ന്യൂഡല്‍ഹി:കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് സംഘാടക സമിതി അധ്യക്ഷന്‍ സുരേഷ് കല്‍മാഡിയെ സിബിഐ അറസ്റ്റ് ചെയ്തു. അറസ്റ്റ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ച കഴിഞ്ഞ് ഉണ്ടാകും.
2010 ഒക്ടോബറില്‍ ദില്ലിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇന്ന് കല്‍മാഡിയെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. ഇതിനിടയില്‍ ആയിരുന്നു അറസ്റ്റ്. ക്യൂന്‍സ് ബാറ്റണ്‍ റിലേയുമായി ബന്ധപ്പെട്ട് എ എം കാര്‍സ് ആന്‍ഡ് ഫിലിംസ് എന്ന കമ്പനിയുമായുള്ള കരാറുകളില്‍ വന്‍ അഴിമതി നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിനെ കുറിച്ചുള്ള പല രേഖകളും ഇദ്ധേഹത്തിന്റെ ഓഫീസില്‍ നിന്നും വീട്ടില്‍ നിന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു. സി.ബി.ഐ സംഘം ലണ്ടനില്‍ നടത്തിയ അന്വേഷണത്തില്‍ തത്സമയ പ്രദര്‍ശനത്തിനുള്ള മോണിറ്ററുകള്‍ വാങ്ങിയതും, റിലേയ്ക്കുള്ള ആവശ്യമായ ടാക്സി കാറുകള്‍ വാങ്ങിയതും അടക്കം കോടികളുടെ അഴിമതിക്കഥയാണ് പുറത്തു വന്നത്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കായികം, തട്ടിപ്പ്
ആദ്യം രാജ, പിന്നെ കല്‍മാഡി ചിലപ്പോള്‍ കനിമൊഴി ഇത്തരം തമാശവാര്‍ത്തകള്‍ ഇനിയും ഉണ്ടാകും. അഴിമതി അയ്ന്റെ വഴിക്കും തന്നെ പോകും.