ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി സംബന്ധിച്ച് അറസ്റ്റിലായ ഗെയിംസ് സമിതി അധ്യക്ഷന്‍ സുരേഷ് കല്‍മാഡിക്ക് നേരെ ചെരുപ്പേറ്. പോലീസ് അകമ്പടിയോടെ പട്യാല ഹൌസ് കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തിന് നേരെ കപില്‍ താക്കൂര്‍ എന്ന മധ്യപ്രദേശ് സ്വദേശി ചെരുപ്പ് എറിയുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെയാണ് വഞ്ചന, ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കല്‍മാഡിയെ സിബിഐ അറസ്റ്റ് ചെയ്തത്. ക്യൂന്‍സ് ബാറ്റണ്‍ റിലേ, തത്സമയ പ്രദര്‍ശനത്തിനുള്ള മോണിറ്ററുകള്‍ എന്നിവയുടെ ഇടപാടുകളില്‍ വന്‍ അഴിമതി നടന്നിരിക്കുന്നതായി സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കായികം, കോടതി, തട്ടിപ്പ്, പോലീസ് അതിക്രമം, പ്രതിഷേധം