ന്യൂഡൽഹി : ബി. ജെ. പി. യുടെ ഹിന്ദുത്വ വാദത്തിനും രാം ക്ഷേത്ര നിർമ്മാണം എന്ന രാഷ്ട്രീയ ലക്ഷ്യത്തിനും വൻ തിരിച്ചടി ഏൽപ്പിച്ചു കൊണ്ട് ബി. ജെ. പി. യുടെ രാജ്യ സഭാംഗം രാം ജെഠ്മലാനി രാമായണത്തിലെ മുഖ്യ കഥാപാത്രമായ രാമൻ ഒരു നല്ല ഭർത്താവായിരുന്നില്ല എന്ന് പ്രസ്താവിച്ചു. ഏതോ ഒരു മുക്കുവൻ എന്തോ അസംബന്ധം പറയുന്നത് കേട്ട് സ്വന്തം ഭാര്യയെ നാടു കടത്തിയ ആളാണ് രാമൻ ഒരിക്കലും ഒരു നല്ല ഭർത്താവല്ല. എനിക്ക് അയാളെ ഇഷ്ടമേയല്ല – ജെഠ്മലാനി വ്യക്തമാക്കി. ഇതിലും കഷ്ടമാണ് ലക്ഷ്മണന്റെ കാര്യം. ലക്ഷ്മണന്റെ സംരക്ഷണത്തിൽ കഴിയവെ കാണാതായ സീതയെ വീണ്ടെടുത്ത് കൊണ്ടുവരാൻ രാമൻ ആവശ്യപ്പെട്ടപ്പോൾ സീത തന്റെ ജ്യേഷ്ഠ പത്നി ആയതിനാൽ താൻ അവരുടെ മുഖത്ത് നോക്കിയിട്ടില്ല എന്നും അതിനാൽ മുഖം തിരിച്ചറിയാനാവില്ല എന്നും ഒഴികഴിവ് പറഞ്ഞയാളാണ് ലക്ഷ്മണൻ എന്നും രാം ജെഠ്മലാനി തുടർന്നു.
സ്ത്രീ പുരുഷ ബന്ധങ്ങളെ കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പ്രകാശന വേളയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, മതം, വിവാദം