തമായി ഒപ്പ് വെച്ച കത്തില്‍ പ്രസ്താവിച്ചത് ഏറെ വിവാദമായിരുന്നു.

ദൈവത്തിന്റെ പൂര്‍ണ്ണാവതാരമായ സായി ബാബ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അതിന് കേവലമായ മനുഷ്യന് മനസ്സിലാക്കാന്‍ കഴിയാത്ത അര്‍ത്ഥ തലങ്ങള്‍ ഉണ്ട് എന്നും അന്തരാത്മാവിലെ ആത്മീയ ചൈതന്യം ഉണര്‍ത്തുവാനുള്ള അനുഗ്രഹമാണ് ഇതെല്ലാമെന്നും വിശ്വാസികള്‍ വ്യക്തമാക്കുന്നു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
 • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
 • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
 • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
 • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
 • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
 • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
 • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
 • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
 • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
 • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
 • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
 • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
 • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
 • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
 • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
 • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
 • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
 • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
 • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു • പൗരത്വം ഇല്ലാതെ ആക്കുവാന്...
  ശിവാംഗി.. നാവികസേനയുടെ ആദ...
  എയര്‍ ഇന്ത്യയും ഭാരത് പെട...
  വായു മലിനീകരണം : ഡൽഹിയിൽ ...
  സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine