ഇംഫാല്‍ : പത്തു വര്‍ഷത്തോളമായി നിരാഹാര സമരം നടത്തുന്ന മണിപ്പൂരിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ഷാനു ഷര്‍മിളയുടെ ആരോഗ്യ നില വഷളായി. മൂക്കിലൂടെ കുഴല്‍ ഇട്ടാണ് ഭക്ഷണം നല്‍കി വരുന്നത്. മണിപ്പൂരില്‍ സേയുധ സേനയ്ക്ക് സവിശേഷ അധികാരങ്ങള്‍ നല്‍കുന്നതിനെതിരെയും സ്ത്രീകള്‍ക്കെതിരെ ഉള്ള അക്രമങ്ങള്‍ക്കും എതിരെ ആണ് ഷര്‍മിളയുടെ സമരം. നിയമം പിന്‍വലിക്കും വരെ സമരം തുടരും എന്നാണ് ഷര്‍മിളയുടെ നിലപാട്.
2000-നവമ്പറില്‍ ആസാം റൈഫിള്‍സ് ഇംഫാലില്‍ നടത്തിയ കൂട്ടക്കൊലയെ തുടര്‍ന്നാണ് ഷര്‍മിള നിരാഹാര സമരം ആരംഭിച്ചത്. വര്‍ഷങ്ങളായി ഇവര്‍ തുടരുന്ന നിരാഹാര സമരം മൂലം ഇവരുടെ ആരോഗ്യം തീരെ മോശമാണ്. ആരോഗ്യ സ്ഥിതി വഷളാകുമ്പോള്‍ അറസ്റ്റു ചെയ്തു ആശുപത്രിയില്‍ ആക്കുകയും പിന്നീട് വിട്ടയയ്ക്കുകയുമാണ് പതിവ്. ഇങ്ങനെ നിരവധി തവണ ഇവരെ അറസ്റ്റ് ചെയ്യുകയും വിട്ടയക്കുകയും ചെയ്തിട്ടുണ്ട്.
ഈ വര്‍ഷത്തെ സമാധാനത്തിനുള്ള രവീന്ദ്ര നാഥ ടാഗോര്‍ പുരസ്കാരം ഇറോം ഷര്‍മിളയ്ക്കാണ് ലഭിച്ചത്. സ്വര്‍ണ്ണ മെഡലും പ്രശസ്തി പത്രവും അമ്പത്തൊന്നു ലക്ഷം രൂപയും അടങ്ങിയതാണ് ഈ പുരസ്കാരം.
എ. എഫ്. എസ്. പി. എ. പിന്‍വലിക്കണം എന്ന ആവശ്യവുമായി ഇറോം ഷാനു ഷര്‍മിള നടത്തി വരുന്ന സത്യഗ്രഹം 10 വര്ഷം പൂര്‍ത്തിയാവുന്ന നവംബര്‍ 2ന് ഇംഫാലില്‍ ഒരു വമ്പിച്ച റാലി നടത്തും എന്ന് സി. പി. ഐ. (എം. എല്‍.) അറിയിച്ചിട്ടുണ്ട്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, പീഡനം, പോലീസ് അതിക്രമം, പ്രതിഷേധം, ബഹുമതി, മനുഷ്യാവകാശം, രാജ്യരക്ഷ, സ്ത്രീ