ന്യൂഡൽഹി : കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺ ലോഡ് ചെയ്യുന്നതും കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമ പ്രകാരം കുറ്റകരം എന്ന് സുപ്രീം കോടതി. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺ ലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമ പ്രകാരം കുറ്റമല്ല എന്നുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബഞ്ചിൻ്റെ വിധി.
‘ചൈൽഡ് പോണോ ഗ്രാഫി’ എന്ന പദത്തിന് പകരം ‘കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും അധിക്ഷേപിക്കുന്നതുമായ മെറ്റീരിയലുകൾ’ എന്ന് ഉപയോഗിക്കുന്നതിന് പോക്സോ നിയമത്തിൽ ഭേദഗതി വരുത്താൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.
ഭേദഗതി പ്രാബല്യത്തിൽ വരുന്നതു വരെ കേന്ദ്ര സര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടു വരാം എന്നും സുപ്രീം കോടതി വ്യക്തമാക്കി. ‘ചൈൽഡ് പോണോ ഗ്രാഫി’ എന്ന പദം ഉപയോഗിക്കരുത് എന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ഇന്റര്‍നെറ്റ്, കുട്ടികള്‍, കുറ്റകൃത്യം, നിയമം, സാങ്കേതികം, സുപ്രീംകോടതി, സ്ത്രീ