ന്യൂഡല്‍ഹി : പ്രകൃതി ദുരന്തങ്ങളില്‍ കേരളം അടക്കം എട്ടു സംസ്ഥാനങ്ങളെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ ധന സഹായം പ്രഖ്യാപിച്ചു. ഗുജറാത്ത്, മണിപ്പൂര്‍ ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കാണ് 675 കോടി രൂപയുടെ ധന സഹായം പ്രഖ്യാപിച്ചത്. എസ്. ഡി. ആര്‍. എഫില്‍ നിന്നുള്ള കേന്ദ്ര വിഹിതവും എന്‍. ഡി. ആര്‍. എഫില്‍. നിന്നുള്ള തുകയും ചേര്‍ന്നാണ് പണം അനുവദിച്ചത്.
കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, അസം, മിസോറാം, നാഗാലാന്‍ഡ്, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും അതിശക്ത മഴയും പ്രളയവും മണ്ണിടിച്ചിലും ബാധിച്ചിരുന്നു. ഗുജറാത്ത് : 600 കോടി, മണിപ്പൂർ : 50 കോടി, ത്രിപുര : 25 കോടി രൂപ എന്നിങ്ങനെയാണ് ധന സഹായം.
നാശ നഷ്ടങ്ങള്‍ തത്സമയം വിലയിരുത്താന്‍ ദുരന്ത ബാധിത സംസ്ഥാനങ്ങളിൽ എല്ലാം കേന്ദ്ര സംഘങ്ങളെ (ഐ. എം. സി. ടി.) നിയോഗിച്ചിട്ടുണ്ട്. ബാക്കിയുള്ള സംസ്ഥാന ങ്ങള്‍ക്കുള്ള അധിക ധനസഹായം ഐ. എം. സി. ടി. റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനു ശേഷം തീരുമാനിക്കും എന്നും കേന്ദ്രം അറിയിച്ചു.
പ്രളയം ബാധിച്ച സംസ്ഥാനങ്ങളെ സഹായിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വം എപ്പോഴും സന്നദ്ധമാണ് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, കാലാവസ്ഥ, കേരളം, ദുരന്തം, പരിസ്ഥിതി, വിവാദം, സാമ്പത്തികം