അഹമദബാദ്: പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും നര്‍ത്തകിയുമായ മല്ലിക സാരാഭായിയേയും മുകുള്‍ സിന്‍ഹയേയും ഗുജറാത്ത് പോലീസ് അറസ്റ്റു ചെയ്തു. 2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഇരകളെ അണി നിരത്തി മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നിരാഹാര പന്തലിലേക്ക് മാര്‍ച്ചു നടത്തുവാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്. താന്‍ അറസ്റ്റിലായത് എന്തിനാണെന്ന് അറിയില്ലെന്നും, മുഖ്യമന്ത്രിക്ക് ഒരു കത്തു നല്‍കുവാന്‍ പുറപ്പെട്ടതെന്നാണ് തങ്ങളെന്നുമായിരുന്നു മല്ലിക അറസ്റ്റിനു ശേഷം പ്രതികരിച്ചത്. എന്നാല്‍ അനുമതിയില്ലാതെ പ്രകടനം നയിച്ചതിനാണ് അറസ്റ്റെന്നാണ് പോലീസ് ഭാഷ്യം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോഡിക്കെതിരായി നല്‍കിയ കേസില്‍ തന്റെ അഭിഭാഷകരെ കൈക്കൂലി നല്‍കി സ്വാധീനിക്കുവാന്‍ മോഡി ചില ഉദ്യോഗസ്ഥര്‍ വഴി ശ്രമിച്ചതായി നേരത്തെ മല്ലിക ആരോപണമുന്നയിച്ചിരുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ദുരന്തം, പോലീസ് അതിക്രമം, സ്ത്രീ