ന്യൂഡല്‍ഹി : വിമാന ഇന്ധന വില സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനികള്‍ വീണ്ടും വര്‍ദ്ധിപ്പിച്ചു. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നത്. രണ്ടു ശതമാനമാണ് വില വര്‍ദ്ധിപ്പിച്ചത്. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വന്നു. ഇന്ധന ചിലവ് വിമാന കമ്പനികളുടെ പ്രവര്‍ത്തന ചിലവിന്റെ 40 ശതമാനം വരും എന്നതിനാല്‍ വിലക്കയറ്റം കമ്പനികളുടെ മേല്‍ വന്‍ ഭാരമാണ് വരുത്തുക എന്നുറപ്പാണ്. ഇത് യാത്രാ നിരക്കുകളെ എത്രത്തോളം ബാധിക്കും എന്ന് അറിവായിട്ടില്ല.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വിമാനം, സാമ്പത്തികം